ആശുപത്രിയുടെ ഒരു മൂലയ്ക്ക് ഈച്ച അരിച്ച നിലയിലാണ് സ്മിതയെ കണ്ടത് ! ശ്രീവിദ്യ ഓടി പോകുകയായിരുന്നു ! മറക്കാൻ കഴിയില്ല ! വാക്കുകൾ ശ്രദ്ധ നേടുന്നു !

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികയാണ് നടി സിൽക്ക് സ്മിത. ഒരു സിനിമയെ വെല്ലുന്ന കഥയാണ് അവരുടെ ജീവിതത്തിൽ നടന്നത്. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് അവർ ജീവിതം തന്നെ അവസാനിപ്പിച്ചത്. ഇന്നും ആ മുഖം സിനിമ ആസ്വാദകർക്ക് മറക്കാൻ കഴിയില്ല, അത്രയും ആകർഷണമുള്ള കണ്ണുകൾ ആയിരുന്നു അവരുടേത്. ഒരു സിനിമയിലെ വെല്ലുന്ന ജീവിത കഥയാണ് അവരുടേത്. വിജയ ലക്ഷ്മി എന്നായിരുന്നു നടിയുടെ യഥാർഥ പേര്. ഒരുപാട് നിഗൂഢതകൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി അവർ വളരെ വലിയൊരു മനസിന് ഉടമ ആയിരുന്നു. വളരെ പെട്ടന്നാണ് അവർ സിനിമ ലോകത്ത് താരമായി മാറിയത്. വെറും നാല് വര്‍ഷം കൊണ്ട് അഭിനയിച്ചത് 200 ലേറെ സിനിമകള്‍ ആയിരുന്നു.

സിൽക്കിന്റെ മരണവുമായി ബന്ധപ്പെട്ട് അവരുടെ അടുത്ത സുഹൃത്തും നടിയുമായിരുന്ന അനുരാധ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ..  സംഭവത്തിന്റെ തലേന്ന് സ്മിത എന്നെ ഫോണിൽ വിളിച്ചിരുന്നു. തന്റെ അപ്പാര്‍ട്‌മെന്റിലേക്ക് വരാമോ എന്നും തന്നെ അലട്ടുന്ന ഒരു കാര്യം തുറന്നുപറയാനുണ്ടെന്നും സില്‍ക് സ്മിത പറഞ്ഞു. നാളെ മക്കളെ സ്‌കൂളില്‍ പറഞ്ഞയച്ചതിനു ശേഷം വന്നാല്‍ മതിയോ എന്ന് അനുരാധ ചോദിച്ചു. മതിയെന്ന് സ്മിത  മറുപടിയും നല്‍കി. എന്നാല്‍, അനുരാധയോട് തുറന്നുസംസാരിക്കാന്‍ സില്‍ക് സ്മിത കാത്തുനിന്നില്ല. പിറ്റേന്ന് സില്‍ക് സ്മിതയുടെ വിയോഗ വാർത്തയാണ് അനുരാധയെ തേടിയെത്തിയത്.

അവളുടെ മ,ര,ണ വാർത്ത അറിഞ്ഞ് ഞാൻ ആ വീട്ടിലേക്ക് ഓടി, അവിടെ ചെന്നപ്പോൾ നടി ശ്രീവിദ്യയും ഈ വിവരം അറിഞ്ഞ് അവിടേക്ക് ഓടി വന്നിരുന്നു, അകത്ത് കയറിയപ്പോൾ ആരോ പറഞ്ഞു മൃതദേഹം വിജയ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്ന് പറഞ്ഞു. ഞങ്ങൾ ഉടനെ വിജയ ആശുപത്രിയിലേക്ക് പോയി. അവിടെ കണ്ട കാഴ്ച സഹിക്കാൻ പറ്റാത്തതയായിരുന്നു. ഒരു സ്ട്രക്ചറിലായിരുന്നു അവളെ കിടത്തിയിരുന്നത്. ആശുപത്രിയുടെ ഒരു മൂലയ്ക്ക്. മിഡിയും ടോപ്പുമായിരുന്നു വേഷം മൃ,ത,ദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. എത്രയോ ആളുകൾ കാണാനാ​ഗ്രഹിച്ചവളുടെ മൃ,ത,ശരീരത്തിൽ ഈച്ചയാർക്കുന്നു. ഞാനും വിദ്യാമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് കൊണ്ട് വന്ന് വീശി. അത് മറക്കാനേ പറ്റില്ല,’

മറ്റുള്ളവരുടെ വളർച്ചക്ക് വേണ്ടി അവൾ ജീവിച്ചു. അവസാനം എല്ലാവരും അവരെ ചൂഷണം ചെയ്തു, സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ പോയി.. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് സ്മിതയുടെ അച്ഛനായാൽ മതി എന്നുമാണ്, അവളുടെ വിയോഗ ശേഷം ചിലർ അവളുടെ ശരീരത്തിൽ അടിവസ്ത്രമിട്ടു ചിത്രങ്ങൾ ഇറക്കി കോടികൾ നേടി എന്നും അവർ പറയുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *