
അങ്ങനെ ചെയ്യരുത് ! അയാളൊരു പാവം മനുഷ്യനാണ് ! നമ്മൾ തമിഴ് പറഞ്ഞാൽ എങ്ങനെ ഉണ്ടാകും ! ട്രോൾ വിഷയത്തിൽ അനൂപ് മേനോൻ പ്രതികരിക്കുന്നു !
കഴിഞ്ഞ കുറച്ച് നാളുകളായി ആവശ്യത്തിനും അനാവശ്യത്തിനും ബാലയെ സമൂഹ മാധ്യമങ്ങളിൽ ഒരു സംസാര വിഷയമാക്കുന്ന സാഹചര്യം നിലനിന്നിരുന്നു. അദ്ദേഹം എന്ത് പറഞ്ഞാലും അതിനെ പരിഹസിക്കുന്ന രീതി തുടരുന്ന സാഹചര്യത്തിലാണ് ടിനി ടോമും അതുപോലെ രമേശ് പിഷാരടിയും ബാലയെ അനുകരിച്ചുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചത്. അത് വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. തമിഴ് കലർന്നുള്ള ബാലയുടെ സംസാര രീതിയും ഇവർ അനുകരിക്കുന്നത് വീഡിയോയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. നാണ് അനൂപ് മേനോന്, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ എന്നിങ്ങനെ യുള്ള വാചകം വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു.
എന്നാൽ ഇത് തനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്നും, നിങ്ങൾ കാരണം ഇപ്പോൾ വീണ്ടും ഞാൻ ട്രോളുകളിൽ അകപ്പെട്ടിരിക്കുകയാണ് എന്നും ബാല ടിനി ടോമിനോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ അനൂപ് മേനോൻ പ്രതികരിക്കുകയാണ്. വരാൽ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് അദ്ദേഹം പ്രതികരിച്ചത്. വാക്കുകൾ ഇങ്ങനെ, ബാല വളരെ നിഷ്കളങ്കനായ വ്യക്തിയാണെന്നും അദ്ദേഹത്തത്തെ വേദനിപ്പിക്കുന്ന തരത്തിൽ ട്രോളുകൾ ഉണ്ടാവരുത്.

അദ്ദേഹം പറഞ്ഞത് ശെരിയാണ് ബാലയുടെ ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലേക്ക് ബാല തന്നെ വിളിച്ചിരുന്നു. ബാല എന്നെയും രാജുവിനെയും വിളിച്ചിട്ടുണ്ട്. എന്റെ വീട്ടിൽ വന്നിട്ടുണ്ട് ബാല. പക്ഷെ മറ്റു ചില തിരക്കുകൾ കാരണം ആ സിനിമ അന്ന് ചെയ്യാൻ പറ്റിയില്ല. ട്രോളുകൾ തമാശ ആയി എടുക്കുമ്പോൾ കുഴപ്പമില്ല, ബാല വളരെ പാവം മനുഷ്യനാണ്’ ‘വളരെ ഇന്നസെന്റ് ആയ വ്യക്തിയാണ്. പ്രത്യേകിച്ചും അദ്ദേഹം തമിഴ്നാട്ടുകാരനായ ഒരാളാണ്. നമ്മൾ മലയാളികൾ അവിടെ പോയി തമിഴ് സംസാരിക്കുമ്പോൾ അവർ നമ്മളെ കോമഡി ആക്കിയാൽ എങ്ങനെ ഉണ്ടാവും. അത് ചെയ്യരുത്. അത് സാഹചര്യത്തിൽ നിന്നും എടുത്ത് മാറ്റി, ടിനി അത് തമാശ രൂപേണ പറഞ്ഞതാണ് എന്നും അനൂപ് മേനോൻ പറയുന്നു.
അതുപോലെ ഈ വിഷയത്തിൽ ബാലയെ പിന്തുണച്ച് പ്രിത്വിരാജൂം എത്തിയിരുന്നു, അദ്ദേഹം പറഞ്ഞത് ശെരിയാണ്, ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലേക്ക് ബാല തന്നെ വിളിച്ചിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. ആ സമയത്ത് ചിക്കൻ പോക്സ് പിടിപെട്ടത് മൂലമാണ് സിനിമ ചെയ്യാൻ പറ്റാഞ്ഞതെന്നും പൃഥിരാജ് പറഞ്ഞു. ട്രോളുകളോട് പരസ്യമായ വിമർശനം ബാല നടത്തിയിട്ടില്ല. അതേസമയം ഷോയിൽ കോമഡിക്ക് വേണ്ടി കുറച്ച് കൂട്ടിപ്പറഞ്ഞതാണ്, യഥാർത്ഥത്തിൽ അങ്ങനെയാെക്കെ ആരെങ്കിലും പറയുമോ എന്ന് ബാലയും ഈ വീഡിയോക്ക് എതിരെ പ്രതികരിച്ചിരുന്നു. ബാലക്ക് അത് വിഷമം ആയെങ്കിൽ മാപ്പ് പറയുന്നു എന്ന് ടിനിയും പ്രതികരിച്ചിരുന്നു.
Leave a Reply