‘ഞാൻ സ്വപ്നം കണ്ടിരുന്ന എൻ്റെ മനസ്സിനൊത്ത ശരീരം സ്വീകരിച്ച ദിവസം’ ! എന്റെ ഇഷ്ടത്തിനൊത്ത് ജീവിച്ച് കാണിക്കുമെന്ന് അന്നേ ഉറപ്പിച്ചിരുന്നു ! അഞ്ജലിയുടെ കുറിപ്പ് വൈറലാകുന്നു !

മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് അഞ്ജലി അമീർ. അവർ ഇന്ന് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്തയായ നടിയും മോഡലും കൂടാതെ ബിഗ് ബോസ് മത്സരാർഥിയുമായിരുന്നു. മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നായികയായാണ് അഞ്ജലിയുടെ ആയിരുന്നു അഞ്ജലിയുടെ സിനിമ അരങ്ങേറ്റം. ട്രാൻസ് കമ്മൂണിറ്റി എന്നാൽ ഒരു സമയത്ത് യെല്ലാവരുടെയും അറപ്പും വെറുക്കും അവഗണയും മാത്രം നേരിട്ട ഒരു വർഗമായിരുന്നു. പക്ഷെ ഇന്ന് അതിനൊക്കെ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വര്‍ഷപൂജ കഴിഞ്ഞിട്ട് 10 വര്‍ഷമായെന്ന് പറഞ്ഞ് അഞ്ജലി പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്.

അഞ്ജലിയുടെ വാക്കുകൾ ഇങ്ങനെ, 10 വർഷം മുമ്പ് ഇതുപോലൊരു ജനവരി 26 ന് ഞാൻ എൻ്റെ ശരീരത്തിൽ നിന്ന് പൂർണസ്വാതന്ത്ര്യം നേടിയത്. ഞാൻ സ്വപ്നം കണ്ടിരുന്ന എൻ്റെ മനസ്സിനൊത്ത ശരീരം സ്വീകരിച്ച ദിവസം. ഞങ്ങളുടെ വർഷ പൂജാദിവസം. 10 വർഷം മുമ്പ് ഞാൻ ഈ തീരുമാനമെടുക്കുമ്പോൾ ഇന്നത്തെ പോലെ സാങ്കേതികമായ വളർച്ചയോ സാമൂഹികമായ പിന്തുണയോ ഉണ്ടായിരുന്നില്ല. ശ,രീ,രം കീ,റി,മു,റി,ക്ക,പ്പെ,ടു,മ്പോ,ഴു,ണ്ടായ വേ,ദ,ന സഹിക്കാൻ എനിക്ക് ശക്തി പകർന്നത് ചുറ്റിലും കൂടിനിന്ന് പരിഹസിച്ചവരോടും കളിയാക്കിയവരോടുമുള്ള പ്രതികാര ബുദ്ധിയായിരുന്നു. എൻ്റെ ഇഷ്ടത്തിനൊത്ത് ഞാൻ ജീവിച്ചു കാണിക്കുമെന്ന് മനസ്സിൽ ഒരു പ്രതിജ്ഞയെടുത്തിരുന്നു.

ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്, എങ്കിലും കടന്നു വന്ന വേദനകളുടെ നാളുകളെ ഒരിക്കലും ,മറക്കാൻ കഴിയില്ല. ഞങ്ങളുടെ പ്രിയപ്പെട്ട അനന്യയെപോലെ ജീവിതം അവസാനിപ്പിക്കാൻ തോന്നിയ നിമിഷങ്ങൾ ഒരുപാട് ഉണ്ടായിരുന്നു.  പ്രാ,ണ,ൻ പി,ട,യു,ന്ന വേ,ദ,ന, ഒന്നും ആർക്കും പറഞ്ഞാൽ മനസ്സിലാകണമെന്നില്ല. യൂ,റി,നറി ഇൻഫക്ഷൻ്റെ അസഹ്യമായ വേദനയും മൂ,ത്ര,തടസ്സം മാറ്റാനുള്ള സൂചി പ്രയോഗവും ഒന്നും ഓർമ്മകളെ കുത്തിനോവിപ്പിക്കാത്ത രാത്രികളില്ല.

എന്നിലെ പൂർണതയുള്ള സ്ത്രീയായി നിലനിക്കാൻ വേണ്ടി ഇപ്പോഴും ഹോർമോൺ ട്രീറ്റ്മെൻ്റ് തുടരുകയാണ്. എന്ത് ത്യാഗം സഹിച്ചും ഞാൻ  ഈ ശരീരം ഇതുപോലെ നിലനിർത്തേണ്ടത് എൻ്റെ ആവശ്യമാണ്. മനസ്സും ശരീരവും രണ്ട് ദിശകളിലായിരുന്ന കെട്ടകാലത്തിൻ്റെ ഓർമ്മകളെ ഞാനൊരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല അതിലും ഭേദം വേദനിക്കുമെങ്കിലും ഈ ശരീരം തന്നെയാണ്. അനന്യയുടെ മ,ര,ണ,സമയത്ത് ട്രാൻസ് കമ്യുണിറ്റിക്ക് സർക്കാർ ചില ആനുകൂല്യങ്ങൾ നൽകിയിരുന്നു. അതൊന്നും നടപ്പായിട്ടില്ല. സർക്കാരിൽ മാത്രം പ്രതീക്ഷയർപ്പിക്കുന്ന ഒരു സമൂഹത്തെ ഇനിയും തെരുവിൽ നിർത്തരുത് എന്നുമായിരുന്നു അഞ്ജലി ഫേസ്ബുക്കിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *