വിവാദങ്ങൾക്ക് ഒടുവിൽ 40 -ാം വയസിൽ വിവാഹത്തിനൊരുങ്ങി അനുഷ്‌ക ഷെട്ടി ! പക്ഷെ ജോത്സ്യന്റെ പ്രവചനത്തിൽ ഞെട്ടി സിനിമ ലോകം !
തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താര റാണിയാണ് അനുഷ്‍ക. ഇപ്പോൾ കുറച്ച് ദിവസങ്ങളായി അനുഷ്‍കയുടെ വിവാഹ വാർത്ത വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്. ഇപ്പോൾ താരം സിനിമ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്. ബാഹുബലിക്ക് ശേഷം പറയത്തക്ക സിനിമകളോ വിജയങ്ങളോ നടിക്ക് ഇല്ലായിരുന്നു. നടൻ പ്രഭാസുമായി ചേർന്ന് നടിയുടെ വിവാഹ വാർത്ത ചൂടുപിടിച്ചിരുന്നു. എന്നാൽ ഇരുവരും അത് നിഷേധിച്ച് രംഗത്ത് വന്നിരുന്നു. തുടർന്ന് രഞ്ജി ക്രിക്കറ്റ് താരമായി ചേർന്ന് ഗോസിപ്പ് വന്നിരുന്നു. അതിനു ശേഷം ഒരു ബിസിനെസ്സ് മാൻ ആണ് അനുഷ്‍കയുടെ വരൻ എന്ന വാർത്തയാണ് പുറത്ത് വന്നത്.
എന്നാൽ ഇപ്പോഴും ചിലർ പ്രഭാസുമായി ചേർത്ത് നടിയുടെ പേര് പരാമർശിക്കുന്നുണ്ട്, എന്നാൽ ഇതിനെതിരെ നടൻ പ്രഭാസ് പ്രതികരിച്ചത്, തങ്ങൾ തമ്മിൽ പത്ത് വർഷത്തെ പരിചയമുണ്ട്, തനറെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് അനുഷ്‍ക, അതിൽ കവിഞ്ഞൊരു ഇഷ്ടം ഞങ്ങൾക്ക് രണ്ടാൾക്കും ഉണ്ടായിരുന്നെകിൽ അത് എന്നെ പുറത്തുവരുമായിരുന്നു എന്നുമാണ് പ്രഭാസ് പറഞ്ഞത്, ഇതേ അഭിപ്രായമാണ് അനുഷ്‍കയും പറഞ്ഞത്.
ഇപ്പോൾ പ്രായം 39 കഴിഞ്ഞ് നാല്പത്തിലേക്ക് കടക്കുകയാണ്, നടിക്ക് ഇപ്പോൾ സിനിമകളൊന്നും ഇല്ല, അതുകൊണ്ടാണ് അനുഷ്‍ക ഇപ്പോൾ വിവാഹിത ആകാൻ തയാറായത് എന്നും വാർത്തകളുണ്ട്, ഇപ്പോൾ ഒരു തെലുങ്ക് സംവിധയകനാണ് അനുഷ്കയുടെ വരൻ എന്ന രീതിയിലാണ് റിപ്പോട്ടുകൾ. വളരെ സ്വകര്യ ചടങ്ങിലായിരിക്കും വിവാഹം നടക്കുക, വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിന് പങ്കെടുക്കുക എന്നും ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ ഇപ്പോഴും അനുഷ്ക പ്രതികരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നടി പറഞ്ഞതിന് ശേഷം മാത്രം ആഘോഷങ്ങൾ തുടങ്ങാം എന്ന തീരുമാനത്തിലാണ് ആരാധകർ.
എന്നാൽ ഇപ്പോൾ സെലിബ്രെറ്റി ജോത്സ്യനായ പണ്ഡിറ്റ് ജഗനാഥ് ഗുരുജി ഒരു പ്രവചനം നടത്തിയിരിക്കുകയാണ്, അദ്ദേഹം പറയുന്നത്, അനുഷ്‌ക തന്റെ പ്രൊഫഷണൽ ലൈഫും വ്യക്തി ജീവിതവും തമ്മിൽ ഒന്നിച്ചു ചേർക്കാൻ ആഗ്രഹിക്കാത്ത വ്യക്തതിയാണെന്നും മാത്രമല്ല താരത്തെക്കുറിച്ച് പ്രചരിച്ച പ്രണയ പ്രചാരണങ്ങൾ എല്ലാം തെറ്റാണെന്നും അദ്ദേഹം പറയുന്നു, കൂടാതെ തീരെ അഹങ്കാരമില്ലാത്ത വ്യക്തിയാണ് അനുഷ്‌കയെന്നും ജീവിതവും ജോലിയും ഒന്നിച്ചു ചെയ്ത് മുന്നോട്ട് പോവുകയാണ് അനുഷ്‌കയുടെ ആഗ്രഹമെന്നും അദ്ദേഹം പറയുന്നുണ്ട്. കൂടാതെ 2022 ലോ അല്ലെങ്കിൽ 2023 ന്റെ ആദ്യ മാസങ്ങളിലോ ആയിരിക്കും വിവാഹമെന്നും, അനുഷ്‌കയെ വിവാഹം കഴിക്കാൻ പോകുന്നയാൾ സിനിമയിൾ നിന്നുള്ള ആളായിരിക്കില്ല, എന്നും അദ്ദേഹം പറയുന്നു..
എന്നാൽ അനുഷ്ക്കയുടെ വിവാഹം വാർത്ത വീണ്ടും ചർച്ചയാകുമ്പോൾ കമന്റ് ബോക്സിൽ നിറയുന്നത് നമ്മുടെ ഉണ്ണി മുകുന്ദന്റെ പേരാണ്, ഉണ്ണിക്ക് അനുഷ്‌കയെ ഇഷ്ടമായിരുന്നു എന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നും പറഞ്ഞിരുന്നു, അതുകൊണ്ടുതന്നെ ഉണ്ണിയെ ആശ്വസിപ്പിക്കാൻ രസകരമായ കമന്റുകളിൽ കൂടി ചിലർ രംഗത്ത് വരുന്നുണ്ട്.
Leave a Reply