
തന്റെ പ്രണയിനിയെ ആരാധകർക്ക് പരിചയ പെടുത്തി ബിഗ് ബോസ് താരം അനൂപ് !! ഒപ്പം വിവാഹ വിശേഷങ്ങളും !
സീത കല്യാണം എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച നടനാണ് അനൂപ് കൃഷ്ണൻ. അനൂപിന് തുടക്കം മുതൽ കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. താരം ബിഗ് ബോസ് സീസൺ ത്രീയിലെ മത്സരാർത്ഥി ആയതോടെ കൂടുതൽ ആരാധക്ക് അനൂപിന് ഉണ്ടായിരുന്നു, അതുമാത്രവുമല്ല ബിഗ് ബോസ് ഫൈനാലിസ്റ് കൂടിയാണ് താരം, വിജയ സാധ്യതയുള്ള മത്സരദികളിൽ അനൂപ് മുന്നിൽ തന്നെയുണ്ട്.
എന്നാൽ അനൂപിന് ഒരു പ്രണയം ഉണ്ടെന്നുള്ളത് ഇപ്പോൾ ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ് അത് അനൂപ് തന്നെയാണ് പലപ്പോഴും ഈ കാര്യം ബിഗ് ബോസ് ഹൗസിൽ നിന്ന് പറഞ്ഞിട്ടുള്ളത്, എന്നാൽ അത് ആരാണെന്നോ അതിന്റെ കൂടുതൽ വിവരങ്ങളോ താരം പുറത്തു പറഞ്ഞിരുന്നില്ല. തന്റെ കാമുകിയുടെ പേര് ഇഷ എന്നു മാത്രമാണ് അനൂപ് ഏവരോടും പറഞ്ഞിരുന്നുള്ളു, മറ്റു വിവരങ്ങൾ ഒന്നും താരം തുറന്ന് പറയാൻ താല്പര്യം കാണിച്ചിരുന്നില്ല..
ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഒരുപാട് നടന്നിരുന്നു. എന്നാൽ ഗോസ്സിപ്പുകൾക് അവസാനം നൽകികൊണ്ട് തന്റെ പ്രണയിനിയെ പരിചയപെടുത്തിയിരിക്കുകയാണ് അനൂപ് ഇപ്പോൾ, ഡോക്ടറാണെന്നും ഐശ്വര്യയെന്നാണ് പേരെന്നുമാണ് പറഞ്ഞിരുന്നത്. ഐശ്വര്യ ആയുർവേദിക് ഡോക്ടർ ആണ്. ഇപ്പോൾ എംഡി ചെയ്യ്തുകൊണ്ടിരിക്കുന്നു. പാലക്കാട് കുട്ടനൂർ ആണ് ഇഷയുടെ വീട്. അച്ഛൻ അച്യുത് അദ്ദേഹം ഒരു ആയുർവേദിക് കമ്പനിയുടെ ആൾ ഇന്ത്യ ജനെറൽ മാനേജർ ആണ്, അമ്മ സുനിത എന്നിവർ അടങ്ങുന്നതാണ് ഇഷയുടെ കുടുബം.

ബിഗ് ബോസിലെ തന്റെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് തുറന്ന് സംസാരിക്കാറുണ്ടായിരുന്നു. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് അനൂപ് കൃഷ്ണൻ, താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹ വിശേഷം അറിയിച്ചിരിക്കുന്നത്. തന്റെ വിവാഹം ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയാൽ ഉടൻ കാണുമെന്ന് അനൂപ് നേരത്തെ പറഞ്ഞിരുനിന്നു.
തന്റെ വിവാഹ നിശ്ചയം ആണ് ഇപ്പോൾ നടന്നത്. വിവാഹം അടുത്ത വർഷം നടത്താൻ ആണ് പദ്ധതി ഇടുന്നത്. അനുജത്തി അഖിലയുടെയും ഹരിയുടെയും വിവാഹം കഴിഞ്ഞശേഷമേ ഞങ്ങളുടെ വിവാഹം ഉണ്ടാവുകയുള്ളൂ. അനുജത്തിയുടെ വിവാഹം സെപ്റ്റംബറിൽ ആണ് തീരുമാനിച്ചിരിക്കുന്നത്. ഞാനും ഇഷയും ഒരേ സമയത്താണ് പരസ്പരം ഇഷ്ടം തുറന്നുപറയുന്നത്. സണ്ണി ചേട്ടൻ, അദ്ദേഹം എന്റെ സഹോദരനും, മെന്ററും ഒക്കെയാണ്. അപ്പോൾ പുള്ളിക്കാരന്റെ ഒരു ചികിത്സയ്ക്കായി തിരുവനന്തപുരത്തു പോയപ്പോൾ അവിടെ വച്ചാണ് ഇഷയെ പരിചയപ്പെടുന്നത്. അത് കഴിഞ്ഞു ഒരു ഒന്നൊന്നര വർഷത്തിന് മുകളിലായി ഞങ്ങൾ പ്രണയത്തിലായിരുന്നു എന്നും താരം പറയുന്നു..
ഞങ്ങൾ ആദ്യം കുറച്ച് സംസാരിച്ചു, പിന്നീട് അത് കൂടി കൂടി വലിയ സംസാരമായി. അങ്ങനെ ഞങ്ങളുടെ ഇംപെര്‍ഫെക്ഷൻസ് വരെ ഞങ്ങൾ ഇഷ്ടപ്പെട്ടു. ഞാൻ എന്‍റെ സഹോദരൻ വിനോദിനെ ഫോളോ ചെയ്യുന്നയാളാണ്. അദ്ദേഹം ഒരു ഡോക്ടറിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. ഇപ്പോൾ ഞാനും ഒരു ഡോക്ടറിനെ പ്രണയിക്കുകയാണ്. എന്നും അദ്ദേഹം പറയുന്നു…
Leave a Reply