കൊടിയ ജാ,തി വിവേചനമായിരുന്നു ആദ്യ വിവാഹത്തില്‍ കാവ്യ മാധവന് അനുഭവിക്കേണ്ടി വന്നത് ! അവൾക്കും ഒരു അമ്മ മനസുണ്ട്, അതും ആരും കാണുന്നില്ല ! കുറിപ്പ് വൈറൽ !

കാവ്യ മാധവൻ മലയാളികളുടെ എക്കാലത്തെയും ഇഷ്ട താരമാണ്. ഇപ്പോൾ സിനിമയിൽ വിട്ടുനിൽക്കുന്ന കാവ്യാ നിരവധി ജീവിത പ്രതിസന്ധികളെ തരണം ചെയ്ത വ്യക്തി കൂടിയാണ്, കഴിഞ്ഞ ദിവസം കാവ്യയുടെ ജന്മദിനമായിരുന്നു. മീനാക്ഷി കാവ്യക്ക് ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കാവ്യയെ കുറിച്ച് പിറന്നാളാശംസ അറിയിച്ച് അഡ്വക്കറ്റ് അനില ജയൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ഫാൻസ്‌ ഗ്രൂപ്പുകളിൽ വൈറലമായി മാറുന്നത്..

ആ കുറിപ്പിൽ അനിലയുടെ വാക്കുകൾ ഇങ്ങനെ, ഇന്ന് കാവ്യ മാധവന്റെ പിറന്നാളാണ്. ഒരുപാട് പേർ അവർക്ക് ആശംസകൾ അറിയിക്കുന്നുണ്ട്. പക്ഷെ അവർ തിരിച്ച് ഒരു നന്ദി ഏതെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനൊരു കാരണമുണ്ട്. കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ട സ്ത്രീകളുടെ പട്ടികയിൽ അവരുണ്ട് എന്നത് തന്നെയാണ്.. കാവ്യാ അവസാനമായി ഫേസ്ബുക്കിൽ ഒരു പോസ്റ്റിടുന്നത് മൂന്നുവർഷം മുമ്പ് 2019 ഡിസംബർ 25നാണ്. അതിന് കീഴിൽ ‘നീ മഞ്ജുവിന്റെ ജീവിതം തകർത്തവളല്ലേ’ എന്നൊക്കെ കമന്റിട്ട് ആൾക്കൂട്ടം അരങ്ങുവാഴുകയാണ്.

മറ്റൊരു കുടുംബം തകർത്തു അല്ലങ്കിൽ മറ്റൊരു വ്യക്തിയുടെ ജീവിതം തകർത്തു എന്നൊക്കെ പറയുമ്പോൾ കാവ്യയെ കുറിച്ച് കൂടി നിങ്ങൾ ചിന്തിക്കണം. അവരുടെ ആദ്യ വിവാഹമോചന ഹർജിയിൽ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. തന്റെ ഭർതൃഗ്രഹത്തിൽ അവർ അനുഭവിക്കേണ്ടി വന്നത് കൊടിയ ജാതി വിവേചനം ആയിരുന്നു. ഈ കോവിഡ് കാലത്ത് പോലും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന, അടിസ്ഥാന സൗകര്യങ്ങൾ ഏറ്റവും കുറവുള്ള കാസർഗോഡ് പോലെ ഒരു സ്ഥലത്തുനിന്ന് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടിക്ക് കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു എന്നത് എത്ര നിസാരമായിട്ടാണ് മലയാളി കണ്ടത്…

അതുപോലെ ഈ നടി ആക്രമിക്കപ്പെട്ടു എന്നുപറയുന്ന സംഭവത്തിൽ അവർക്ക് പങ്കുണ്ട് എന്നും അവരാണ് യഥാർത്ഥ പ്രതിയെന്നും വാർത്ത അടിച്ചിറക്കിയിട്ട്, അവരെ സാക്ഷിയായിട്ടു പോലും കേസിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്നിട്ടും ഇതിന്റെ പേരിൽ എത്രയോ അപവാദങ്ങളാണ് അവർ നേരിട്ടത്… അതുമാത്രമോ, സ്വന്തം കുഞ്ഞിനും ഭർത്താവിനും ഒപ്പമൊരു ചിത്രം ഒരു പ്രമുഖ വനിതാ മാസിക പ്രസിദ്ധീകരിച്ചപ്പോൾ ഈ നാട്ടിലെ മനുഷ്യർ മുഴുവൻ എന്ത് പുകിലായിരുന്നു ഉണ്ടാക്കിയത്. സ്വന്തം മകളുടെ പേരിൽ വ്യാജവാർത്തകളുടെ മേമ്പോടിയായി ഹാഷ്ടാഗ് ഇട്ട് പോയപ്പോൾ നൊന്ത ഒരമ്മ അവരിലുണ്ടെന്ന് നമ്മൾക്ക് മനസിലാകുമോ.. ഈ നാട്ടിലെ സ്ത്രീപക്ഷ സിംഹങ്ങൾക്ക് അതിലൊരു വേദനയും തോന്നാത്തത് എന്തുകൊണ്ടാണ്..

ഈ കേ,സിൽ ദിലീപ് നിരപരാധിയാണ് എന്ന കോ,ട,തി വിധി വരും എന്ന് നിയമത്തിന്റെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ വിധിയുടെ ഒപ്പം നന്ദി പറഞ്ഞ് ഒരു പോസ്റ്റ്‌ എഴുതാൻ കാവ്യാ മാധവനും കഴിയട്ടെ. അതിന് അവർക്ക് ആയുസ്സ് ഉണ്ടാകട്ടെ. ജന്മദിനാശംസകൾ കാവ്യാ, നിന്നെ മനസിലാക്കുന്ന മനുഷ്യർ കുറവാണെങ്കിലും അങ്ങനെയുള്ളവർ ഉണ്ട് എന്ന് അറിയിക്കട്ടെ. ജന്മദിനാശംസകൾ എന്നുമായിരുന്നു കുറിപ്പ്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *