ആരധകരുടെ പ്രവർത്തിയിൽ കോപിഷ്ടനായി അജിത് !! വീഡിയോ വൈറൽ
തമിഴ് സിനിമ ആരാധകർക്ക് അവരുടെ താരങ്ങൾ ദൈവ തുല്യമുള്ള ആളുകളാണ്, അവിടെ അങ്ങനെയാണ്, അവിടുത്തെ താര ആരാധന മിക്കപ്പോഴും പരുതി വിടാറുമുണ്ട്, അത്തരത്തിൽ കഴിഞ്ഞ ദിവസം തമിഴ് നാട്ടിലും കേരളത്തിലും വോട്ടിങ് ദിവസമായിരുന്നു, എന്നത്തേതുംപോലെ നിരവധി താരങ്ങളാണ് തങ്ങളുടെ വോട്ടിംഗ് രേഖ പെടുത്താനായി അവരവരുടെ ബൂത്തുകളിൽ എത്തിയിരുന്നത്, തമിഴ് നാട്ടിൽ, നിരവധി താര സ്ഥാനാർദികളും ഉണ്ടായിരുന്നു, കമല ഹാസൻ, ഗൗതമി ഖുശ്‌ബു തുടങ്ങിയവർ… കമലഹാസനും ഗൗതമിയും നേർക്കുനേർ പോരാട്ടമായിരുന്നു, അത്തരത്തിൽ താരങ്ങൾ രാവിലെ തന്നെ ബൂത്തുകയിൽ എത്തിയിരുന്നു, സൂര്യ, കാർത്തി, വിക്രം, കൂട്ടത്തിൽ ശാലിനിയും അജിത്തും..
അജിത്തിനെ സംബന്ധിച്ച് താരത്തിന് നിരവധി ആരധകരുണ്ട്, തല എന്നാണ് അദ്ദേഹത്തെ സ്നേഹത്തോടെ ആരധകർ വിളിക്കുന്നത്, വോട്ടിങ്ങിനായി തിരുവണ്‍മയൂരിലെ ഒരു സ്‌കൂളിലായിരുന്നു അജിത്തിനും ശാലിനിയും എത്തിയിരുന്നത്. താരത്തിന് നേരത്തെ സമയം നൽകിയിരുന്നു യെങ്കിലും കൊടുത്ത സമയത്തിനു അര മണിക്കൂർ മുമ്പ് അദ്ദേഹവും ശാലിനിയും എത്തിയിരുന്നു, പതിവുപോലെ തങ്ങളുടെ ഇഷ്ട താരത്തെ നേരിൽ കണ്ട ആരാധകർ ആ സമയം തൊട്ടേ ആർത്തിരമ്പിയിരുന്നു, കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് അജിത്തും ശാലിനിയും എത്തിയിരുന്നത്, മാസ്കും കയ്യിൽ ഗ്ലൗസും ധരിച്ചിരുന്നു, എന്നാൽ ഇതൊന്നും പാലിക്കാതെയുള്ള ആരാധകരുടെ കടന്നു കയറ്റത്തിൽ അദ്ദേഹം പ്രകോപിതൻ ആകുകയും ചെയ്തിരുന്നു….
തുടക്കം മുതൽ തന്നെ കണ്ട മാധ്യമ പ്രവർത്തകരും ആരാധകരും ഫോട്ടോകൾ എടുക്കാൻ ശ്രമിക്കുന്നതും അവർ ബഹളം കൂട്ടുന്നതും അദ്ദേഹം തടയാൻ ശ്രമിച്ചിരുന്നു, നിശബദരായിരിക്കു, ബഹളം കൂട്ടാതെ എന്നൊക്കെ അദ്ദേഹം തുടക്കം മുതൽ എല്ലാവരോടും പറയുന്നതും കാണാം, പക്ഷെ ഇതൊന്നും വകവെക്കാതെ ഒരു ആരധകൻ അജിത്തിനോട് വളരെ ചേർന്ന് നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ചു. ക്ഷമ കെട്ട അജിത്ത് ഫോണ്‍ പിടിച്ചു വാങ്ങുകയായിരുന്നു. പിന്നീട് ഇത് ശരിയായ രീതിയല്ല എന്ന് ഉപദേശിച്ച് മാപ്പ് പറഞ്ഞ് അജിത്ത് തന്നെ ഫോണ്‍ തിരികെ നല്‍കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
മറ്റു നടന്മാരെഅപേക്ഷിച്ച് ആരാധകരെ വെറുപ്പിക്കാതെ താരമാണ് അജിത്, പക്ഷെ കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രകടനം നിരവധി ആരധകരെ വിഷമിപ്പിച്ചിരുന്നു, അതിനു കാരണം കോവിഡ് എന്ന മഹാമാരി നമ്മളെ വിടാതെ പിന്തുടരുമ്പോഴും ജനങ്ങൾ ഒട്ടും ശ്രദ്ധ കൊടുക്കുന്നില്ല എന്നതാണ് അദ്ദേഹത്തെ ഇന്നലെ കോപത്തിലാക്കിയത്, ഇന്നലെ തള്ളിക്കയറിയ ആരാധകരിൽ മിക്കവർക്കും മാസ്ക് പോലും ഇല്ലായിരുന്നുയെന്നത് അജിത്തിനെ കൂടുതൽ വിഷമിപ്പിച്ചിരുന്നു എന്നതാണ് വാസ്തവം… ഏതായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാണ്…
ഇളയ ദളപതി വിജയ് വോട്ട് ചെയ്യാൻ എത്തിയത് അതിലും വലിയ വാർത്ത ആയിരുന്നു, അദ്ദേഹം തന്റെ വീട്ടിൽനിന്നും വോട്ടിംഗ് ബൂത്തിലേക്ക് എത്തിയത് സൈക്കിൾ ചവിട്ടിയായിരുന്നു, ഇന്ധന വിലയെ പ്രധിഷേധിച്ചാണ് ഈ പ്രകടമെന്ന് ഏവർക്കും മനസിലാക്കുകയും ചെയ്തിരുന്നു…. ഈ വിഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്…
Leave a Reply