മനസ്സിൽ ഒത്തിരി ആരാധനായുള്ള വ്യക്തികളിൽ ഒരാൾ അണ്ണമലേ കുപ്പുസാമി തമിഴ്നാട് ബിജെപി അധ്യക്ഷൻ കണ്ടു ഇച്ചിരി നേരം സംസാരിച്ചു ! സന്തോഷം അറിയിച്ച് വിവേക് ഗോപൻ !
മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധേയനായ നടനാണ് വിവേക് ഗോപൻ. പരസ്പരം എന്ന സീരിയലിലെ സൂരജ് എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചത്. ഇന്ന് അദ്ദേഹം ഒരു സജീവ ബിജെപി രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വെച്ച് നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിൻറെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിവേക് ഗോപനും ഒപ്പം നടൻ കൃഷ്ണകുമാറും.
ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സന്തോഷം അറിയിച്ചത്. അതിൽ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ കാണാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് വിവേക് പങ്കുവെച്ചത്, അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിവേക് കുറിച്ചത് ഇങ്ങനെ, നസ്സിൽ ഒത്തിരി ആരാധനായുള്ള വ്യക്തികളിൽ ഒരാൾ അണ്ണമലേ കുപ്പുസാമി തമിഴ്നാട് ബിജെപി അധ്യക്ഷൻ കണ്ടു ഇച്ചിരി നേരം സംസാരിച്ചു… ഒത്തിരി സന്തോഷം. എന്നായിരുന്നു. കൂടാതെ സുരേഷ് ഗോപിക്കും മറ്റു നേതാക്കൾക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
അതേസമയം നടൻ കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു. ബിജെപി അധ്യക്ഷൻ ശ്രി ജെപി നദ്ദ ഉദ്ഘാടനം ചെയ്ത യോഗത്തിന്റെ സമാപന ദിവസത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കുകയും യോഗത്തെ അഭിസംബോധന നടത്തി സംസാരിക്കുകയും ചെയ്തു. പാർട്ടിയുടെ ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന കൂട്ടായ്മയായ ദേശീയ കൗൺസിലിൽ ദേശീയ ഭാരവാഹികൾ, കേന്ദ്രമന്ത്രിമാർ, എംപിമാർ, മുൻ എംപിമാർ, എംഎൽഎമാർ, സംസ്ഥാന യൂണിറ്റ് ഭാരവാഹികൾ, ജില്ലാ പ്രസിഡൻ്റുമാർ, ജനറൽ സെക്രട്ടറിമാർ തുടങ്ങി 10000ത്തിലധികം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
നിരവധി നേതാക്കളെയും പാർട്ടി ഭാരവാഹികളെയും കാണാനും അവരോടു ആശയവിനിമയം നടത്താനും സാധിച്ചു. മോദിജിയുടെയും അമിത് ഷാ ജിയുടെയും നദ്ദ ജിയുടെയും പ്രസംഗം ആവേശപകരുന്നതും ആസന്നമായ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പ്രവർത്തന രീതികളെയും തന്ത്രങ്ങളെയും കുറിച്ച് അറിവ് പകരുന്നതുമായിരുന്നു. ബൂത്ത് തലത്തിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും സർക്കാരിന്റെ പദ്ധതികളുടെ ഗുണഭോകതാക്കളുടെയും പുതിയ വോട്ടർമാരുടെയും മുന്നിൽ നേരിട്ടെത്തണമെന്നും മോദിജി തന്റെ പ്രസംഗത്തിൽ ദേശിയ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ഓരോ അംഗങ്ങളെയും ഉദ്‌ബോധിപ്പിച്ചു എന്നും ചിത്രങ്ങൾക്ക് ഒപ്പം കൃഷ്ണകുമാർ ക്കുറിച്ചു..
Leave a Reply