‘എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും’ !! ഷാജി കൈലാസ് തന്നോട് പ്രണയം പറഞ്ഞതിനെ കുറിച്ച് ആനി തുറന്ന് പറയുന്നു!!
ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമായിരുന്നു ആനി, മുഖ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഏവർക്കും വളരെ പ്രിയങ്കരിയ്യായിരുന്നു, സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ വിവാഹിതയായത്.. അതും ഹിറ്റ് സംവിധായകൻ ഷാജി കൈലാസിനെ, ഇവരുടേത് പ്രണയ വിവാഹമായിരുന്നു, ആ പ്രണയ കഥകൾ ഇന്നും ആരാധകർക്കിടയിൽ ഒരു സംസാര വിഷയമാണ്.. മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ആനി ചെയ്തിരുന്നുള്ളു യെങ്കിലും അവയെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയവ ആയിരുന്നു.. ഷാജിയുമായുള്ള വിവാഹ ശേഷം അവർ സിനിമയിൽ നിന്നും വിട്ടുനിന്നു, ആനി, ശോഭന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ മഴയെത്തുംമുമ്പേ ആനിയുടെ കരിയറിൽ ഏറ്റവും മികച്ച ചിത്രം എന്ന് പറയാവുന്ന ഒന്നാണ്….
ചിത്രത്തിൽ ഒരേ സമയം നായികയായും, നെഗറ്റീവ് ടച്ചുള്ള ഏറെ അഭിനയ പ്രധാന്യമുള്ള ചിത്രം തന്നേയായിരുന്നു മഴയെത്തും മുമ്പേ. ആനിയുടെയും ഷാജികൈലാസിന്റെയും പ്രണയ വിവാഹമായിരുന്നു, ആനി എന്ന ക്രിസ്ത്യൻ അച്ചായത്തി ഇപ്പോൾ വിവാഹ ശേഷം ചിത്ര എന്ന പേരിലാണ് അറിയപ്പെടുന്നത്, ഇപ്പോൾ ഇവർ തങ്ങളുടെ പ്രണയ കഥ തുറന്ന് പറയുകയാണ്.. താരസംഘടനയായ അമ്മയുടെ മീറ്റിങ്ങുകളില്‍ വെച്ചാണ് തങ്ങള്‍ പലപ്പോഴും കാണാറുണ്ടായിരുന്നതെന്നും ആനി പറഞ്ഞു. സിനിമകളെ പറ്റി നല്ല അഭിപ്രായങ്ങള്‍ പറഞ്ഞ് ഷാജി കൈലാസ് തന്റടുത്ത് എത്തുമായിരുന്നുവെന്നും ശേഷം പെട്ടെന്ന് ഒരു ദിവസം വന്ന് എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് അത് ആനി ആണെങ്കില്‍ എന്ത് ചെയ്യും എന്ന് ചോദിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.
പ്രശസ്ത സംവിധായകൻ ബാലചന്ദ്ര മേനോൻ 1993 ൽ സംവിധാനം ചെയ്ത് അമ്മയാണ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി മലയാള സിനിമയിൽ എത്തിയത്, അതിൽ മുകേഷായിരുന്നു ആനിയുടെ നായകൻ.. ദൂരദർശനിൽ ബാലചന്ദ്ര മേനോനെ ഇന്റർവ്യൂ ചെയ്യാനെത്തിയ പത്തിൽ പഠിക്കുന്ന വളരെ വളരെ രസകരമായ ഒരു പെൺകുട്ടി അന്ന് അവിടെ വെച്ചാണ് അദ്ദേഹം തന്റെ പുതിയ ചിത്രത്തിലെ നായികയെ കണ്ടെത്തുന്നത്. ആനി ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും അമൃത ടിവിയിലെ അനീസ് കിച്ചൻ എന്ന കുക്കറി ചാറ്റ് ഷോയിൽ അവതാരകയാണ്, ആ പരിപാടിയുമായി ബന്ധപ്പെട്ട് അടുത്തിടെ താരം നിരവധി വിമർശങ്ങൾ നേരിട്ടിരുന്നു, ആ സമയത്ത് ആനിക് സപ്പോർട്ടായി ഭർത്താവ് ഷാജി കൈലാസ് രംഗത്ത് വന്നിരുന്നു..
ആ സമയത്തായിരുന്നു അവരുടെ 24 മാത് വിവാഹ വാർഷികം, ആ സമയത്ത് അദ്ദേഹം തന്റെ പ്രിയതമക്ക് ആശംസകൾ അരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് എഴുതിയിരുന്നു അത് അന്ന് ഏറെ വൈറലായിരുന്നു , ആനി തന്റെ ഭഗണ്യമാണെന്നും വളച്ചൊടിക്ക പെട്ട പല കാര്യങ്ങൾക്കും മുമ്പിൽ അവൾ തളർന്നേക്കാം സങ്കട പെട്ടേക്കാം പക്ഷെ പതറാതെ തളരാതെ അവൾക്ക് കരുത്തായി ഇന്നും എന്നും ഞാൻ കൂടെ ഉണ്ടാകും…. യേനായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.. ഇവർക്ക് മൂന്ന് ആൺമക്കളാണ് ഉള്ളത്….
Leave a Reply