വാപ്പയെ രണ്ടാമതും വിവാഹം കഴിപ്പിച്ചത് ഉമ്മയുടെ സമ്മതത്തോടെ ! ഇവിടെ ആരും കരയുന്നില്ല !! അനാർക്കലി മരിക്കാർ !

മലയാളത്തിൽ ‘ആനന്ദം’ എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർ സ്വീകരിച്ച  യുവ നായികയാണ് അനാർക്കലി മരിക്കാർ, ആനന്ദം വളരെ വിജയിച്ച ചിത്രമായിരുന്നു, ശേഷം പാർവതിയുടെ സൂപ്പർ ഹിറ്റ് ചിത്രം  ‘ഉയരെ’ എന്ന ചിത്രത്തിൽ പാർവതിയുടെ കൂട്ടുകാരിയുടെ വേഷം അനാർക്കലിക്ക് ഏറെ പേരും പ്രശസ്തിയും നേടി കൊടുത്തിരുന്നു, ആ പ്രകടനത്തിന് മികച്ച മികച്ച സഹനടിക്കുള്ള രാമുകാര്യാട്ട് പുരസ്‌കാരം ലഭിച്ചിരുന്നു.. ഇപ്പോഴും പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് താരം, താരത്തിന്റെ നിരവധി പൊഹോട്ട ഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറലായിരുന്നു….

ഇപ്പോൾ കഴിഞ്ഞ ദിവസം നടി തന്റെ ഇൻസ്റ്റയിൽ ഒരു സ്റ്റോറി ഇട്ടിരുന്നു അതിൽ തന്റെ വാപ്പയുടെ രണ്ടാം വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു, കണ്ണൂരില്‍ വച്ചായിരുന്നു വിവാഹം. അനാര്‍ക്കലിയും സഹോദരിയും വിവാഹത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ശേഷം ഇത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു, നിരവധി പേർ ആശംസ അറിയുകയും മറ്റുചിലർ പല തരത്തിലുള്ള കമന്റുകളും ചോദ്യങ്ങളും ചോദിച്ചിരുന്നു, അതിനെല്ലാം മറുപടിയയായി താരം ഇപ്പോൾ നേരിട്ട് എത്തിയിരിക്കുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെ……

എന്റെ വാപ്പയുടെ രണ്ടാം വിവാഹം എനിക്ക് അത്ര വലിയ സംഭവമായി ഒന്നും തോന്നിയില്ല ഒരു സാധാരണ വിഷമയമായിരുന്നു, അതിപ്പോൾ ഇത്ര വലിയ വാർത്ത ആയ സ്ഥിതിക്ക് ഇനി എല്ലാവർക്കുമുള്ള മറുപടി തരാം എന്ന് കരുതിയാണ് വീഡിയോ ഇട്ടത്, എന്റെ ഉമ്മയും വാപ്പയും മുപ്പത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി പിരിഞ്ഞു കഴിയുകയാണ്. ഞാനും ചേച്ചിയും വാപ്പയെ കല്യാണം കഴിപ്പിക്കുന്നതിനെ കുറിച്ചും ഞങ്ങൾ വഴി ആളെ കണ്ടെത്തുന്നതിനെ കുറിച്ചൊക്കെ ചിന്തിച്ചിരുന്നു.

പക്ഷെ അവസാനം വാപ്പ തന്നെ തന്റെ ആളെ കണ്ടെത്തി. അതാണ് സംഭവിച്ചത്. ഈ വാപ്പയുടെ വിവാഹത്തിന് ശേഷം കുറേ പേര്‍ എന്റെ ഉമ്മയെ വിളിച്ച് പോട്ടെ സാരമില്ല വിഷമിക്കണ്ട എന്നൊക്കെ പറയുന്നുണ്ട്. ആകൂട്ടത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ വിളിക്കുന്നുണ്ട്. ഇവരോടൊക്കെ പറയാനുള്ളത് നിങ്ങളൊക്കെ എന്റെ ഉമ്മയെ മനസിലാക്കിയിട്ടില്ല അല്ലെങ്കിൽ ഒരുപാട് തെറ്റിദ്ധരിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും കൂള്‍ എന്ന് വിളിക്കുന്ന വ്യക്തി എന്റെ ഉമ്മയാണ്.

വാപ്പ ഇപ്പോൾ വേറെ കല്യാണം കഴിച്ചുവെന്ന് കരുതി അങ്ങനെ തകര്‍ന്നു പോകുന്ന ആളല്ല തന്റെ ഉമ്മ. ഡിവോഴ്‌സ് ആകാന്‍ അവർക്ക് അവരുടേതായ കാരണങ്ങളുണ്ടായിരുന്നു. വാപ്പയുടെ കല്യാണം കഴിഞ്ഞെന്ന് കരുതി ഇന്നലെ മൊത്തം സങ്കടപ്പെട്ടിരിക്കുകയായിരുന്നില്ല ഉമ്മ. അവര്‍ ആഗ്രഹിച്ചത് ഒരു സിംഗിള്‍ ലൈഫാണ്. അതവര്‍ വളരെ സന്തോഷത്തോടെ തന്നെ ജീവിക്കുന്നുമുണ്ട്. വാപ്പ സിംഗിള്‍ ലൈഫ് ആയിരുന്നില്ല ആഗ്രഹിച്ചത്. അതുകൊണ്ട് വിവാഹം കഴിച്ചു. പൊതുവെ പുരുഷന്മാര്‍ക്ക് ഒരു കൂട്ടില്ലാതെ പറ്റില്ല, സ്ത്രീകളെ പോലയല്ല.

എന്റെ ഉമ്മ വളരെ പുരോഗമന ചിന്താഗതിയുള്ള ആളാണ്. അതുകൊണ്ടുതന്നെ ഞങ്ങളെ വളര്‍ത്തിയതും അങ്ങനെയാണ്. ആ കാരണത്താൽ ആണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ വാപ്പയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതും അതിന്റെ വളരെ നല്ലൊരു ഭാഗമാകാന്‍ സാധിച്ചതും. വാപ്പ ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന് ഇനിയുള്ള ജീവിതകാലം ഒറ്റയ്ക്ക് കഴിയാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. അദ്ദേഹം സന്തോഷിച്ച് കാണാനാണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നതും. അതുകൊണ്ടാണ് കല്യാണത്തിന് പോവുകയും വളരെ സന്തോഷത്തോടെ കൊച്ചുമ്മയെ സ്വീകരിക്കുകയും ചെയ്തത്. ഇത് ഞങ്ങൾക്ക് വളരെ നോർമൽ ആയിട്ടുള്ള കാര്യമാണ് എന്നും അനാർക്കലി പറയുന്നു.. അനാർകാളിയുടെ ചേച്ചി ലക്ഷ്മിയും മലയാള സിനിമയിൽ ബലതമായി എത്തിയിരുന്നു, ‘നമ്പർ വൺ സ്നേഹതീരം ബാഗ്ലൂർ നോർത്ത്’ എന്ന ചിത്രത്തിൽ അനുമോൾ എന്ന കഥാപാത്രം ചെയ്‌തത്‌ ലക്ഷ്മി ആയിരുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *