‘പ്രണയം, വിവാഹം, കുഞ്ഞ്’ !!! കുടുംബവിളക്കിലെ ശീതൾ ! അമൃത തുറന്ന് പറയുന്നു !!
കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടി അമൃത. കുടുംബവിളക്കിലെ ശീതൾ എന്ന പേരിലാണ് ഇപ്പോൾ നടി കൂടുതലായും അറിയപ്പെടുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. തുടക്കം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ സീരിയൽ ഇപ്പോഴും മികച്ച വിജയം നേടി മുന്നേറുന്നുണ്ട്, അതിൽ സുമ്രിത്ര എന്ന നായിക കഥാപാത്രത്തിന്റെ ഇളയ മകളുടെ വേഷത്തിലാണ് അമൃത എത്തുന്നത്.
ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് താൻ ഇവിടെവരെ എത്തിയത് ഇനിയും ഒരുപാട് പ്രശ്നങ്ങൾ തരണം ചെയ്യാനുണ്ട് എന്നും നടി അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു. ആദ്യം താനൊരു സെയിൽസ് ഗേൾ ആയിരുന്നു. അങ്ങനെ കുടുംബത്തെ നോക്കാൻ പെടാപാട് പെടുന്നതിനിടയിലാണ് ഒരു ഓഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്, ഓഡീഷന് ശേഷം അന്ന് മുതൽ ഇന്ന് വരെ ദൈവാനുഗ്രഹം കൊണ്ട് ശീതൾ വരെ എത്താൻ സാധിച്ചു. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ തട്ടീം മുട്ടീം സേഫ് ആയി മുന്നോട്ട് പോകുന്നു എന്നാണ് അമൃത പറയുന്നത്..
അതിനിടയിൽ തന്നെ പറ്റി പല കഥകളും പ്രചരിച്ചിരുന്നു, താൻ ഷൂട്ടിങ് സമയത്തെ ഒരു ഗർഭിണിയുടെ ലുക്കിൽ ഉള്ള കുറച്ച് ചിത്രങ്ങൾ അടുത്തിടെ തന്റെ ഇൻസ്റ്റയിൽ പങ്കുവെച്ചിരുന്നു. ആ ചിത്രങ്ങൾ കണ്ട് താൻ ഗർഭിണിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അതിനു ശേഷം നടൻ നൂബിനുമായി ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു ആ ചിത്രങ്ങൾ കണ്ട് ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു എന്നും നടി അനുവിന്റെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അമൃത തുറന്ന് പറയുന്നു…
‘വൈറലായി വയറിയാലി അല്ലെ’ എന്ന് അനു രസകരമായി അമൃതയോടു പറയുന്നുണ്ട്. ഇതൊക്കെ നമ്മളോടുള്ള ഇഷ്ടം കൊണ്ടല്ലേ അവർ ഇങ്ങനെ ഗോസിപ്പുകൾ ഉണ്ടാക്കുന്നത് എന്ന് അനു പറയുമ്പോൾ ഇതൊക്കെ ഇച്ചിരികൂടി പോയില്ലേ ചേച്ചി എന്നാണ് ചിരിച്ചുകൊണ്ട് അമൃത പറയുന്നത്. അതുമാത്രമല്ല താൻ ജീവിതത്തിൽ ഒരുപാട് അധിക്ഷേപങ്ങളും കളിയാക്കലുകളും സഹിച്ചിട്ടുണ്ട്.
സാധാരണ അമൃതയായിരുന്നപ്പോൾ ഇൻസൾട്ടുകൾ ഉണ്ടായിരുന്നില്ല, എന്നാൽ സീരിയലിൽ എത്തിയതിനു ശേഷം ഒരുപാട് ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അഭിനയിക്കാൻ കൊള്ളില്ല, കാണാൻ കൊള്ളില്ല എന്ന് പറഞ്ഞു, ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്. പബ്ലിക്കിന്റെ മുൻപിൽ വച്ചു വരെ ഞാൻ ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
സിനിമ കിട്ടിയെങ്കിൽ മാത്രമേ ഇപ്പോഴത്തെ എന്റെ കടങ്ങൾ തീർക്കാൻ കഴിയുള്ളു, അതും ഒന്ന് രണ്ടു പ്രോജക്ടുകൾ കൊണ്ടൊന്നും സാധിക്കുകയില്ല. ദൈവും അനുഗ്രഹിച്ചാൽ നല്ല പ്രോജക്റ്റുകൾ കിട്ടുമായിരിക്കും. അതിനുശേഷം കുടുംബത്തിന്റെ ബാധ്യതകൾ തീർത്തിട്ടൊക്കെ വിവാഹം ഉണ്ടാകൂ.
ഇപ്പോൾ പ്രണയമൊന്നുമില്ല. പലരുടെ പേരുമായി ചേർത്ത് പല കഥകളും കേൾക്കുന്നുണ്ട്, അതിലൊന്നും ഒരു സത്യവുമില്ല, നൂബിനുമായി ചേർത്തിട്ടാണ് കൂടുതലും വാർത്തകൾ വന്നത്. എനിക്ക് നൂബിൻ നല്ലൊരു സുഹൃത്താണ്, നല്ലൊരു സഹോദരനാണ്. പുറത്തുനിന്ന് നോക്കുന്നവർ ഓ അമൃത ഒരു നടിയായി എന്നൊക്കെയാണ് കരുതുന്നത്. പക്ഷെ എന്റെ ഉള്ളിലെ പ്രശ്നങ്ങൾ എനിക്കല്ലേ അറിയാവൂ എന്നാണ് അമൃത പറയുന്നത്..
Leave a Reply