അന്ന് മമ്മൂട്ടിയെ ‘ഡാഡി’ എന്ന് വിളിച്ച അനുമോൾ !! ഇന്നും ഒരു മാറ്റവുമില്ലെന്ന് ആരാധകർ !! പക്ഷെ ഇപ്പോൾ അനിയത്തിയാണ് താരം !
1995 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘നമ്പർ വൺ സ്നേഹതീരം ബാഗ്ലൂർ നോർത്ത്’ മമ്മൂട്ടിയുടെ നായികയായി എത്തിയത് പ്രിയ രാമൻ ആയിരുന്നു, തന്റെ സഹോദരിയുടെ മക്കളെ അവരുടെ വിയോഗശേഷം സ്വന്തം മക്കളെപ്പോലെ നായകൻ നോക്കുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്, ആ കുട്ടികൾ മമ്മൂട്ടിയെ ഡാഡി എന്നാണ് വിളിക്കുന്നത്, തങ്ങളുടെ അമ്മയെ തിരക്കി ഇറങ്ങുന്ന ആ കുട്ടികൾ നായിക പ്രിയ രാമന്റെ അരികിൽ എത്തുന്നത് മുതൽ കഥ പുരോഗമിക്കുന്നു….
അന്ന് മ്മൂട്ടിയെ ഡാഡി എന്ന് വിളിച്ചിരുന്ന കുട്ടികളെ സിനിമയിൽ അനുമോൾ എന്നും സുധിയും എന്നുമായിരുന്നു വിളിച്ചിരുന്നത്, മലയാളികൾ ഒരിക്കലും മറക്കാത്ത ചിത്രങ്ങളിൽ ഒന്നാണ് ഇത്, ഇപ്പോഴും മിനിസ്‌ക്രീനിൽ വളരെ ഇഷ്ടത്തോടെ കാണാൻ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ കുട്ടികളെ നമ്മൾ ഒരിക്കലും മറക്കില്ല, പ്രത്യേകിച്ചും കുറുമ്പിയായ അനുമോളെ. ഇപ്പോൾ അനുമോൾ ആളാകെ മാറി, താരത്തിന്റെ പേര് ലക്ഷ്മി എന്നാണ്..
നമ്മൾ നെഞ്ചോട് ചേർത്ത കുട്ടിത്തരങ്ങളിൽ ചിലർ സിനിമയിൽ തന്നെ തുടരും എന്നാൽ മറ്റു ചിലർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയിറങ്ങും, അത്തരത്തിൽ ആ ഒരു ചിത്രത്തോടെ സിനിമ ലോകവുമായി ഇപ്പോൾ യാധൊരു ബന്ധവുമില്ലാത്ത ആളാണ് ലക്ഷ്മി. എന്നാൽ ഇപ്പോൾ ചേച്ചിയെ കടത്തിവെട്ടി അനുജത്തിയാണ് സിനിമയിൽ തിളങ്ങി നിൽക്കുന്നത്. നടി അനാർക്കലി മരയ്‌ക്കാറിന്റെ ചേച്ചിയാണ് ലക്ഷ്മി മരയ്ക്കാർ. കഴിഞ്ഞ ദിവസം ചേച്ചിയുടെ പിറന്നാളിന് അനാർക്കലി ആശംസ അറിയിച്ചിരുന്നു….
പഴയ മുഖവുമായി വലിയ മാറ്റമൊന്നും ലക്ഷ്മിക്ക് വന്നിട്ടില്ല എന്നതാണ് ഏറെ രസകരമായ കാര്യം. ഈ ആശംസ പോസ്റ്റോടെയാണ് ഈ വിവരം കൂടുതൽ പേരും അറിയുന്നത്, ആ ഒരൊറ്റ ചിത്രംകൊണ്ടുതന്നെ ലക്ഷ്മി ഇപ്പോഴും മലയാളികളുടെ ഇഷ്ട താരമാണ്, അതുകൊണ്ടുതന്നെ താരത്തിന് നിരവധി പേരാണ് ജന്മദിന ആശംസകൾ അറിയിക്കുന്നത്… താരത്തിന് അഭിനയത്തേക്കാൾ ഇഷ്ടം ഫിലിം മേക്കിങ്ങിലാണ്, അതിനെക്കുറിച്ചുള്ള പഠനത്തിലാണ് താരം.. പുതുമുഖങ്ങളെ വെച്ച് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ‘ആനന്ദം’..
ഈ ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച ആളാണ് അനാർക്കലി മരക്കാർ, അതിനു ശേഷം ഒന്നുരണ്ട് ചിത്രങ്ങൾ കൂടി ചെയ്‌തിരിന്നു എങ്കിലും ‘ഉയരെ’ എന്ന ചിത്രത്തിൽ പാർവതിയുടെ കൂട്ടുകാരിയുടെ വേഷം അനാർക്കലിക്ക് ഏറെ പേരും പ്രശസ്തിയും നേടി കൊടുത്തിരുന്നു, ആ പ്രകടനത്തിന് മികച്ച മികച്ച സഹനടിക്കുള്ള രാമുകാര്യാട്ട് പുരസ്‌കാരം ലഭിച്ചിരുന്നു.. ഇപ്പോഴും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താരം, താരത്തിന്റെ നിരവധി പൊഹോട്ട ഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു….
Leave a Reply