സെയിൽസ് ഗേളിൽ നിന്നും ഇവിടെ വരെ എത്തി ! ഇനിയും തീർക്കാൻ കട ബാധ്യതകൾ ഒരുപാടുണ്ട് ! തന്റെ ദുരിതങ്ങളെ കുറിച്ച് നടി അമൃത പറയുന്നു !
അമൃത എന്ന പേരിനേക്കാളും കുടുംബവിളക്കിലെ ശീതൾ എന്ന പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്, തുടക്കത്തിൽ വില്ലത്തി റോൾ ആയിരുന്നു താരത്തിന്, പിന്നീട് ‘അമ്മ സുമിത്രയുടെ ഇഷ്ട മകൾ ആയതുമുതൽ ശീതളിനെ പ്രേക്ഷകരും സ്വീകരിച്ചു തുടങ്ങി, ഇപ്പോൾ സീരിയലിൽ അമൃത എന്ന ശീതളിന്റെ കഥാപത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോയ്‌കൊണ്ടിരിക്കുന്നത്…
എന്നാൽ ഇപ്പോൾ ഒരു സീരിയൽ കഥപോലെതന്നെയാണ് തന്റെ ജീവിത കഥ എന്നാണ് ഇപ്പോൾ അമൃത തുറന്ന് പറയുന്നത്, ആദ്യം താനൊരു സെയിൽസ് ഗേൾ ആയിരുന്നു. അങ്ങനെ കുടുമത്തെ നോക്കാൻ പെടാപാട് പെടുന്നതിനിടയിലാണ് ഒരു ഓഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്, ഓഡീഷന് ശേഷം അന്ന് മുതൽ ഇന്ന് വരെ ദൈവാനുഗ്രഹം കൊണ്ട് ശീതൾ വരെ എത്താൻ സാധിച്ചു. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ തട്ടീം മുട്ടീം സേഫ് ആയി പോകുന്നു എന്നാണ് അമൃത പറയുന്നത്..
അതിനു തനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് ജോസേട്ടനോടാണ് അദ്ദേഹം വഴിയാണ് തനിക്ക് ആദ്യം അവസരം ലഭിക്കുന്നത്..കൂടാതെ ഈ ഒരു അവസരത്തിൽ ഏറ്റവും കൂടുതൽ നന്ദി അറിയിക്കാൻ ഉള്ളത് കുടുംബവിളക്ക് സംവിധായകൻ മഞ്ജുധർമ്മൻ സാറിനോടും ഇവരെക്കൂടാതെ കുടുംബവിളക്ക് സീരിയലിലെ മുഴുവൻ ടീം അംഗങ്ങളും നൽകുന്ന പിന്തുണയും ചെറുതല്ല എന്ന് അമൃത പറയുന്നു…
അതുമാത്രമല്ല താൻ ജീവിതത്തിൽ ഒരുപാട് അധിക്ഷേപങ്ങളും കളിയാക്കലുകളും സഹിച്ചിട്ടുണ്ട്, സാധാരണ അമൃതയായിരുന്നപ്പോൾ ഇൻസൾട്ടുകൾ ഉണ്ടായിരുന്നില്ല, എന്നാൽ സീരിയലിൽ എത്തിയതിനു ശേഷം ഒരുപാട് ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അഭിനയിക്കാൻ കൊള്ളില്ല, കാണാൻ കൊള്ളില്ല എന്ന് പറഞ്ഞു, ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്. പബ്ലിക്കിന്റെ മുൻപിൽ വച്ചു വരെ ഞാൻ ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
അതൊന്നും എന്റെ മരണം വരെ മറക്കാൻ കഴിയില്ലെന്നും അമൃത പറയുന്നു. അത് തന്നെയാകാം എന്റെ ജീവിതത്തിൽ ഒരു ഇൻസ്പിരേഷൻ ആയി മാറിയത്. ഇൻസൾട്ടിങ് ആണ് ജീവിതത്തിന്റെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് എന്ന് പറഞ്ഞു കേട്ടിട്ടില്ലേ. അത് തീർച്ചയായും വളരെ ശരിയാണ്. എന്നും അമൃത പറയുന്നു. പുറത്ത് നിന്ന് നോക്കുന്നവർക്ക് അമൃത ഒരു സെലിബ്രിറ്റി. എന്നാൽ ജീവിതത്തിൽ ഒരുപാട് ബാധ്യതകൾ ചെയ്തു തീർക്കാൻ ഇനിയും ബാക്കിയാണ് എന്ന് താരം പറയുന്നു…..
സിനിമ കിട്ടിയെങ്കിൽ മാത്രമേ എന്റെ കടങ്ങൾ തീർക്കാൻ കഴിയുള്ളു, അതും ഒന്ന് രണ്ടു പ്രോജക്ടുകൾ കൊണ്ടൊന്നും സാധിക്കുകയില്ല. ദൈവും അനുഗ്രഹിച്ചാൽ നല്ല പ്രോജക്റ്റുകൾ കിട്ടുമായിരിക്കും. അതിനുശേഷം കുടുംബത്തിന്റെ ബാധ്യതകൾ തീർത്തിട്ടൊക്കെ വിവാഹം ഉണ്ടാകൂ. ഇപ്പോൾ പ്രണയമൊന്നുമില്ല. പലരുടെ പേരുമായി ചേർത്ത് പല കഥകളും കേൾക്കുന്നുണ്ട്, അതിലൊന്നും ഒരു സത്യവുമില്ല, ആദ്യം നൂബിനുമായി ചേർത്തിട്ടാണ് വന്നത്. എനിക്ക് നൂബിൻ നല്ലൊരു സുഹൃത്താണ്, നല്ലൊരു സഹോദരനാണ്. പുറത്തുനിന്ന് നോക്കുന്നവർ ഓ അമൃത ഒരു നടിയായി എന്നൊക്കെയാണ് കരുതുന്നത്.. പക്ഷെ എന്റെ ഉള്ളിലെ പ്രശ്നങ്ങൾ എനിക്കല്ലേ അറിയാവൂ എന്നാണ് അമൃത പറയുന്നത്..
ഒരുപാട് കഷ്ടപെട്ടിട്ടാണ് ‘അമ്മ ഞങ്ങളെ വളർത്തിയത്, അതുകൊണ്ടുതന്നെ കാശിന്റെ വില നന്നായി അറിയാം, സീരിയലിൽ വന്ന സമയത്ത് ധരിക്കാൻ നല്ല വസ്ത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല, ആ സമയത്ത് തന്നെ സഹായിച്ചത് നടിമാരായിരുന്ന, വിന്ദുജ വിക്രമനും, പ്രതീക്ഷയുമായിരുന്നു അതൊന്നും ഒരിക്കലും മറക്കാൻ സാധിക്കില്ല എന്നും അമൃത പറയുന്നു….
Leave a Reply