
ഇനി ‘അമ്മ’യിലേക്ക് ഇല്ല ! നേതൃനിരയിൽ നിന്നും മനപ്പൂർവ്വം ഒഴിവായി മോഹൻലാൽ ! നടൻ ജഗദീഷ് വരണമെന്ന് ആരാധകർ !
ഒരു സമയത്ത് മറ്റു ഭാഷാ ചിത്രങ്ങളിലെ താര കൂട്ടായിമകൾക്ക് ഒരു മാതൃകയായിരുന്നു മലയാള സിനിമയിലെ അമ്മ എന്ന താര സംഘടനന. എന്നാൽ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെയാണ് മോഹന്‍ലാല്‍ അടക്കമുള്ള സംഘടനയിലെ മുഴുവന്‍ അംഗങ്ങളും രാജി വച്ചത്. താരസംഘടനയായ ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനി താന്‍ ഇല്ലെന്ന് മോഹന്‍ലാല്‍. ഭാരവാഹിത്വം ഏൽക്കേണ്ടെന്ന കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും നിർദേശം അനുസരിച്ചാണ് മോഹൻലാലിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ പിരിച്ചുവിട്ട കമ്മറ്റിയിൽ ഉണ്ടായിരുന്ന നേതൃത്വം നിലവിൽ അടുത്ത തിരഞ്ഞെടുപ്പ് വരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചു വരികയാണ്. പുതിയ ഭാരവാഹികളെ ഉടന്‍ തിരഞ്ഞെടുക്കാന്‍ സാധ്യയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ജൂണിലാകും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. ഒരു വര്‍ഷത്തേക്കാണ് താല്‍ക്കാലിക കമ്മിറ്റിക്ക് ചുമതല വഹിക്കാനാവുക. അതിന് ശേഷം സാധാരണ പോലെ അമ്മ ജനറല്‍ ബോഡി യോഗം ചേര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുക.
എന്നാൽ അതേസമയം, കഴിഞ്ഞ ദിവസം, അമ്മയില്‍ പുതിയ കമ്മിറ്റി വരുമെന്നും രാജി വച്ചവരെ തിരിച്ചു കൊണ്ടുവരുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. എന്നാൽ മോഹൻലാൽ മാറിനിന്ന സാഹചര്യത്തിൽ ഇനി നേതൃ സ്ഥാനത്തേക്ക് നടൻ ജഗദീഷ് വരണം എന്നാണ് സമൂഹ മാധ്യമങ്ങളിൽ കൂടി മലയാളികൾ ആഗ്രഹിക്കുന്നത്. നിലയിൽ യുവ താരങ്ങളാണ് നടൻ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ എന്നിവരുടെ പേരുകളും നിര്ദേശിക്കുന്നവരുണ്ട്.

എന്നാൽ പൃഥ്വിരാജ് ഒരിക്കലും അമ്മയുടെ പ്രസിഡന്റ് ആകില്ല എന്ന് അമ്മ മല്ലിക സുകുമാരൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതേസമയം താരസംഘടനയായ അമ്മ ഉടച്ചു വാര്‍ക്കണം. ആരോപണവിധേയര്‍ മാറിനില്‍ക്കുന്നത് സ്വാഗതാര്‍ഹമാണെന്നും നടന്‍ കുഞ്ചാക്കോ ബോബൻ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ, “അമ്മ” സഘടനായുടെ നേതൃനിരയിലേക്ക് വരാന്‍ ഇപ്പോള്‍ ആലോചനയില്ല. ഔദ്യോഗികമായി സംഘടനയില്‍ അത്തരമൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. സംഘടനയുടെ പേര് തന്നെ അമ്മ എന്നാണ്. ആ പേര് അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പുരോഗമനപരമായ തീരുമാനങ്ങളെടുക്കുന്ന സംഘടനയായി അമ്മ ശക്തമായി തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Leave a Reply