‘പ്രണയങ്ങളും ബ്രേക്കപ്പുകളെല്ലാം മകൾ എന്നോട് പറയാറുണ്ട്’ ! ഒറ്റക്കുള്ള ജീവിതമാണ് ഞാൻ ഇനി ആഗ്രഹിക്കുന്നത് ! ലാലി തുറന്ന് പറയുന്നു !
ലാലി എന്ന നടിയുടെ പേര് കേട്ടാൽ ഒരുപക്ഷെ ആർക്കും ആളെ പിടികിട്ടിയെന്ന് വരില്ല. ‘കുമ്പളങ്ങി നൈറ്സ് എന്ന ചിത്രത്തിൽ നായകന്മാരുടെ ‘അമ്മ വേഷം കൈകാര്യം ചെയ്ത നടിയെ ആ സിനിമ കണ്ട ആരും അത്ര പെട്ടന്ന് മറക്കില്ല. ലാലിയുടെ കുടുംബം ഒരു താര കുടുംബമാണ്. മൂത്ത മകൾ ലക്ഷ്മി ‘നമ്പർ വൺ സ്‌നേഹതീരത്തിൽ’ അനുമോൾ എന്ന വേഷം ചെയ്തു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു.
ഇളയ മകൾ അനാർക്കലി മരിക്കാർ ആനന്ദം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു. തന്റെ മൂത്ത മകൾ വഴിയാണ് തനിക്ക് സിനിമയിൽ അവസരം ലഭിച്ചത്. രണ്ടു വേഷങ്ങളായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ഒന്ന് ബേബി മോളുടെ അമ്മ, അടുത്തത് നെപ്പോളിയന്റെ വീട്ടിലെ അമ്മ വേഷം, അതിൽ ഞാൻ തിരഞ്ഞെടുത്തത് ആ അമ്മ വേഷമാണ് കാരണം, എന്റെ ജീവിതവുമായി എനിക്ക് ഒരുപാട് സാമ്യം തോന്നിയ കഥാപാത്രമാണ് അതെന്നും ലാലി പറയുന്നു.
അടുത്തിടെ തങ്ങളുടെ അച്ഛന്റെ രണ്ടാം വിവാഹത്തിന്റെ കാര്യം പറഞ്ഞ് അനാർക്കലി രംഗത്ത് വന്നിരുന്നു, അപ്പോൾ എല്ലാവരും ലാലിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിന്റെ ആവിശ്യമില്ല കാരണം, അദ്ദേഹം രണ്ടാമത് ഒരു വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു എന്നാണ് ഇപ്പോൾ ലാലി വ്യക്തമാക്കുന്നത്. കാരണം എന്റെ മക്കളുടെ അച്ഛൻ ഒറ്റക്കാക്കരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, ആ വിവാഹത്തിൽ തനിക്ക് ഒരുപാട് സന്തോഷമാണ് ഉള്ളതെന്നും ലാലി പറയുന്നു.
ഒറ്റക്കുള്ള ജീവിതം ആഗ്രഹിച്ചത് ഞാനാണ്. ഒരുപാട് എഴുതണം , ഒരുപാട് വായിക്കണം, ഒറ്റക്ക് യാത്രകൾ പോകണം. ഇതൊക്കെയാണ് ഇപ്പോൾ എന്റെ ആഗ്രഹങ്ങൾ എന്നും ലാലി തുറന്ന് പറയുന്നു. പത്തൊമ്പതാം വയസിൽ ആണ് തന്റെ വിവാഹം നടക്കുന്നത്. ഇരുപതാം വയസിൽ ആണ് മൂത്തമകൾ ലക്ഷ്മിയുടെ ജനനം. രണ്ടുപേരും മക്കൾ എന്നതിലുപരി വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. മൂത്തവൾ ലക്ഷ്മി കുറച്ച് റഫ് ആൻഡ് ടഫാണ്.
പക്ഷെ അനാർക്കലി അങ്ങനെയല്ല എന്നോട് ഒരുപാട് അടുപ്പം അവൾക്കാണ്. അവളുടെ കൗമാര പ്രായത്തിൽ ഉണ്ടായ പ്രണയങ്ങളും, പ്രണയ പരാജയങ്ങളും എല്ലാം എന്നോട് തുറന്ന് പറയാറുണ്ടായിരുന്നു. കൂടാതെ ഇപ്പോഴും അവർ സുഹൃത്തുക്കളുമായി യാത്ര പോകുമ്പോൾ തീർച്ചയായും എന്നോട് പറഞ്ഞിട്ടേ പോകാവൂ എന്ന് നിർബന്ധം പറഞ്ഞിട്ടുണ്ടെന്നും ലാലി പറയുന്നു. സിനിമയിലേക്ക് വരണമെന്നോ, എനിക്ക് അഭിനയിക്കാൻ കഴിയുമെന്നോ എന്നുള്ള ഒരു തോന്നലും ഇല്ലായിരുന്നു. മക്കളോടൊപ്പം അവരുടെ ഷൂട്ടിംഗ് സെറ്റുകളിൽ പോയപ്പോഴും അങ്ങനെയൊരു ആഗ്രഹം തനിക്കുണ്ടായിരുന്നില്ല എന്നും ലാലി പറയുന്നു..
ഇപ്പോൾ കൈ നിറയെ അവസരങ്ങളാണ് ലാലിയെ തേടി എത്തുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ രണ്ട് , ജിബൂട്ടി ,രാജീവ് രവിയുടെ തുറമുഖം തുടങ്ങിയവയാണ് ലാലിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള സിനിമകൾ. കൂടാതെ ഒരു സീരിയലും പറഞ്ഞു വച്ചിട്ടുണ്ട് എങ്കിലും അന്തിമ തീരുമാനമായിട്ടില്ല എന്നും ലാലി പറയുന്നു.
Leave a Reply