പിണറായി സർക്കാരിന്റെ ഹൈന്ദവവിരുദ്ധ നടപടി അവസാനിപ്പിക്കുക ! വൃഷികമാസത്തിൽ ഭക്തർ കൂടുതലായി എത്തുമെന്ന കാര്യം അറിയാത്തവർ അല്ലല്ലോ ! അപ്പോൾ ഇത് മനപൂർവ്വമാണ് ! കൃഷ്ണകുമാർ !

മലയാള സിനിമ ലോകത്തെ ശ്രദ്ധേയനായ നടൻ എന്നതിനപ്പുറം ബിജെപി പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ് ഇപ്പോൾ കൃഷ്ണകുമാർ, തന്റെ നിലപാടുകളും  അഭിപ്രായങ്ങളും സമൂഹ മാധ്യമങ്ങളിൽ കൂടി പങ്കുവെക്കാറുള്ള കൃഷ്ണകുമാർ ഇപ്പോൾ ശബരിമല വിഷയത്തെ കുറിച്ച് പങ്കുവെച്ച ഒരു വിഡിയോ ആണ് ഏറെ ശ്രദ്ധ നേടുന്നത്. ശബരിമല : പിണറായി സർക്കാരിന്റെ ഹൈന്ദവവിരുദ്ധ നടപടി അവസാനിപ്പിക്കുക… സ്വാമി ശരണം, എന്ന തലക്കെട്ടോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെക്കുന്നത്.

കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ, സനാധന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞത് ഉദയനിധി സ്റ്റാലിൻ ആണെങ്കിലും അതിപ്പോൾ പ്രവർത്തികമാക്കുകയാണ് അവരുടെ സുഹൃത്ത് കൂടിയായ പിണറായി വിജയനാണ്. ഈ മണ്ഡലകാലത്ത് ലക്ഷകണക്കിന് ഭക്തർ എത്തുമെന്നും അത് അനുസരിച്ചുള്ള തയ്യാറെടുപ്പുകൾ എടുക്കണം എന്നും അറിയാത്തവരല്ല ഇവിടെ ഭരണം നടത്തുന്നത്. ഭക്തർക്ക് ആവിശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ അവിടെ ഒന്നും തന്നെ ചെയ്തിട്ടില്ല.

ബോധപൂർവ്വമുള്ള അലംഭാവമാണ് ഇവിടെ പിണറായി സർക്കാർ കാണിക്കുന്നത് എന്ന് ആരെങ്കിലും കരുതിയാൽ തന്നെ അവിടെ നമുക്ക് തെറ്റ് പറയാൻ പറ്റില്ല. ചരിത്രത്തിൽ ആദ്യമായിട്ടല്ല ഇത്രയും തീർത്ഥാടകർ ഒന്നിച്ച് ശബരിമലയിൽ എത്തുന്നത്, അയ്യപ്പാമാർക്ക് ദർശനത്തിനായി 18 മണിക്കൂർ അവിടെ കാത്ത് നിൽക്കേണ്ട അവസ്‌ഥയാണ് ഇപ്പോൾ അവിടെ ഉള്ളത്. മെഡിക്കൽ സൗകര്യങ്ങൾ കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ, ഇതൊന്നും അവിടെ ലഭ്യമല്ല. തീർത്ഥാടകരുടെ സുരക്ഷക്ക് മതിയായ പോലീസ് ഉദ്യോഗസ്ഥർ പോലും അവിടെ ഇല്ല.

ശാരീരിക ബുദ്ധിമുട്ട് തോന്നുന്ന ഭക്തരെ, സുരക്ഷിതമായി മെഡിക്കൽ സൗകര്യം പോലും നൽകാനുള്ള സൗകര്യവും അവിടെ ഒരുക്കിയിട്ടില്ല, എട്ട് വയസുള്ള ഒരു പെൺകുട്ടി തളർന്നു വീണു മ,രി,ച്ചു. എന്നിട്ടും തീർത്ഥാടകരുടെ സംപ്രക്ഷണത്തിന് വേണ്ടി സർക്കാരോ, ദേവസ്വം ബോർഡോ ഒന്നും തന്നെ ചെയ്തിട്ടില്ല. 600 പോലീസുകാർ മാത്രമാണ് ഇവിടെ ഉള്ളത്. അവിശ്വാസികളായ ഇരുട്ടിന്റെ സന്തതികളെ ശബരിമലയിൽ എത്തിക്കാൻ ഒരു വ്യക്തിക്ക് 1500 പോലീസുകാർ എന്ന രീതിയിൽ പിണറായി കാണിച്ച ശുഷ്‌കാന്തി വൃതം എടുത്തുവരുന്ന അയ്യപ്പന്മാരോട് കാണിക്കുന്നില്ല.

നിലക്കലിൽ നിന്ന് പമ്പക്ക് പോകുന്ന പരമാവധി 70 പേർക്ക് കയറാവുന്ന  ബസുകളിൽ 150 പേരെ നിർബന്ധിച്ച് തള്ളി കയറ്റി വിടുകയാണ് കേരള പോലീസ്. എന്തെങ്കിലും അപകടം സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോലീസും സർക്കാരും തയ്യാറാകില്ല. സർക്കാർ അയ്യപ്പന്മാർക്ക് മതിയായ സൗകര്യം നൽകണം. അതിനു കഴിവില്ലെങ്കിൽ ദേശിയ ദുരന്ത നിവാരണ അതോറിറ്റിക്ക് കാര്യങ്ങൾ വിട്ടു കൊടുക്കുക. ഹിന്ദുവിനെയും സനാധന  ധർമ്മത്തെയും ഉന്മൂലനം ചെയ്യാം എന്നുള്ള വ്യാമോഹമാണ് പിണറായി വിജയൻ ഇത്രയും പ്രതിസന്ധിയിലേക്ക് ശബരിമലയെ തള്ളിവിടാൻ കാരണം. കേരളത്തിലെ അയ്യപ്പ ഭക്തരും ഓരോ ഹിന്ദുവും ഈ അനാസ്ഥക്ക് എതിരെ പ്രതികരിക്കണം. സ്വാമി ശരണം.. എന്നും കൃഷ്ണകുമാർ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *