ഭക്തരുടെ നികുതിപ്പണം കൂടി വസൂലാക്കി ആർഭാടമായ ‘നവകൊള്ള’ യാത്രക്ക് നിയോഗിച്ചിരിക്കുന്നത് “വെറും” 2500 പോലീസുകാരെ ! വിമർശിച്ച് അഞ്ജു പാർവതി !

ശബരിമലയിൽ നിയന്ത്ര വിധേയമായിക്കൊണ്ടിരിക്കുന്ന തിക്കും തിരക്കും ഏവരെയും ഭയപ്പെടുത്തുന്ന ഒരു കാഴ്ചയായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇപ്പോഴിതാ മുഖ്യമന്ത്രിയെ വിമർശിച്ച് മാധ്യമ പ്രവർത്തകയായ അഞ്ജു പാർവതി പ്രബീഷ്. പ്രതിദിനം 80,000 തീർഥാടകരെത്തുന്ന ശബരിമലയിൽ തിരക്കു നിയന്ത്രണത്തിനുള്ളത് 1850 പൊലീസുകാർ. ഇതിൽ 8 മണിക്കൂറുള്ള ഒരു ഷിഫ്റ്റിൽ സേവനത്തിനുള്ളത് 615 പേർ മാത്രം. നവകേരള സദസ്സിനു സുരക്ഷയൊരുക്കാൻ നിയോഗിക്കുന്ന പൊലീസിന്റെ എണ്ണംവച്ചു നോക്കുമ്പോൾ ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറവാണ് എന്നതാണ് ഇപ്പോൾ സർക്കാരിന് നേരെ ഉള്ള പ്രധാന ആക്ഷേപം.

ഇതിനെ കുറിച്ച് അഞ്ജു സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെ, ഭക്തർ പതിനെട്ടും അതിൽ അധികവും നേരം ക്യൂവിൽ നിന്ന് തളർന്നു വീണാലെന്താ, രാജാവും പരിവാരങ്ങളും റോന്ത്‌ ചുറ്റുന്ന ആർഭാട ബസ്സിനും വേദികൾക്കും വൻ സുരക്ഷാ ക്രമീകരണങ്ങൾ വേണമല്ലോ!! ദിവസവും ലക്ഷകണക്കിന് ഭക്തർ ദർശനപുണ്യം തേടി എത്തുന്ന ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത് 615 പോലീസുകാരെ മാത്രം. എന്നാൽ ഭക്തരുടെ നികുതിപ്പണം കൂടി വസൂലാക്കി ആർഭാട യാത്ര നടത്തുന്ന മുഖ്യനും കൂട്ടർക്കും വേണ്ടി, അവരുടെ നവകൊള്ളയാത്രയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത് “വെറും” 2500 പോലീസുകാരെ.

സാധാരണക്കാരായ അയ്യപ്പ ഭക്തർക്ക് തിക്കിലും തിരക്കിലും പെട്ട് എന്തെങ്കിലും പറ്റിയാൽ ഇവിടെ ആർക്ക് ചേതം, ആ അയ്യപ്പ സ്വാമിക്ക് ഭക്തർ അർപ്പിക്കുന്ന തുക അപ്പാടെ അടിച്ചു മാറ്റുന്ന ടീമുകൾ തിന്നാൻ വേണ്ടി നടത്തുന്ന ടൂറിന് പക്ഷേ ജനങ്ങളുടെ, (അതിൽ ഭക്തരുടെ കൂടി ) നികുതിപ്പണം എടുത്ത് ശബളം നല്കുന്ന പോലീസിന്റെ സേവനം മുക്കിലും മൂലയിലും വരെ മസ്റ്റ് ആണ്. ഇത് പോലെയൊരു കാട്ടാള ഭരണം.. എന്നും അഞ്ജു പാർവതി കുറിച്ചു.

എന്നാൽ അതേസമയം ശബരിമലയിലെ പ്രതിസന്ധി സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ ക്യൂ സിസ്റ്റത്തിൽ മാറ്റം വരുത്തിയപ്പോൾ ഉണ്ടായ തിരക്കാണ് ഇപ്പോഴുള്ളതെന്നും, ഒരു ദിവസത്തെ പ്രശ്നം പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും ദേവസ്വം മന്ത്രി കുറ്റപ്പെടുത്തി. അനിയന്ത്രിതമായി തിരക്ക് വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. ഒരു ദിവസത്തിൽ ഒരു ലക്ഷത്തോളം തീർത്ഥാടകർ ഒരുമിച്ച് വന്നതാണ് പ്രതിസന്ധിക്ക് കാരണം. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട് എന്നുമാണ് മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് മന്ത്രിയും പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *