ഒമറിക്കയുടെ കേ,സി ലെ ആ യുവ നടി ഞാനല്ല ! അദ്ദേഹം വളരെ നല്ല മനുഷ്യനാണ് ! ആ പരാതിക്കാരിയുമായി അദ്ദേഹം വളരെ അടുത്ത ബന്ധത്തിലായിരുന്നു ! ഏയ്ഞ്ചലിന്‍ മരിയ !

മലയാള സിനിമയിലെ യുവ സംവിധായകരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ഒമർ ലുലു, ഏറെ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്ന അദ്ദേഹത്തിന്റെ സിനിമകളിൽ അത്ര വിജയം നേടിയവ ഒന്നും ഇല്ലങ്കിലും ഏറെ ജന ശ്രദ്ധ നേടിയ ആളാണ് ഒമർ ലുലു, എന്നാൽ അടുത്തിടെ അദ്ദേഹത്തിനെതിരെ ഒരു യുവ നടി പീഡനപരാതി നൽകിയിരുന്നു, എന്നാൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് തങ്ങൾ തമ്മിൽ ഉണ്ടായിരുന്നത് എന്ന ഒമറിന്റെ വാക്കുകളിൽ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയായിരുന്നു.

എന്നാൽ ഇപ്പോഴിതാ അദ്ദേഹത്തിന്റെ നല്ല സമയം എന്ന സിനിമയിൽ അഭിനയിക്കുകയും ഒപ്പം ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായ എത്തിയ ഏയ്ഞ്ചലിന്‍ മരിയ ആ യുവ നടി താനല്ലെന്ന് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. താന്‍ ആണോ ആ നടി എന്ന് ചോദിച്ച് സിനിമരംഗത്തുള്ള പലരും ഫോണ്‍ വിളിച്ചും മെസേജ് അയച്ചും ചോദിക്കുന്നുണ്ട്, അതിനാലാണ് താന്‍ ഇക്കാര്യം വ്യക്തമാക്കുന്നത് എന്നാണ് ഏയ്ഞ്ചലിന്‍ പറയുന്നത്.

അവരുടെ വാക്കുകൾ ഇങ്ങനെ, കുറെ ദിവസങ്ങളായി എനിക്ക് നിരന്തരം മെസ്സേജുകളും ഫോൺ കോളുകളും വരുന്നുണ്ട്, കൂടാതെ സിനിമയിലുള്ള പല നിര്‍മ്മാതാക്കള്‍, സംവിധായകര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാര്‍, തിരക്കഥാകൃത്തുക്കള്‍ ഇവരൊക്കെ എന്നെ വിളിച്ച് ചോദിക്കുന്ന ചോദ്യമിതാണ്. ”ഒമറിക്കയ്‌ക്കെതിരെ കേസ് കൊടുത്ത യുവനടി ഞാനാണോ” എന്ന്. ഞാന്‍ തിരിച്ചു ചോദിക്കുന്ന ചോദ്യമിതാണ്, എന്തുകൊണ്ടാണ് എന്നെ പറയാന്‍ കാരണം.

ആ കേ,സ് കൊടുത്ത യുവനടി ‘നല്ല സമയം’ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നോട് ഇക്കാര്യം വിളിച്ചു ചോദിക്കുന്നതെന്ന്. മാത്രമല്ല ഒമറിക്കയ്ക്ക് ആ നടിയുമായി നല്ല അടുപ്പവമുണ്ടെന്നാണ് സംസാരം. ഇതൊക്കെ കൂടി കേള്‍ക്കുമ്പോള്‍ എന്നെയാണ് എല്ലാവര്‍ക്കും ഓര്‍മ വരികയെന്നാണ് പറയുന്നത്.

അദ്ദേഹത്തിനെതിരെ കേ,സ് കൊടുത്ത ആ യുവ നടി ഞാനല്ല, എനിക്ക് അന്നും ഇന്നും ഒമറിക്കയോട് ഒരുപാട് സ്‌നേഹവും ബഹുമാനവുമുണ്ട്. ഒരു നല്ല സിനിമാ സംവിധായകന്‍ എന്നതിലുപരി, നല്ലൊരു സുഹൃത്ത് കൂടിയാണ് എനിക്ക് ഒമറിക്ക. ഈ ഒരു ചോദ്യം ചോദിച്ച് ഇനി ആരും എന്നെ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായി അതെന്നെ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അദ്ദേഹവുമായി നാല് വര്‍ഷത്തെ പരിചയം എനിക്കുണ്ട്. ധമാക്ക സിനിമയുടെ സമയത്താണ് ഇക്കയെ പരിചയപ്പെടുന്നത്.

എനിക്ക് വ്യക്തിപരമായി, അദ്ദേഹത്തെ നന്നായി അറിയാം. എന്റെ കാഴ്ചപ്പാടില്‍ ഒമര്‍ ഇക്ക അങ്ങനൊരു വ്യക്തിയല്ല. ഈ കേസ് വന്നതിന് ശേഷം അദ്ദേഹത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. വളരെ മോശപ്പെട്ട രീതിയിലാണ് അദ്ദേഹത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നത്. ഒമര്‍ ഇക്ക അങ്ങനൊരാളല്ല. ഒരു നല്ല മനുഷ്യനാണ്. ആളുകള്‍ പലതും തെറ്റിദ്ധരിച്ചിരിക്കുന്നതാണ്. ഒരു വല്യേട്ടന്‍ കുഞ്ഞനുജത്തി ബന്ധമാണ് ഞങ്ങള്‍ക്കിടയിലുള്ളത് എന്നും ഏയ്ഞ്ചലിന്‍ മരിയ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *