ഇവിടെ ഇപ്പോൾ എല്ലാം നഷ്ടപെട്ടത് അയാൾക്കാണ് ! അതിജീവിക്കാൻ പാട് പെടുന്നത് ദിലീപാണ് ! അതിനുള്ള പ്രധാനകാരണം ഇതാണ് ! കുറിപ്പ് !

കഴഞ്ഞ അഞ്ചു വർഷമായി കേരളം കണ്ടുവരുന്ന ഒരു വളരെ സംഭവമാണ് നടൻ ദിലീപ് യുവ നടിയെ ആ,ക്ര,മി,ക്കാൻ കൊ,ട്ടേ,ഷൻ കൊടുത്തു എന്നത്.. ഇപ്പോഴും ഈ കേ,സി,ന് വിധി ആയിട്ടില്ലെങ്കിലും മാധ്യമ ശ്രദ്ധ ഏറ്റവും കൂടുതൽ നേടിയ ഒരു കേ,സ് എന്ന നിലയിലും ഇതിന്റെ വിധി ഏവരും ഉറ്റു നോക്കുന്ന ഒന്നാണ്. ദിലീപിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്, ആ കൂട്ടത്തിൽ കഴിഞ്ഞ ദിവസം ശ്രീലേഖ ഐപിസ് ദിലീപിനെ അനുകൂലിച്ച് പല വെളിപ്പടുത്തലുകളും നടത്തിയിരുന്നു. അതിനു ശേഷം പലരും ശ്രീലേഖയെ അനുകൂലിച്ചും വിമർശിച്ചും രംഗത്ത് വന്നു.

ഇപ്പോഴിതാ ദിലീപിനെ കുറിച്ച് സംവിധായകൻ അഖില്‍ മാരാര്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഡിജിപി റാങ്കിൽ ഇരുന്ന സത്യ സന്ധയായ ഒരു വനിത പോലീസുദ്യോഗസ്ഥ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല. സത്യസന്ധയായ വനിത ജഡ്ജി തനിക്ക് മുന്നിൽ വന്ന തെളിവുകൾ പരിശോധിച്ച ശേഷം ദിലീപ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാൽ അവരെ മാറ്റാൻ സുപ്രീം കോടതിയിൽ പോകും. അവരെയും വിശ്വാസമില്ല. പകരം ഇവർക്ക് വിശ്വാസമാണ്.

 

അത് സാക്ഷാൽ  ബാലചന്ദ്ര കുമാറിനെ. ദിലീപ് എന്ന വ്യക്തി അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വിഷമ ഘട്ടത്തിൽ കൂടി കടന്ന് പോയ്‌കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  സാഹചര്യത്തിലും സഹപ്രവർത്തകരിൽ പലരെയും അടുപ്പിക്കാതെ ഒറ്റപ്പെട്ടു നിന്നപ്പോഴും ദിലീപ് വിളിച്ചു വീട്ടിൽ കയറ്റി. തന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പം ഇരുത്തി ഭക്ഷണം നൽകിയും വിഷമങ്ങൾ പറഞ്ഞും കൂടെ നിർത്തിയ ഒരുവൻ. അത്രയേറെ തന്നെ വിശ്വസിച്ചു വീട്ടിൽ കയറ്റിയ സാഹചര്യത്തിൽ ആ വീട്ടിൽ നടന്ന കാര്യങ്ങൾ റെക്കോർഡ് ചെയ്തു വെച്ചു 4 വർഷങ്ങൾ കഴിഞ്ഞപ്പോൾ പുറത്തു വിട്ടു ദിലീപിനെ ഒറ്റു കൊടുക്കാൻ നോക്കിയ പരമനാറി എന്ന് വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കാൻ അർഹത ഉള്ള ഒരുവൻ. നിങ്ങൾ ഒന്നാലോചിച്ചു നോക്കു.

ഈ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആർക്കാണ് സകലതും നഷ്ടമായത്. ഇവിടെ ഇപ്പോൾ  അതിജീവിക്കാൻ പാട് പെടുന്നത് ദിലീപാണ്. നഷ്ടപെട്ടത് എല്ലാം അയാൾക്കാണ്. അതിനുള്ള കാരണം അയാളുടെ വളർച്ച ആയിരുന്നു. അയാളെ വീഴ്ത്താൻ തക്കം പാർത്തിരുന്ന ചെന്നായകൾ ഒരുമിച്ചതാണ് ഈ കേസും ഗൂഢാലോചനയും എല്ലാം. അയാൾ ഒരിക്കലും തിരിച്ചു വരാതിരിക്കാൻ ആണ് ഈ കേസ് പരമാവധി നീട്ടിക്കൊണ്ട് പോകുന്നത്. 100% കോടതി അയാളെ വെറുതെ വിടും എന്നുറപ്പുള്ളത് കൊണ്ടാണ് സമൂഹ മധ്യത്തിൽ അയാളെ കുറ്റവാളി ആയി നിർത്താൻ മാധ്യമങ്ങൾ മത്സരിക്കുന്നത്. സാമാന്യ ബോധം ഉള്ളവർക്ക് വേണ്ടിയുള്ള എഴുത്ത് എന്നുമായിരുന്നു അഖിൽ മാരാർ കുറിച്ചത്. എന്നത്തേയും പോലെ ഈ കുറിപ്പിനെ അനുകൂലിച്ചും വിമർശിച്ചും പലരും രംഗത്ത് വരുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *