ദിലീപേ, നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ മൊഴിപ്പകർപ്പ് കൊടുക്കാൻ പറയണം അതല്ലേ വേണ്ടത്.. കൊടുക്കരുതെന്ന് പറയാൻ താങ്കൾക്ക് എന്താണ് അധികാരം! ഭാഗ്യലക്ഷ്മി !

മലയാള സിനിമ രംഗത്ത് ഏറെ കോളിളക്കം സൃഷ്ട്ടിച്ച വാർത്തയായിരുന്നു നടിയെ ആക്രമിച്ചതും ഒപ്പം നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതുമെല്ലാം, ഇപ്പോഴും ആ കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്, ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. മെമ്മറി കാർഡിലെ അനധികൃത പരിശോധനയിൽ ജഡ്ജി ഹണി എം വർഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോർട്ടിലെ സാക്ഷിമൊഴികളുടെ പകർപ്പ് അതിജീവിതയ്ക്ക് നൽകരുതെന്നാണ് ആവശ്യം. തീർപ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകർപ്പ് നൽകാൻ  സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ പറയുന്നു.

ഈ വിഷയത്തിൽ ഇപ്പോഴിതാ തുടക്കം മുതൽ അതിജീവിതക്ക് ഒപ്പം നിന്ന ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകൾ ഇങ്ങനെ, മിസ്റ്റർ ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മൊഴിപ്പകർപ്പ് കൊടുക്കാൻ പറയണം അതല്ലേ വേണ്ടത്.. കൊടുക്കരുതെന്ന് പറയാൻ താങ്കൾക്ക് എന്താണ് അധികാരം?. അത് കോടതി പറയട്ടെ. മെമ്മറി കാർഡ് ആക്‌സസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കോടതിയിൽ പരാതി നൽകിയത് അവളാണ്. അപ്പോൾ അതിന്റെ റിപ്പോർട്ട്‌ ന്റെ അവകാശം അവൾക്കല്ലേ. മൊഴിപ്പകർപ്പ് ആവശ്യപ്പെടുന്നത് അവരുടെ അവകാശമാണ്.. താങ്കളുടെ ഔദാര്യമല്ല.

കൊടുക്കരുതെന്ന് പറയാൻ ഇത് താങ്കൾ നിർമിക്കുന്ന സിനിമയുടെ സ്ക്രിപ്റ്റ് അല്ല.. അവളുടെ ജീവിതമാണ്.  മൊബൈൽ  പരിശോധന വേണ്ട, കേസ് പുനരന്വേഷണം വേണ്ട, മെമ്മറി കാർഡ് പരിശോധിക്കണ്ട, അതിജീവിതയുടെ പരാതി, എടുക്കണ്ട… ഇതെന്താണ്, താങ്കൾ ആരാണെന്നാണ് കരുതുന്നത്? കയ്യിൽ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ, പറയാമെന്നാണോ, താങ്കൾ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ കേസ് ഏതറ്റം വരെയും പോകട്ടെ എന്നല്ലേ പറയേണ്ടത്. അങ്ങനെ താങ്കളുടെ നിരപരാധിത്വം തെളിയിക്കുകയല്ലേ വേണ്ടത് എന്നും ഭാഗ്യ ലക്ഷ്മി കുറിച്ചു.

ഭാഗ്യലക്ഷ്മിയെ പിന്തുണച്ചാണ് കമന്റുകൾ, ചേച്ചി പറഞ്ഞാ ഓരോ വാക്കും നൂറ് ശതമാനം സത്യമാണ്… ന്യായീകരണ തൊഴിലാളികൾക്ക് ഇതിനൊരു മറുപടി ഉണ്ടോ??? ഒരു തെറ്റും ചെയ്യാത്തവർ എന്തിന് ഇങ്ങനെ കിടന്നു മെഴുകുന്നു, എല്ലായിടത്തും അധികാരവും കാശും ഉണ്ടേൽ ഒരു അന്വേഷണവും ഇല്ലാതെ എന്തും നടക്കും ചേച്ചി. ഇനിയും ചോറുണ്ണുന്ന മലയാളിക്ക് വേറെന്ത് തെളിവാണ് വേണ്ടത്. പറയാതെ പറയുകയാണ് താൻ തന്നെയാണ് തെറ്റുകാരൻ എന്ന്.. പക്ഷെ മരണം വരെ ഇതിങ്ങനെ പോയികൊണ്ടിരിക്കും… അതാണിവിടുത്തെ നിയമം… എന്നിങ്ങനെ പോകുന്നു കമന്റുകൾ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *