‘അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു’ !! വരന് നടിയേക്കാൾ പ്രായം കുറവോ !! കൂടുതൽ വിവരങ്ങൾ !!
തെന്നിന്ത്യയിലെ പ്രശസ്തയായ അഭിനേത്രിയാണ് അനുഷ്ക ഷെട്ടി. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും സ്വഭാവം കൊണ്ടും മറ്റുള്ളവരെക്കാളും എന്നും ഒരുപടി മുന്നിലാണ് അനുഷ്‍ക. അരുദ്ധധി, ബാഹുബലി എന്നീ ചിത്രങ്ങൾ നടിയുടെ താര പദവി ഉയർത്തിയിലൂർന്നു, നടൻ പ്രഭാസുമായി പ്രണയത്തിലാണെന്നും ഇവർ ഉടൻ വിവാഹിതരാകുമെന്ന തരത്തിൽ പല വാർത്തകളും പുറത്തുവന്നിരുന്നു..
എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും തുറന്ന് പറഞ്ഞിരുന്നു, അടുത്തിടെ നടൻ ഉണ്ണിമുകുന്ദൻ അനുഷ്കയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞിരുന്നു, അനുഷ്‌കയ്ക്ക് ഒപ്പം അതെ താരപദവിയിലുള്ള ആളായിരുന്നു താൻ എങ്കിൽ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നത്.. അല്ലാതെയും ഞാന്‍ ഒരുപാട് പെൺകുട്ടികളെ പരിചയപ്പെട്ടിട്ടുണ്ട് പക്ഷെ ഞാൻ പോലും അറിയാതെ അനുഷ്‌കയില്‍ വീണ് പോയി. പിന്നെ ആകെ ഒരു വിഷമം അവർക്ക് കുറച്ച് പ്രായം കൂടി പോയി എന്നത് മാത്രമാണ് എന്നും ഉണ്ണി പറഞ്ഞിരുന്നു…
എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി അനുഷ്‌ക ഉടനെ കല്യാണം കഴിക്കുമെന്നാണ് പ്രചരണങ്ങള്‍. വരന് അനുഷ്‌കയേക്കാള്‍ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നിരുന്നാലും അനുഷ്ക ഇതിനെകുറിച്ച് ഔദ്യോഹികമായി തുറന്ന് പറഞ്ഞിട്ടില്ല.. അതുകൊണ്ടുതന്നെ വാർത്തയോട് അനുഷ്‌ക ഉടനെ തന്നെ പ്രതികരിക്കുമെന്നും വ്യക്ത വരുത്തുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
കോവിഡ് കാലഘട്ടത്തിൽ എല്ലാവരും പോസിറ്റീവ് ആയിരിക്കണമെന്നും ആരും നെഗറ്റീവ് കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് തകര്‍ക്കരുത് എന്നുമുള്ള താരത്തിന്റെ ഒരു കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു, ഈ ദുഷിച്ച കാലത്ത് നിന്ന് കരകയറാന്‍ നമുക്കെല്ലാവര്‍ക്കും പരസ്പരം സഹായിക്കാം. ദയവും ചെയ്ത് കൊവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കുക. വീട്ടില്‍ തന്നെ ഇരിയ്ക്കുക. സ്വയം ലോക്ക്ഡൗണില്‍ ഏര്‍പ്പെടുക. തുടങ്ങിയ കാര്യങ്ങളാണ് നടി കുറിപ്പിൽ പറഞ്ഞിരുന്നത്…
അനുഷ്‍ക നേരത്തെ ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഈ വാര്‍ത്ത നിഷേധിച്ച് അനുഷ്‌ക തന്നെ രംഗത്ത് എത്തുകയായിരുന്നു. രാഘവേന്ദ്ര റാവുവിന്റെ മകനുമായും നടിയുടെ പേരിൽ ഗോസിപ്പുകൾ വന്നിരുന്നു. എന്നാല്‍ അതും വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞിരുന്നു. പുതിയ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഉടനെ തന്നെ അറിയാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ജതി രത്‌നലു താരം നവീന്‍ പൊളിഷെട്ടിയോടൊപ്പമുള്ള സിനിമയാണ് അനുഷ്‌കയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.നിശബ്ദമായിരുന്നു അനുഷ്‌കയുടെ അവസാനം റിലീസ് ചെയ്ത സിനിമ. അത് മികച്ച പരീക്ഷ ശ്രദ്ധ നേടിയിരുന്നു….
Leave a Reply