പതിനെട്ടാം പടിയുടെ വീതി കൂട്ടുന്നത് പരിഗണിക്കുമത്രേ, അതിലും നല്ലത് പടിയ്ക്കു താഴെ ഒരു ഇരുമ്പ് കസേരയിട്ട് അതിൽ അയ്യപ്പവിഗ്രഹം കൊണ്ടുവയ്ക്കുന്നതല്ലേ ! വിമർശിച്ച് ശ്രീജിത്ത് പണിക്കർ !
സംവിധായകനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ വാർത്തയായി മാറുന്ന ഒന്നാണ് ശബരിമലയിലെ തിരക്ക്, കഴിഞ്ഞ വര്ഷത്തേക്കാളും ഈ പ്രാവിശ്യം കൂടുകയും, തിക്കും തിരക്കും വർധിച്ചത് കാരണം പല സംഭവ വികസങ്ങളും സന്നിധാനത്ത് നടന്നിരുന്നു. അതുകൊണ്ട് തന്നെ ശബരിമലയിലെ അനിയന്ത്രതമായ തിരക്കിനെ കുറിച്ച് മുൻ മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍ പറഞ്ഞ ചില വാക്കുകൾ വലിയ ചർച്ചയായി മാറിയിരുന്നു.
സന്നിധാനത്ത് ഇത്രയും തിരക്ക് കൂടുന്ന സമയത്ത് പതിനെട്ടാം പടിയില്‍ ഭക്തരെ കയറ്റിവിടാന്‍ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചാലേ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയൂ എന്ന് സെന്‍കുമാര്‍ പറഞ്ഞു. പരിചയമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ക്യൂ നീങ്ങാത്ത അവസ്ഥയുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ ശ്രദ്ധ മുഴുവന്‍ നവകേരള സദസിലാണ് എന്നും അത് അനുസരിച്ച് ശബരിമലയിലെ ശ്രദ്ധ കുറഞ്ഞിട്ടുണ്ടാകുമെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.
അതുപോലെ തന്നെ സന്നിധാനത്ത് പതിനെട്ടാം പടിയില്‍ ഒരു മിനിറ്റില്‍ 75 പേരെ കടത്തിവിടേണ്ടതാണ് എന്നും അത് കുറഞ്ഞാല്‍ താഴെ നില്‍ക്കുന്ന ആളുകള്‍ക്ക് സമയത്ത് പടി കയറിപ്പോകാന്‍ കഴിയാതെ വരും എന്നും അദ്ദേഹം പറയുന്നു, അതുപോലെ ശബരിമലയിലെ കുപ്പിക്കഴുത്ത് എന്നു പറയുന്നത് പടിക്കെട്ടുള്ള സ്ഥലമാണ്, ഇത് താന്ത്രികമായി പരിഹരിക്കാതെ മറ്റു വഴികളില്ല എന്നും പതിനെട്ടാം പടിക്ക് വീതി കൂട്ടിയാല്‍ ഇരട്ടി ആളുകള്‍ക്ക് കടന്നുപോകാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ ഇതിൽ അദ്ദേഹം പറഞ്ഞ പതിനെട്ടാം പടിക്ക് വീതി കൂട്ടുന്ന കാര്യം വലിയ വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ച് ശ്രീജിത്ത് പണിക്കർ സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ, “പതിനെട്ടാം പടിയുടെ വീതി കൂട്ടുന്നത് പരിഗണിക്കുമത്രേ. അതിലും നല്ലത് പടിയ്ക്കു താഴെ ഒരു ഇരുമ്പ് കസേരയിട്ട് അതിൽ അയ്യപ്പവിഗ്രഹം കൊണ്ടുവയ്ക്കുന്നതല്ലേ നല്ലത് ചേട്ടാ? എവിടുന്ന് വരുന്നെടാ ഇവനൊക്കെ” എന്നായിരുന്നു.. ശ്രീജിത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി കമന്റുകൾ വന്നിരുന്നു.
അതിൽ ഒരു കമന്റ്, അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്… അപ്പോൾ ഭക്തർക്ക് പ്രത്യേക തരത്തിലുള്ള ദർശനം ഏർപ്പടാക്കാം. കണ്ട് തൊഴാൻ ₹5000, തൊട്ട് വണങ്ങാൻ ₹50000, സാഷ്ടാംഗം നമസ്കരിച്ചു തൊഴാൻ ₹100000, അതാകുമ്പോ തോനെ വരുമാനം കിട്ടും. ഭഗവാൻ്റെ കൂടെ സെൽഫി എടുത്തും കാശ് വാരാം എന്നതായിരുന്നു, ഇതിന് മറുപടിയുമായി ശ്രീജിത്ത് കുറിച്ചത്, വിഗ്രഹം ഒരു ദിവസം വീട്ടിൽ കൊണ്ടുപോകാൻ പത്തു ലക്ഷം, അങ്ങനെയൊക്കെ വരുമോ ആവോ.. എന്നായിരുന്നു…
Leave a Reply