പൊതു വേദിയിൽ വെച്ച് അജിത്തിന് അപമാനം ! നിന്നെ പോലുള്ളവരോടൊപ്പം എന്റെ മകള്‍ ഡാന്‍സ് ചെയ്യില്ല ! കാലം കാത്തുവെച്ചത് മറ്റൊന്ന് !

‘എ ക്കെ’ എന്ന അജിത് കുമാർ, തമിഴ് ജനതയുടെ സ്വന്തം ‘തല’   തന്നെ അങ്ങനെ വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് അജിത് അടുത്തിടെ വ്യക്തമാക്കിയിരുന്നു,  തന്നെ ‘എ ക്കെ’ എന്ന് വിളിക്കുന്നതാണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് അജിത്ത് എന്നാൽ  തമിഴ് സിനിമയ്ക്ക് മാത്രമല്ല,  അപ്പുറത്ത് ഒരു തലമുറയുടെ ആവേശമാണ്. ഇന്ന് അദ്ദേഹം എത്തിനിൽക്കുന്ന ഈ താര പദവിക്ക് പറയാൻ ഒരുപാട് കഷ്ടപ്പാടിന്റെ കഥയുണ്ട്.  എന്നാല്‍ സിനിമയുടെ ഒരു പാരമ്പര്യവും ഇല്ലാതെ അജിത്ത് ഇന്റസ്ട്രി കീഴടക്കിയത് ഒരു വലിയ കഥയാണ്. അതിനിടയില്‍ പല അപമാനങ്ങളും നടന് നേരിടേണ്ടി വന്നിട്ടുണ്ട്. പല വിപരീത സാഹചര്യങ്ങളെയും മറി കടന്നാണ് ഇന്ന് കാണുന്ന നിലയിലേക്ക് അജിത്ത് എത്തിയത്.

പിന്നിട്ട വഴികളിലെല്ലാം അദ്ദേഹത്തിന് പറയാൻ ഒരുപാട് അപമാനങ്ങളുടെ കഥ കൂടിയുണ്ട്. ഒരു അപ്പര്‍ ലെവല്‍ മിഡില്‍ക്ലാസ് ഫാമിലിയിലാണ് അദ്ദേഹം ജനിച്ചു വളര്‍ന്നത്. പത്താം ക്ലാസിന് ശേഷം തുടര്‍ന്ന് പഠിക്കുന്നോ ജോലിക്ക് പോകുന്നോ എന്ന് ചോദിച്ചപ്പോള്‍ ജോലിക്ക് പോകുകയാണ് എന്ന് പറഞ്ഞു. അങ്ങനെ ജോലിയ്ക്ക് പോയി, അതിനിടയില്‍ ആറ് മാസത്തെ മെക്കാനിക് കോഴിസിന് പോയി പഠിച്ച് ബൈക്ക് മെക്കാനിക്ക് ആയും ജോലി ചെയ്തിട്ടുണ്ട്. ബൈക്ക് എന്നാല്‍ അന്ന് മുതൽ തന്നെ അദ്ദേഹത്തിന് ഉയരാണ്.

തന്റെ ആ ജോലിക്ക് ഒപ്പം തന്നെ അദ്ദേഹം മോഡലിങും ചെയ്തിരുന്നു, അങ്ങനെ അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. അമരാവതിയാണ് അജിത്തിന്റെ നായകനായുള്ള ആദ്യത്തെ ചിത്രം. അന്ന് വളര്‍ന്ന് വരുന്ന ഒരു യുവതാരത്തിന് വേണ്ടി വച്ച റോളായിരുന്നു അത്. എന്നാല്‍ ഇന്ന് വരണം എന്ന് പറഞ്ഞപ്പോള്‍ ആ നടന്‍ തൊട്ടടുത്ത ദിവസം ആണ് സംവിധായകനെ കാണാന്‍ വന്നത്. ആ ഒരു ദിവസം സംവിധായകന്‍ സെല്‍വ അജിത്തിനെ കാണുകയും ഇഷ്ടപ്പെടുകയും അമരാവതിയില്‍ നാകയനാക്കുകയും ആയിരുന്നു.

തന്റെ ആ ആദ്യ ചിത്രം മുതൽ തന്നെ അജിത്തിന് നിരവധി കളിയാക്കലുകളും അപമാനങ്ങളൂം നേരിടേണ്ടി വന്നിരുന്നു. പിന്നീടുള്ള സിനിമകളിലും ആ പരിചയ കുറവ് അജിത്തിന് ഉണ്ടായിരുന്നു. ശരിയായി ഗയിഡ് നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ല. സെക്കന്റ് ഹീറോ ആയും, സഹതാര റോളുകളിലും എല്ലാം സിനിമകള്‍ ചെയ്തുവെങ്കിലും വലിയ മെച്ചമൊന്നും കരിയറില്‍ ഉണ്ടായില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് അജിത്തിന് വാന്‍മതി എന്ന ചിത്രത്തില്‍ യാദൃശ്ചികമായി അവരസം ലഭിയ്ക്കുന്നത്. അത് ഹിറ്റായി.

അതിനു ശേഷം പിന്നീടങ്ങോട്ട്  അജിത്തിന്റെ സമയമായിരുന്നു. എന്നാൽ അതിന് മുമ്പ് അദ്ദേഹം സിനിമയിൽ അത്യാവിശം ശ്രദ്ധ നേടി വരുന്ന സമയത്ത് ഒരു സ്റ്റേജ് ഷോയ്ക്ക് ഇടക്ക് മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം അജിത്തിന് ആയിരുന്നു. അത് സമ്മാനിക്കുന്നത് നടി മീനയും. അന്നത്തെ ടോപ് നടിയാണ് മീന. അവതാരകൻ അജിത്തിനൊപ്പം രണ്ടു ചുവട് വെക്കാൻ മീനയോട് ആവശ്യപെട്ടു, ചിരിച്ചുകൊണ്ട് അജിത് അത് സ്വീകരിച്ചു, എന്നാൽ ഇതേ വേദിയിലേക്ക് മീനയുടെ അമ്മ അത് നടക്കില്ല എന്ന് അലറിക്കൊണ്ട് കടന്നു വന്നു, രജനികാന്തിനും കമലിനും ഒപ്പമൊക്കെ അഭിനയിക്കുന്ന എന്റെ മകള്‍ ഇവനൊപ്പം ഡാന്‍സ് ചെയ്യാനോ എന്ന് ചോദിച്ച് മീനയെ വലിച്ചിറക്കി കൊണ്ടുപോയി. എന്നാല്‍ വിടൂ മമ്മീ എന്ന് മീന പറയുന്നുണ്ടായിരുന്നു. അജിത് നേരട്ട ഏറ്റവും വലിയ അപമാനം അതാണ്.

എന്നാൽ കാലം കാത്ത് വെച്ചത് മറ്റൊന്ന്, ഇതേ അജിത്തിന്റെ നായികയായി നിരവധി സിനിമകളിൽ പിന്നീട മീന എത്തിയിരുന്നു. അതിന് ശേഷം അങ്ങനെ അവാര്‍ഡ് നിശകളില്‍ അജിത് പങ്കെടുത്തിട്ടില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *