
‘മലയാളികൾക്ക് കാണാൻ കഴിയാതെ പോയ ജോഡി’ ! മോഹന്‍ലാലിനൊപ്പം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാഞ്ഞതിഞ്ഞറെ പിന്നിലെ ആ കാരണം !
മലയാളികളുടെ ഇഷ്ട നായികയാണ് നടി ആനി. ഒരു സമയത്ത് അവർ മലയാള സിനിമയിൽ വളരെ താരമൂല്യമുള്ള മുൻ നിര നായികായായിരുന്നു. ആനി എന്ന അഭിനേത്രിയുടെ കരിയറിൽ അവർ ഒരുപാട് ചിത്രങ്ങളൊന്നും ചെയ്തിരുന്നില്ല എങ്കിലും ചെയ്ത എല്ലാ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളും ഒപ്പം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതുമായിരുന്നു. മലയാളത്തിലെ മിക്ക സൂപ്പർ സ്റ്റാറുകളോടൊപ്പവും ആനി അഭിനയച്ചിട്ടുണ്ട്. മുകേഷ്, സുരേഷ് ഗോപി, ജയറാം, ദിലീപ്, മമ്മൂട്ടി അങ്ങനെ നീളുന്നു..
അമ്മയാണ സത്യം എന്ന ചിത്രത്തിൽ കൂടി ബാലചന്ദ്ര മേനോൻ മലയാളികൾക്ക് പരിചയെടുത്തിയ നടിയാണ് ആനി. അതിൽ നായകൻ മുകേഷ് ആയിരുന്നു, ശേഷം സുരേഷ് ഗോപിക്കൊപ്പം രുദ്രാക്ഷം, മമ്മൂട്ടിക്കൊപ്പം മഴയെത്തും മുമ്പേ, ജയറാമിനൊപ്പം സ്വപ്ന ലോകത്തെ ബാല ഭാസ്കരൻ, പുതുക്കോട്ടയിലെ പുതുമണവാളൻ. ദിലീപിനൊപ്പം ആലഞ്ചേരി തമ്പ്രാക്കളിലും ആനി അഭിനയിച്ചു.
എന്നാൽ അക്കാലത്ത് മലയാളികൾ വളരെ അധികം കാണാൻ ആഗ്രഹിച്ച ഒരു ജോഡിയായിരുന്നു മോഹൻലാൽ ആനി കൂട്ടുകെട്ട്. എന്നാല്‍ സൂപ്പർ സ്റ്റാറായ മോഹന്‍ലാലിനൊപ്പം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാതെ മറ്റെല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയാണ് ആനിയെന്നത് വളരെ കൗതുകകരമായ കാര്യമാണ്. മോഹന്‍ലാലിന് ശോഭനയെപ്പോലെ ഏറ്റവും ഇണങ്ങുന്നതായ ഒരു നായിക മുഖമാണ് ആനിയുടെതെന്ന് ആരാധകർ പറയുന്നു.

എന്നാൽ ഏവരും ആഗ്രഹിച്ചതുപോലെ മോഹന്‍ലാലിന്‍റെ നായികയായി ആനി അഭിനയിക്കുന്ന ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. അതിന്റെ ആലോചനകൾ നടന്നുകൊണ്ടിക്കുന്ന സമയത്താണ് ഷാജി കൈലാസ് ആനിയുമായി പ്രണയത്തിൽ ആകുന്നതും ശേഷം അവർ വിവാഹിതരാകുന്നതും, അതോടെ ആനി എന്നേക്കൂമായി സിനിമ ലോകവും ഉപേക്ഷിക്കുക ആയിരുന്നു. ഇനിയും അതിനു സാധിക്കും ആനിയുടെ തിരിച്ചുവരവിന് ഞങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.
ആനിയുടെയും ഷാജിയുടെയും പ്രണയ കഥ സിനിമ ലോകത്ത് ഒരു വലിയ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. അതിനെ കുറിച്ച് ആനി പറയുന്നത് ഇങ്ങനെ, താരസംഘടനയായ അമ്മയുടെ മീറ്റിങ്ങുകളില്‍ വെച്ചാണ് തങ്ങള്‍ പലപ്പോഴും കാണാറുണ്ടായിരുന്നത്, സിനിമകളെ പറ്റി നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് ഷാജി കൈലാസ് അന്നൊക്കെ തന്റടുത്ത് എത്തുമായിരുന്നുവെന്നും ശേഷം പെട്ടെന്ന് ഒരു ദിവസം വന്ന് എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.
ആ ചോദ്യം കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും അദ്ദേഹവും തനറെ മനസ്സിൽ എവിടെയോ ഉണ്ടായിരുന്നു എന്നാണ് പിന്നീട് മനസിലായത് എന്നും, സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചാണ് തങ്ങളുടെ വിവാഹം നടന്നതെന്നും ആനി പറയുന്നു. ഇവർക്ക് മൂന്ന് ആൺ മക്കളാണ്,ആനി ഇപ്പോൾ കുക്കറി ഷോയുമായി ബന്ധപ്പെട്ട് വളരെ തിരക്കിലാണ്. ആനീസ് കിച്ചൻ വളരെ വിജയകാരമായി മുന്നോട്ട് പോകുന്നു.
Leave a Reply