അനൂപ് പറഞ്ഞ തന്റെ കാമുകിയെ ഒടുവിൽ തിരഞ്ഞ് കണ്ടെത്തിയെന്ന് ആരാധകർ !!

ബിഗ് ബോസ് വിജയിയെ കണ്ടെത്തുന്നതിന് മുമ്പ് ഷോ അവസാനിപ്പിയ്ക്കുന്ന സാഹചര്യമാണ്  ഇപ്പോൾ നിലവിലുള്ളത്, കോവിഡ് പ്രതിസന്ധി രൂക്ഷമായി മുന്നേറുന്ന അവസ്ഥ തമിഴ് നാട്ടിൽ നിരവധി രോഗ ബാധിതർ ഉയരുവാൻ കാരണമാകുന്നു, അതുകൊണ്ടുതന്നെ ഷോ നടക്കുന്നത് ചെന്നൈയിൽ ആയതുകൊണ്ട് ഷോ ഏതു നിമിഷവും പൂട്ടി കിട്ടാവുന്ന വസ്ഥയാണ് നിലനിൽക്കുന്നത്, ഇപ്പോൾ ബിഗ് ബോസ്സിലെ അവസാനത്തെ ക്യാപ്റ്റനായി എത്തിയിരിക്കുന്നത് സീരിയൽ നടൻ അനൂപ് കൃഷ്‌ണൻ ആണ്..

സീത കല്യാണം എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച അനൂപിന് തുടക്കം മുതൽ കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു, കഴിഞ്ഞ ദിവസം അനൂപിന്റെ പിറന്നാളായിരുന്നു, ബിഗ് ബോസ്സിലെ മറ്റു താരങ്ങൾ ഇത് വലിയ ആഘോഷമാക്കിയിരുന്നു, ബിഗ് ബോസ് അനൂപിനായുള്ള കേക്ക് സ്റ്റോർ റുമിൽ രഹസ്യമായി എത്തിച്ചിരുന്നു. ആ കേക്ക് ആദ്യം കണ്ടത് നമ്മുടെ സായ് ആയിരുന്നു സായ് സൂര്യയ്ക്ക് വയ്യ എന്ന പ്രാങ്കിലൂടെയാണ് അനൂപിനെ പിറന്നാൾ കേക്കിന് മുന്നിൽ എത്തിച്ചിരുന്നു പിന്നീട് എല്ലാവരും ചേർന്ന് ആഘോഷമാക്കി കേക്ക് മുറിച്ച ശേഷം അനൂപിന് വീട്ടുകാരും സുഹൃത്തുക്കളും ആശംസയുമായി എത്തിയിരുന്നു.

അനൂപിന് ഒരു പ്രണയം ഉണ്ടെന്നുള്ളത് ഇപ്പോൾ ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ് അത് അനൂപ് തന്നെയാണ് പലപ്പോഴും ഈ കാര്യം ബിഗ് ബോസ് ഹൗസിൽ നിന്ന് പറഞ്ഞിട്ടുള്ളത്, എന്നാൽ അത് ആരാണെന്നോ അതിന്റെ കൂടുതൽ വിവരങ്ങളോ താരം പുറത്തു പറഞ്ഞിരുന്നില്ല എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് പിറന്നാൾ ദിനത്തിൽ താരത്തിന് ജന്മദിന ആശംസ നേർന്ന് താരത്തിന്റെ കാമുകി എത്തിയിരുന്നു. അനൂപിനെ പോലെ തന്നെ പ്രേക്ഷകർക്കും അതൊരു സർപ്രൈസ് ആയിരുന്നു. പിറന്നാൾ ആശംസ നേർന്ന എല്ലാവർക്കും അനൂപ് നന്ദിയും അറിയിച്ചിരുന്നു. കാമുകിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അനൂപ് പങ്കുവെച്ചിരുന്നു..

തന്റെ കാമുകിയുടെ പേര് ഇഷ എന്നു മാത്രമാണ് അനൂപ് ഏവരോടും പറഞ്ഞിരുന്നുള്ളു, മറ്റു വിവരങ്ങൾ ഒന്നും താരം തുറന്ന് പറയാൻ താല്പര്യം കാണിച്ചിരുന്നില്ല അത് അവരുടെ പ്രൈവസിയെ മാനിച്ചായിരിക്കും എന്ന് കരുതുന്നു, എന്തിരുന്നാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടക്കുകയാണ് ആരായിരിക്കും അനൂപിന്റെ കാമുകി ഇഷ എന്ന പെൺകുട്ടി, തിരക്കിട്ട ചർച്ചകൾക്കൊടുവിൽ അത് സീരിയലിൽ നിന്നുള്ള ഒരാളായിരിക്കും എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ…

ബിഗ് ബോസിലെ തന്റെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് തുറന്ന് സംസാരിക്കാറുണ്ടായിരുന്നു, ഒരിക്കൽ സന്ധ്യയോട് തന്റെ കാമുകി മീൻ കഴിക്കില്ലെന്ന് അനൂപ്  പറഞ്ഞിരുന്നു. മീൻ വെട്ടുന്നതിനെ ചൊല്ലി സന്ധ്യ ഫിറോസ് വഴക്ക് നടക്കുമ്പോഴാണ് ഇതിനെ കുറിച്ച് താരം പറഞ്ഞിരുന്നത്. എന്നാൽ ഒരുമിച്ച്  പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോൾ താൻ നോൺ കഴിക്കാറുണ്ടെന്നും നടൻ പറഞ്ഞിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *