
ചില നടന്മാർക്ക് കൂടെ അഭിനയിക്കുന്നവർക്ക് കൂടുതൽ പ്രാധാന്യം കിട്ടിയാൽ ദേഷ്യം വരും ! മോഹൻലാലിനെ കുറിച്ച് ഐഷ്വര്യ പറയുന്നു !
മലയാളത്തിലെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാണ് ഐശ്വര്യ ഭാസ്കർ. നരസിംഹം എന്ന ഒരൊറ്റ സൂപ്പർ ഹിറ്റ് ചിത്രം തന്നെ ധാരാളമാണ് നമ്മൾ എന്നും ഈ നടിയെ ഓർത്തിരിക്കാൻ. 1971 ജൂൺ 17-ന് ചെന്നൈയിലാണ് നടി ജനിച്ചത്. ശാന്താ മീന ഭാസ്കർ എന്നായിരുന്നുനടിയുടെ യഥാർഥ പേര്. 1989 ൽ ഒളിയമ്പുകൾ എന്ന മമ്മൂട്ടി, ഹരിഹരൻ ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമ രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, മലയാളം,കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. മലയാളത്തിൽമികച്ച നേടിയ ബട്ടർഫ്ലൈസ്, ജാക്പോട്ട്, നരസിംഹം, സത്യമേവജയതേ, പ്രജ എന്നീ സിനിമകളിൽ നായികയായി ഐശ്വര്യ പ്രേക്ഷക പ്രീതിനേടിയിരുന്നു.
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിലെ ഒരു വിധ എല്ലാ സൂപ്പർ സ്റ്റാറുകളുട ഒപ്പം അഭിനയിച്ച ഐഷ്വര്യയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് റോജ എന്ന ചിത്രം. റോജയിൽ ആദ്യമായി നായികയായി പരിഗണിച്ചത് ഐഷ്വര്യ ആയിരുന്നു. പക്ഷെ നടിയുടെ മുത്തശ്ശി ഐഷ്വര്യക്ക് ഡേറ്റ് ഇല്ലന്ന് പറഞ്ഞ് അവരെ മടക്കി അയക്കുകയായിരുന്നു. ഇത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് എന്നാണ് ഐശ്വര്യ പറയുന്നത്.
ഇപ്പോഴിതാ നടി മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നിസ്വാര്‍ത്ഥനായ അഭിനേതാവാണ് മോഹന്‍ലാല്‍. ഞാൻ മനസിലാക്കിയതിൽ വെച്ച് ചില നടന്മാര്ക്ക് കൂടെ അഭിനയിക്കുന്നവര്‍ക്ക് തന്നെക്കാൾ കൂടുതൽ പ്രാധാന്യം കിട്ടിയാല്‍ ദേഷ്യം വരാം. പക്ഷെ മോഹന്‍ലാല്‍ എന്ന നടൻ അതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്. തനിക്ക് എത്ര ഡയലോഗ് ഉണ്ട്, പ്രാധാന്യം ഉണ്ട് എന്നൊന്നും അദ്ദേഹം ചിന്തിക്കാറില്ല. ലാലേട്ടന് ആ കാര്യങ്ങളിലെല്ലാം വളരെ നിസ്വാര്‍ത്ഥനാണ്. കൂടാതെ വളരെ എളിമയുള്ള മനുഷ്യനാണ് അദ്ദേഹം. ഞാന്‍ കൂടെ അഭിനയിച്ചിട്ടുള്ള നായകന്മാരിൽ ഏറ്റവും മികച്ച ഒരാള്‍ മോഹന്‍ലാല്‍ സാറാണ് എന്നും ഐശ്വര്യ പറഞ്ഞു.

അദ്ദേഹം ഒരിക്കൽ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷെ ഇതുവരെ അതിനു സാധിച്ചില്ല, ആദ്യമായി അദ്ദേഹത്തിന്റെ നായിക ആണെന്നറിഞ്ഞപ്പോൾ വലിയ ആവേശമായിരുന്നു, അതുപോലെ പേടിയും ഉണ്ടായിരുന്നു. പക്ഷെ ഷൂട്ടിംഗ് പുരോഗമിക്കുതോറും ആ പേടി ഇല്ലാതായി വളരെ കമ്പനിയായി എന്നും ഐഷ്വര്യ പറയുന്നു. ഐഷ്വര്യ എന്ന അഭിനേത്രിക്ക് കരിയറിൽ വിജയം നേടാൻ കഴിഞ്ഞു എങ്കിലും വ്യക്തി ജീവിതത്തിൽ അവർ തകർന്ന് പോയിരുന്നു.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് താരം തൻവീർ എന്ന ആളുമായി വിവാഹം കഴിക്കുന്നത്, പക്ഷെ നടിയുടെ ഈ ബന്ധം വീട്ടുകാർക്ക് ഒട്ടും സമ്മതമല്ലായിരുന്നു, അവരുടെ എതിർപ്പുകളെ അവഗണിച്ച് താരം തനറെ സിനിമ ജീവിതവും, കുടുംബത്തെയും എല്ലാം ഉപേക്ഷിച്ച് അയാളെ വിവാഹം കഴിക്കാനായി മതം മാറുകയായിരുന്നു. 1994 ലാണ് നടിയുടെ വിവാഹം നടക്കുന്നത്. പക്ഷെ പരസ്പരമുള്ള പൊരുത്തക്കേടുകൾ കാരണം ആ ബന്ധം 96 ൽ അവസാനിച്ചു, പക്ഷെ ആ സമയത്ത് ഗർഭിണി ആയിരുന്ന താരം ഒരു പെൺകുഞ്ഞു ജനിച്ചതിനു ശേഷം ഭർത്താവിൽ നിന്നും വിവാഹമോചിതയാകുകയായിരുന്നു. അത് അവരെ അന്ന് മാനസികമായി തകർത്തിരുന്നു.
Leave a Reply