
അമ്മ താര സംഘടനയിൽ താരങ്ങൾ നേർക്കുനേർ ! സിദ്ധിഖ് ചെയ്തത് ഒരിക്കലൂം മാപ്പ് അർഹിക്കാത്ത കാര്യം ! മണിയൻപിള്ള രാജു പ്രതികരിക്കുന്നു !
ഇതുവരെ കാണാത്ത രീതിയിലുള്ള വാശിയേറിയ മത്സരാമാണ് ഇപ്പോൾ അമ്മ യിൽ നടക്കാൻ പോകുന്നത്. താരങ്ങൾ ഏവരും കാത്തിരുന്ന അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം കൊച്ചിയിൽ തുടങ്ങി. ഏറെ കാലത്തിന് ശേഷം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ ജനറല്‍ ബോഡി യോഗത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. നേരത്തെ നടന്ന തിരഞ്ഞെടുപ്പിൽ അമ്മയുടെ മുൻ പ്രസിഡന്റായിരുന്ന മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധീഖ് ട്രഷററായും ജയസൂര്യ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
എന്നാൽ അമ്മയുടെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനൽ ആയ മോഹൻലാൽ നിർദേശിച്ച ആശ ശരത്തും ശ്വേതാ മേനോനുമെതിരെ മണിയൻപിള്ള രാജവും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ലാൽ, വിജയ് ബാബു, നാസർ ലത്തീഫ് എന്നിവരും മത്സരിക്കുന്നുണ്ട്. ഇതോടെ കടുത്ത മത്സരമാണ് ഇനി അമ്മയിൽ നടക്കാൻ പോകുന്നത്, ഇന്നാണ് വോട്ടിംഗ് നടക്കുന്നത് ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും.
എന്നാൽ ഇപ്പോൾ ഏറെ ചർച്ചയായിരിക്കുന്നത് നടൻ സിദ്ധിഖ് പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പാണ്, അമ്മ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് വോട്ട് തേടി കൊണ്ടാണ് സിദ്ധിഖ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇതിനെതിരെ കടുത്ത വിമർശനവുമായി നടൻ മണിയൻപിള്ള രാജു, ഷമ്മി തിലകൻ എന്നിവർ രംഗത്ത് വന്നിരുന്നു. സിദ്ധിഖിന്റെ കുറിപ്പിൽ പറയുന്ന ചില വാക്കുകൾ ഇങ്ങനെ, ‘അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്‍റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അർഹതപെട്ടവർ തന്നെയാണ് മത്സരിക്കുന്നത് എന്ന് തുടങ്ങുന്ന കുറിപ്പാണ് സിദ്ധിഖ് പങ്കുവെച്ചത്.

എന്നാൽ പോസ്റ്റിലെ ഈ പരാമര്‍ശങ്ങള്‍ വഴി സിദ്ധീഖ് ആരെയൊക്കെയാണ് വിമര്‍ശിക്കുന്നതെന്ന ചര്‍ച്ച അണിയറില്‍ സജീവമാണ്. അതോടൊപ്പം ഇത് തന്നെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞുകൊണ്ട് ഷമ്മി തിലകൻ തന്നെ രംഗത്ത് വന്നുകഴിഞ്ഞു, ഷമ്മിയുടെ വാക്കുകൾ ഇങ്ങനെ, സിദ്ദിഖ് എന്നെ ഉദ്ദേശിച്ചാണ് ആ പറഞ്ഞിരിക്കുന്നത്. അദ്ദേഹം ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിൻറെ കുറ്റബോധം കൊണ്ടാണ്. പീഡനപരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും എനിക്കെതിരെ ഇല്ല. അപ്പോൾ സംഘടനയുടെ തലപ്പത്തിരിക്കാൻ എനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണ്. ഇങ്ങനെയൊരു പരാമർശം നടത്തിയതിലൂടെ സ്വന്തം ധാർമികതയാണ് അദ്ദേഹം കാണിച്ചത്.
ഈ കാര്യം ഞാൻ എന്തായാലും ജനറൽ ബോഡി മീറ്റിംഗിൽ ഉന്നയിക്കും, അതിൽ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ല എന്നറിയാം എന്നാലും അത് താൻ ചെയ്യുമെന്നും ഷമ്മി പറയുന്നു, അതുപോലെ ,മണിയൻ പിള്ളയും സിദ്ധിഖിനെതിരെ രംഗത്ത് വന്നിരുന്നു, എതിർ സ്ഥാനാർത്ഥികൾക്കെതിരെ സിദ്ദീഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതിൽ ശക്തമായ പ്രതിക്ഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദീഖ് ചെയ്തത് എന്നും ഇതൊരു മത്സരമായി കാണ്ടമാതി വ്യക്തിഹത്യ നടത്തണ്ടേ കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. യേതായാലും ഇനി മണിക്കൂറുകൾക്കുള്ളിൽ വിജയികളെ അറിയാൻ സാധിക്കുന്നതായിരിക്കും.
Leave a Reply