
അവൾ ഒരുപാട് ദുഖം അനുഭവിച്ചവളാണ്, ആ ദുഖത്തെ എല്ലാം മനോധൈര്യം കൊണ്ട് നേരിട്ടവളാണ് !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് അനൂപ് മേനോൻ. അദ്ദേഹം ഒരു നടൻ മാത്രമല്ല, തിരക്കഥാകൃത്തും സംവിധായകനുമാണ്. സീരിയൽ രംഗത്ത് തുടക്കം കുറിച്ച അദ്ദേഹം തന്റെ കഴിവും അഭയനായ മികവും ഒന്ന് കൊണ്ട് മാത്രം ഉയരങ്ങൾ കീഴടക്കിയ നടനാണ്. ‘തിരക്കഥ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അനൂപിന് 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി ജോലിനോക്കുന്നതിനടയിലാണ് സൂര്യാ ടി.വി, കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി എത്തുന്നത്.
ശേഷം സിനിമയിൽ ചുവടുകൾ ഉറപ്പിക്കുകയായിരുന്നു, തന്റെ വ്യക്തി ജീവിതം അധികം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാത്ത ആളാണ് അനൂപ്, ഇപ്പോഴിതായ പത്താം വിവാഹ വാർഷികദിനത്തിൽ ഭാര്യയ്ക്ക് ആശംസകൾ നേർന്ന് അനൂപ് മേനോൻ പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്. 2014 ഡിസംബർ 27നാണ് അനൂപും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യ ഭർത്താവ് 2006ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകൾ ആമിയെ സ്വന്തം മകളെപ്പോലെ സംരക്ഷിക്കുന്നതും അനൂപാണ്. എനിക്ക് ഇത്രയും സുന്ദരമായ ഒരു ജീവിതം സമ്മാനിച്ചതിന് നന്ദി. നമ്മൾ ഒരുമിച്ച് നടത്തിയ എല്ലാ വിപ്ലവങ്ങൾക്കും ഇനിയും നടക്കാൻ പോകുന്ന വിപ്ലവങ്ങൾക്കും നമ്മുടെ സുന്ദരമായ ജീവിതത്തിലും നീ എന്റെ ആത്മാവായി ഒപ്പമുണ്ട്.

അത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി. ഞങ്ങളുടെ ഈ സ്വപ്നതുല്യമായ ജീവിതത്തിന് സാക്ഷ്യം വഹിക്കുന്നതിന് ആമിക്കും മുഴുവൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങൾ നന്ദി പറയുന്നു. നീയാണ് എന്റെ വഴിവിളക്കും എന്റെ ശക്തിയും എന്നാണ് അനൂപ് മേനോൻ കുറിച്ചത്. പത്തനാപുരത്തെ ഒരു സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് ഷേമ അലക്‌സാണ്ടർ. വിവാഹത്തിന് മുമ്പ് അനൂപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷേമ.
സുഹൃത്തുക്കൾ പിന്നീട് ജീവിതത്തിലും ഒത്തുചേരുകയായിരുന്നു, അവൾ ഒരുപാട് ദുഖം അനുഭവിച്ചവളാണ്. ആ ദുഖത്തെ എല്ലാം മനോധൈര്യം കൊണ്ട് നേരിട്ടവളാണ്. അവളുടെ ബോൾഡ്നെസും പോസിറ്റിവ് എനർജിയുമാണ് എനിക്ക് ഇഷ്ടപ്പെട്ടത് എന്നാണ് മുമ്പൊരിക്കൽ ഭാര്യയെ കുറിച്ച് സംസാരിക്കവെ അനൂപ് മേനോൻ പറഞ്ഞത്. ഡിവോഴ്സായ ഒരാളെ വിവാഹം ചെയ്യുന്നു എന്നതിൽ ഒരു വിശാലതയുമില്ല. ഒരാളെ നമ്മള്‍ക്ക് ഇഷ്ടമാകുന്നു. അയാളെ വിവാഹം കഴിക്കുന്നു എന്നല്ലാതെ ഒരു വിശാലതയുടേയും കാര്യം അതിലില്ല. നമ്മുടെ പെര്‍ഫെക്ട് പങ്കാളിയായി ഒരാളെ കാണുമ്പോള്‍ കുറേനാള്‍ ആ സൗഹൃദം മുന്നോട്ട് പോകുമ്പോള്‍ ഒരു പോയന്റിലെത്തുമ്പോള്‍ തീരുമാനിക്കും ഇനി കൂടെ ഉണ്ടാകേണ്ടത് ഇയാള്‍ ആണെന്ന്. അത്രയേയുള്ളൂ എന്നാണ് വിധവയായ പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടാനുണ്ടായ കാരണം വ്യക്തമാക്കി അനൂപ് മേനോൻ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു…
Leave a Reply