എന്റെ മക്കളെ ഉപദേശിക്കാനുള്ള അർഹത എനിക്കില്ല ! അവർക്ക് അവരുടെ ഇഷ്ടംപോലെ ജീവിക്കാം ! മക്കളുടെ കാര്യങ്ങൾ മുഴുവൻ നോക്കുന്നത് ഏട്ടനാണ് !

ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകൻ എന്ന പേരോടെ അറിയപ്പെട്ട ആളാണ് നടൻ ദിലീപ്. സിനിമയുടെ കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് അദ്ദേഹം വിവാദത്തിൽ പെടുന്നതും ശേഷം സിനിമ മേഖലയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സിനിമ ലോകത്തേക്ക് ഒരു ശ്കതമായൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. കാവ്യയും തന്റെ രണ്ടു മക്കളുമൊത്ത് ദിലീപ് ഇപ്പോൾ ചെന്നൈയിലാണ് താമസം. ഇപ്പോഴിതാ തന്റെ ചില കുടുംബ വിശേഷങ്ങൾ പറയുകയാണ് ദിലീപ്.

മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. ദിലീപിനൊപ്പം സംവിധായകൻ അരുൺ ഗോപിയും ഉണ്ടായിരുന്നു. മക്കളെ ഇന്നതായി കാണണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദിലീപ്. ‘അങ്ങനെ ചിന്തിക്കാൻ കഴിയില്ലല്ലോ, അവർക്ക് അവരുടേതായ ആഗ്രഹങ്ങളുണ്ട്. പക്ഷെ രണ്ടു പേരും നമ്മളെ മനസിലാക്കുന്ന കുട്ടികളാണ്. ദൈവം അനുഗ്രഹിച്ച് പറഞ്ഞാൽ മനസിലാകുന്നവരാണ്. അവരെ ഒരു കാര്യത്തിലും പ്രഷർ ചെയ്യാൻ സാധിക്കില്ല. അവരുടെ ജീവിതം അവരാണ് തീരുമാനിക്കുന്നത്. നമ്മുടെ ജീവിതത്തിൽ നമ്മൾ പല തോന്നിവാസങ്ങളും കാണിച്ചു വന്നതുകൊണ്ട് അവരെ ഉപദേശിക്കാനുള്ള വോയ്‌സില്ല. അവർ എന്ത് തീരുമാനിക്കുന്നോ, അതിനൊപ്പം ഞങ്ങൾ ഉണ്ടാകും.

ശേഷം ദിലീപിനെ കുറിച്ച് സംവിധായകൻ അരുൺ ഗോപിയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ദിലീപേട്ടൻ ചെന്നൈയിൽ ആയിരിക്കുന്ന സമയത്ത് ഒരിക്കൽ രാവിലെ വിളിച്ചപ്പോൾ മഹാലക്ഷ്മിയെ സ്‌കൂളിൽ കൊണ്ടുവിടാൻ പോവുകയാണെന്നാണ് പറഞ്ഞത്. പിന്നീട് വിളിച്ചപ്പോൾ ഗ്രോസറി വാങ്ങുകയാണെന്ന്. ചെന്നൈയിൽ മറ്റൊരാളായി, അച്ഛന്റെ ഉത്തരവാദിത്തങ്ങൾ എല്ലാം നിർവഹിച്ച് ജീവിക്കുകയാണ്. ഞാൻ ഫ്ലാറ്റിലേക്ക് ഒക്കെ ചെല്ലുമ്പോൾ, മഹാലക്ഷ്‍മിയുടെ കാര്യങ്ങളെല്ലാം ചേട്ടൻ തന്നെയാണ് ചെയ്യുന്നതെന്ന് കാവ്യ പറയുന്നത് കേൾക്കാം. ചെന്നൈയിൽ ദിലീപേട്ടന്റെ വേറൊരു മുഖമാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്നാണ് അരുൺ ഗോപി പറയുന്നത്.

അതുപോലെ മകൾ മഹാലക്ഷ്മിയെ കുറിച്ച് പറയുമ്പോൾ ദിലീപിന് എപ്പോഴും ഒരുപാട് സംസാരിക്കാറുണ്ട്. ഭയങ്കര കാന്താരിയാണ് മഹാലക്ഷ്മിയെന്നാണ് ദിലീപ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. മഹാലക്ഷ്മി എല്ലാ സിനിമകളും കാണും. ഞങ്ങളുടെ രണ്ടുപേരുടെയും സിനിമകൾ കണ്ട് അവൾ ചിരിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് അവൾ എല്ലാവരോടും പറയാറുണ്ട്. പുറത്തൊന്നും പോയി പറഞ്ഞ് വലിയ ആളാകാൻ നോക്കേണ്ടെന്ന് തമാശയ്ക്ക് ഞങ്ങളും അവളോട് അപ്പോൾ പറയുമെന്നും ദിലീപ് പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *