
50 ശതമാനവും അനൂപ് മേനോൻ അനുകരിക്കുന്നത് മോഹൻലാലിനെ ആണ്, പിന്നെ ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താത്പര്യം ! വിമർശനങ്ങൾക്ക് മറുപടിയുമായി അനൂപ് മേനോൻ !
അനൂപ് മേനോൻ എന്ന നടൻ ഇതിനോടകം ഒരുപാട് സിനിമകളുടെ ഭാഗമായി കഴിഞ്ഞു. ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ്. മിനിസ്ക്രീൻ രംഗത്തുനിന്നുമാണ് അനൂപ് മേനോൻ സിനിമ മേഖലയിൽ എത്തുന്നത്. തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് അനൂപിന് 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി തുടർന്ന് ദുബായിൽ ലോ സ്കൂളിൽ അദ്ധ്യാപകനായി ജോലിനോക്കുന്നതിനടയിലാണ് സൂര്യാ ടി.വി, കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി എത്തുന്നത്. തുടർന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു.
‘കാട്ടുചെമ്പകം’ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമ രംഗത്ത് ചുവട് വെക്കുന്നത്. ശേഷം, പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ 12-ഓളം സിനിമകളുടെ കഥ ചെയ്യുകയും. കൂടാതെ 15 ഓളം സിനിമകൾക്ക് തിരക്കഥ എഴുതിയ അനൂപ് മേനോൻ 2020-ൽ കിംഗ്ഫിഷ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സംവിധാന രംഗത്തും ചുവടുറപ്പിച്ചു. ഇതുവരെ മലയാളത്തിൽ 70 സിനിമകളിലഭിനയിച്ച അനൂപ് മേനോൻ 2011-ൽ റിലീസായ ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചന രംഗത്തും സജീവമായി. ഇതുവരെ ഏഴു സിനിമകൾക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട്.

ഇപ്പോഴും അദ്ദേഹം ഒരുപാട് സിനിമകളുടെ ഭാഗമാണ്, അതോടൊപ്പം അനൂപിനെതിരെ ഉയർന്ന വന്ന ചില ആരോപങ്ങൾക്ക് നടന്റെ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ അഭിനയത്തെ കുറിച്ചും സിനിമാ കരിയറിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളോട് പ്രതികരിക്കുകയായിരുന്നു നടൻ. തന്റെ അഭിനയം 50 ശതമാനം മോഹന്‍ലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തില്‍ വന്ന കമന്റിനാണ് അനൂപ് മേനോന്‍ മറുപടി പറഞ്ഞിരിക്കുന്നത്. ‘അഭിനയത്തില്‍ അനൂപ് മേനോന്‍ അനുകരിക്കുന്നത്; 50 ശതമാനം മോഹന്‍ലാല്‍, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10 ശതമാനം അനൂപ് മേനോന്‍ എന്ന നടന്‍. ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിക്ക് താല്‍പര്യം’ എന്നാണ് നടന് എതിരെ എത്തിയ പ്രധാന കമന്റ്.
ഈ കമന്റിനെ കുറിച്ച് അദ്ദേഹത്തോട് അവതാരകൻ അനൂപിനോട് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ, ആ പറഞ്ഞത് അയാളുടെ അഭിപ്രായമല്ലേ, അതിൽ ഇനി എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു. കൂടാതെ ഇനി പുതിയതായി 21 ഗ്രാംസ് എന്ന ചിത്രമാണ് അനൂപ് മേനോന്റെതായി റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച് 18 പുറത്തിറങ്ങുന്ന ചിത്രം സസ്‌പെന്‍സ് ക്രൈം ത്രില്ലറാണ്. ഒരു കൊ,ല,പാ,ത,ക,ത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോന്‍ പ്രത്യക്ഷപ്പെടുന്നത്. അനൂപ് സംവിധാനം ചെയ്യുന്ന ‘പത്മ’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Leave a Reply