എന്നെ വിട്ടേരെ, ഞാനൊരു പാവമാണ് ! ഞാന്‍ അഭിനയിച്ചൊക്കെ ജീവിച്ചോളാം ! മഞ്ജു വാര്യര്‍ക്ക് ആണെങ്കിലും ഉമ്മ കൊടുക്കേണ്ട നേരത്ത് ഉമ്മ കൊടുത്തിരിക്കും ! അലന്‍സിയര്‍

മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടനാണ് അലൻസിയർ. എന്നാൽ അദ്ദേഹം നടത്തിയ ചില വിവാദ പരാമർശത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങൾ അലൻസിയറിനെ ആഘോഷിക്കുകയായിരുന്നു.   സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ അലൻസിയർ പറഞ്ഞത് ഇങ്ങനെ, പെണ്‍പ്രതിമ നല്‍കി പ്രകോപിപ്പിക്കരുതെന്നും, ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള പ്രതിമ നല്‍കണം. ആണ്‍കരുത്തുള്ള പ്രതിമ ലഭിക്കുന്ന ദിവസം അഭിനയം നിര്‍ത്തുമെന്നും അലൻസിയര്‍ പറഞ്ഞു.സ്പെഷ്യല്‍ ജൂറി പുരസ്കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണം. സ്പെഷ്യല്‍ ജൂറി പുരസ്കാരത്തുക വര്‍ധിപ്പിക്കണം. ഇതുപോലെ വെറും  25000 രൂപ നല്‍കി ഞങ്ങളെ  അപമാനിക്കരുത് എന്നും അലൻസിയര്‍ അഭിപ്രായപ്പെട്ടു.

അദ്ദേഹത്തിന്റെ ഈ സ്ത്രീ വിരുദ്ധ പ്രസ്താവന വലിയ വിവാദമാകുകയും നിരവധി പേര് അദ്ദേഹത്തെ വിമർശിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.ഇപ്പോഴിതാ ഇതിനോടെല്ലാം നടന്റെ പ്രതികരണം ഇങ്ങനെ, വാര്‍ത്തകള്‍ ഒരുപാട് ഉണ്ടാകുന്നുണ്ട്. പലതും മറച്ചുവയ്ക്കുകയാണ്. കുറച്ച് ദിവസമായിട്ട് എന്റെ പേരില്‍ ആഘോഷിച്ചു കൊണ്ടിരിക്കുകയല്ലേ, കച്ചവടം നടത്തുവല്ലേ. വിട്ടരെ, പാവം ഞാനങ്ങ് ജീവിച്ചോട്ടെ. ഞാന്‍ അഭിനയിച്ചൊക്കെ ജീവിച്ചോളാം.” “നിങ്ങള്‍ എന്റെ പുറകേ നടന്ന് ഓരോന്ന് തോണ്ടി തോണ്ടിയെടുക്കാമെന്ന് വിചാരിക്കണ്ട” എന്നാണ് അലന്‍സിയര്‍ മാധ്യമങ്ങളോട് പറഞ്ഞത്. നേരത്തെ ദേഷ്യപ്പെടേണ്ട സമയത്ത് ദേഷ്യപ്പെടുകയും കരയേണ്ട സമയത്ത് കരയുകയും ചെയ്യുന്ന ആളാണ് താനെന്ന് അലന്‍സിയര്‍ പറഞ്ഞിരുന്നു.

അങ്ങനെയൊരു സ്വഭാവമാണ് എന്റേത്,  ഉമ്മ തരേണ്ട നേരത്ത് ഉമ്മ തരികയും ചെയ്യും. അതിപ്പോള്‍ മഞ്ജു വാര്യര്‍ക്ക് ആണെങ്കിലും കൊടുക്കും. അവര്‍ നല്ല സുഹൃത്താണ്. ഉര്‍വശി ചേച്ചിക്ക് ഞാന്‍ ഉമ്മ കൊടുത്തല്ലോ. ഉള്ളൊഴുക്ക് എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ അവരുടെ പെര്‍ഫോമന്‍സില്‍ ഞാന്‍ ഞെട്ടിപ്പോയി” എന്നാണ് അലന്‍സിയര്‍ പറഞ്ഞത്. എന്നാൽ ഏവരും അദ്ദേഹത്തെ വിമര്ശിച്ചപ്പോൾ ഇതേ സംഭവത്തിന് നടന് ധീരതയ്കുള്ള പുരസ്‌കാരം നൽകി ആദരിക്കാൻ പോകുകയാണ് ആൾ കേരള മെൻസ് അസോസിയേഷൻ. സ്ത്രീ പ്രതിമയ്ക്ക് പകരമായി ആൺകരുത്തുള്ള നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പമാണ് നൽകുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു. ഏറ്റവും അടുത്ത ദിവസം തന്നെ അവാർഡ് സമ്മാനിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.

അവാർഡ് മാത്രമല്ല അദ്ദേഹത്തിന് ക്യാഷ് അവാർഡ് നൽകുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ട്’, ആണത്തമുള്ള ഒരു പുരുഷന്റെ, അതിലും അത്യാവശ്യം വസ്ത്രം ധരിച്ച ഒരു വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നല്‍കുക. അലൻസിയറുടെ കുടുംബവും ചടങ്ങിൽ പങ്കെടുക്കുമെന്നും വട്ടിയൂർക്കാവ് അജിത് കുമാർ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *