അവരുടെ നിർബന്ധത്തിന് വഴങ്ങി അങ്ങനെ പലതും ചെയ്തിട്ടുണ്ട് ! മമ്മൂട്ടിക്ക് ഒപ്പം മാത്രമാണ് അങ്ങനെ ഒരു രംഗം ചെയ്തത് ! മ,രി,ച്ചു ജീവിച്ച ആളാണ് ! നടി അഞ്ജു പറയുന്നു !

ബാലതാരമായി സിനിമയിൽ എത്തിയ അഞ്ജു ഇന്നും മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ്. മലയാളത്തിൽ ഒരുപാട് സിനിമകൾ ഒന്നും അഞ്ജു ചെയ്തിരുന്നില്ല എങ്കിലും ചെയ്ത ചിത്രങ്ങൾ എല്ലാം ശ്രദ്ധ നേടിയവ  ആയിരുന്നു. മലയാളത്തിൽ മമ്മൂട്ടിക്ക് ഒപ്പമാണ് അഞ്ജു കൂടുതൽ ചിത്രങ്ങളും ചെയ്തിരുന്നത്. ബാലതാരമായും നടി അഭിനയിച്ചിരുന്നത് മമ്മൂട്ടിക്ക് ഒപ്പമായിരുന്നു. ശേഷം നായിക ആയി കൗരവർ, സഹോദരിയായി കിഴക്കൻ പത്രോസ്, സഹ താരമായി നീലഗിരി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. മോഹൻലാലിൻറെ നായികയായി മിന്നാരത്തിലും അഞ്ജു എത്തി.

1979ൽ തമിഴ് സിനിമയായ ഉതിരിപ്പൂക്കൾ എന്ന സിനിമയിലാണ് അഞ്ജു ആദ്യമായി അഭിനയിക്കുന്നത്. ശേഷം  1982ൽ ഓർമ്മയ്ക്കായ് എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. 1989ൽ കെ.പി കുമാരൻ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മലയാളത്തിൽ നായികയാകുന്നത്. ആ കഥാപാത്രത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നടിക്ക് ലഭിച്ചിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം തന്റെ സിനിമ ജീവിതത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും അഞ്ജു പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇഷ്ടമല്ലാതിരുന്നിട്ട് കൂടിയും സിനിമകളിൽ നിരവധി ഗ്ലാമർ വേഷങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. നായികാ വേഷങ്ങൾ ചെയ്തിരുന്ന ഒരു സമയത്ത് സംവിധായകൻ എന്നോട് സ്വിമ് സ്യൂട്ട് ധരിക്കാൻ ആവശ്യപ്പെട്ടു, ആ പേരിൽ എനിക്ക് തന്നത് രണ്ടു കഷ്ണം തുണി മാത്രം. ഇത് ധരിക്കാൻ എനിക് കഴിയില്ല എന്ന് ഉറപ്പിച്ച് പറഞ്ഞതുകൊണ്ട് മറ്റൊരു വസ്ത്രം കൊണ്ടുവന്നു.

ആ സമയത്ത് ആ സംവിധായകന്റെ ദേഷ്യം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അന്ന് ആഴമുള്ള പൂളിലാണ് ഡയറക്ടർ പേടിപ്പിച്ചതിനാൽ ഞാൻ ചാടിയത്. അങ്ങനെ നിർബന്ധത്തിന് വഴങ്ങി അറിയാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. ബെഡ്റൂം സീൻ ചെയ്തിട്ടുള്ളത് നടൻ മമ്മൂട്ടിക്കൊപ്പമാണ്. കൗരവർ എന്ന സിനിമയിലായിരുന്നു. അത് പക്ഷെ അങ്ങനെ മോശം സീൻ ഒന്നും ആയിരുന്നില്ല. ഞാൻ സിനിമ രംഗത്തുനിന്നും ഒന്ന് മാറി നിന്നപ്പോൾ എന്നെ കാണുന്നില്ല എന്ന കാരണത്താൽ മരിച്ചു എന്ന വാർത്ത വന്നിരുന്നു. ഒരുപാട് പേര് എന്നെ തിരക്കിപിടിച്ചുവെന്ന് സത്യാവസ്ഥ അന്വേഷിച്ചിരുന്നു എന്നും അഞ്ജു പറയുന്നു.

ഒരു സമയത്ത് ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായിരുന്നു അഞ്ജു. പ്രശസ്ത കന്നഡ നടൻ ടൈഗർ പ്രഭാകർ (ദ്രുവം സിനിമയിലെ വില്ലൻ) ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. എന്നാൽ 1995 ലാണ് ഇവർ വിവാഹിതരായത്, ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. അർജുൻ പ്രഭാകർ. മകന്റെ പഠനവും വളർച്ചയും ഒക്കെയായി വളരെ തിരക്ക് പിടിച്ചത് കൊണ്ടാണ് അന്ന് ഒരു ബ്രേക്ക് എടുത്തത്, ഇപ്പോൾ തമിഴ് സീരിയൽ രംഗത്ത് വളരെ സജീവമാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *