
ഇരട്ടചങ്ക് എന്നത് പി ആർ വർക്ക് കൊണ്ട് അലങ്കാരക്കിന്നരി തുന്നിച്ച ഭീരുത്വത്തിന്റെ പേര് മാത്രം ആയിരുന്നുവെന്ന് സിംഗിൾ ചങ്ക് അപ്പാടെ ചങ്കൂറ്റം ഉള്ള ഈ അമ്മച്ചി കാണിച്ചു തന്നു ! കുറിപ്പ് വൈറൽ !
ഇപ്പോൾ മാധ്യമങ്ങളിൽ മുഴുവൻ സംസാര വിഷയം വിധവാ പെൻഷൻ കിട്ടാത്തതിന്റെ പേരിൽ പ്രതിഷേധിച്ച് ഭോഷയാചിച്ച് തെരുവിൽ ഇറങ്ങിയ മറിയക്കുട്ടി എന്ന അമ്മച്ചിയാണ്. ഇപ്പോഴിതാ ഈ അമ്മയെ കുറിച്ച് മാധ്യമ പ്രവർത്തകയായ അഞ്ജു പാർവതി പ്രവീഷ് പങ്കുവെച്ച കുറിപ്പാണ്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, നിലവിൽ കേരളത്തിൽ സി പി എം എന്ന ഗുണ്ടാപ്പാർട്ടിയെ അടിമുടി വിറപ്പിക്കുന്ന ഒരു കൊടുങ്കാറ്റ് ഉണ്ടെങ്കിൽ അത് ദേ ഈ എൻപത് കഴിഞ്ഞ ചങ്കുറപ്പുള്ള അമ്മച്ചിയാണ്.
ഇപ്പോൾ നിലവിലെ ക്യാപ്സ്യൂൾ തീനി അടിമക്കൂട്ടം അടിമുടി വിയർക്കുന്നത് ഈ സ്ത്രീശക്തിയുടെ മുന്നിൽ ആണ്, എന്താണ് സ്ത്രീ എന്ന്, എന്താണ് സ്ത്രീശക്തി എന്ന്, എന്താണ് ആർജ്ജവം എന്ന്, മുഖത്തു നോക്കി ചോദ്യങ്ങൾ ചോദിച്ചു, ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സർക്കാരിനെ ഉത്തരം മുട്ടിക്കുന്നത് എങ്ങനെയെന്ന് ഈ അമ്മച്ചി പൊതുസമൂഹത്തിന് കാണിച്ചു തരുന്നു, ഓരോ ദിവസവും! അവർ ചോദിക്കുന്ന ചാട്ടുളി പോലുള്ള ഓരോ ചോദ്യത്തിന് മുന്നിലും പകച്ചു പണ്ടാരമടങ്ങി നില്ക്കുന്നു ഇടത് രാഷ്ട്രീയം.
നമ്മൾ ചെയ്യുന്ന നമ്മുടെ പ്രവൃത്തിയിൽ സത്യമുണ്ടെങ്കിൽ, നമ്മുടെ വാക്കുകളിൽ നേര് ഉണ്ടെങ്കിൽ ഒരു സിംഹാസനത്തെയും ഒരു തമ്പ്രാനെയും ഭയക്കേണ്ടത് ഇല്ലെന്ന് ഈ അമ്മച്ചി അനുനിമിഷം അടയാളപ്പെടുത്തുന്നു. അമ്പത് ലക്ഷം കൊണ്ട് പടുത്തുയർത്തിയ വനിതാ മതിലിനെ എത്ര നിഷ്പ്രയാസമാണ് ഈ അമ്മച്ചി തകർത്ത് എറിഞ്ഞത് അല്ലേ.. നിലപാടും ആർക്ക് മുന്നിലും വളയാത്ത നട്ടെല്ലും മാത്രം മതി ഒരു സ്ത്രീക്ക് സമൂഹത്തിന് മുന്നിൽ ആരെയും കൂസാതെ നിൽക്കുവാൻ എന്ന് ഈ ഓൾഡ് ജനറേഷൻ മഹിളാരത്നം കാണിച്ചു തന്നു.

ചിലരുടെയൊക്കെ പൊള്ളയായ സ്ത്രീപക്ഷത്തെ ഒരു ചട്ടി കൊണ്ട് അമ്മച്ചി തച്ചുടച്ചു. മറിയക്കുട്ടി അമ്മച്ചിയുടെ അഗ്നി ചിതറുന്ന വാക്കുകൾക്ക് മുന്നിൽ വട്ടപ്പൊട്ടുകളും നെറ്റിയിൽ കയറ്റിവച്ച കണ്ണടകളും അടിപതറി. അടിമക്കൂട്ടങ്ങളുടെ ഗീബൽസിയൻ നുണക്കഥകൾ പറയുന്ന ജിഹ്വയെ ഈ ഇടുക്കിക്കാരി അമ്മച്ചി നിഷ്കരുണം അറുത്തു മാറ്റി അഭിനവ കണ്ണകി ആയി. നാണവും മാനവും ഇല്ലാത്ത ടോയ്ലറ്റ് പേപ്പറിന്റെ മാപ്പ് എന്ന ഇരവാദത്തെ അമ്മച്ചി ചവിട്ടിക്കൂട്ടി തോട്ടിൽ എറിഞ്ഞു.
നേര് നേരത്തെ അറിയിക്കും എന്ന ടാഗ് ലൈൻ ഉള്ള നുണ മാത്രം പറയുന്ന ടോയ്ലറ്റ് പേപ്പർ അമ്മച്ചിയുടെ ആർജ്ജവത്തിന് മുന്നിൽ അടിമുടി വിറച്ചു നിന്നു. ഇതാണ് യഥാർത്ഥ സ്ത്രീ ശക്തി!! ഇതാണ് വള ഇട്ട കൈ നയിക്കുന്ന വിപ്ലവം, 2023 ൽ കേരളത്തിൽ ഒരു വിപ്ലവകാരി ഉണ്ടായിട്ടുണ്ടെങ്കിൽ, ഒരു സ്ത്രീപ്പോരാളി ഉണ്ടായിട്ടുണ്ടെങ്കിൽ അത് ദേ ഈ അമ്മച്ചി മാത്രമാണ് എന്നും അഞ്ജു പാർവതി ഫേസ്ബുക്കിൽ കുറിച്ചു.
Leave a Reply