
ദിവ്യ പ്രണയമായിരുന്നു, ഭയങ്കര ദൈവീക സ്നേഹമാണ് ! എന്റെ അന്നക്കുട്ടിയാണ് ഭാഗ്യം കൊണ്ട് വന്നത് ! ഭാര്യയെ കൂറിച്ച് അന്ന് മാള അരവിന്ദൻ പറഞ്ഞിരുന്നത് !
മലയാള സിനിമ രംഗത്ത് ഒരിക്കലും മറക്കപെടാത്ത ഒരു പേരാണ് മാ,ള അരവിന്ദൻ. മീശ മാധവനിലെ മുള്ളാണി പപ്പൻ എന്ന കഥാപാത്രം പുതുതലമുറയെ പോലും അദ്ദേഹത്തിന്റെ ആരാധകനാക്കി മാറ്റിയിരുന്നു. നാടക വേദികളിൽ കൂടി സിനിമയിൽ എത്തി. പ്രൊഫഷണൽ നാടകവേദികളിൽ സ്ഥിര സാന്നിധ്യമായതോടെ അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു മികച്ച തബലിസ്റ്റ് കൂടി ആയിരുന്നു. കൊച്ചിന് മുഹമ്മദ് ഉസ്താദിൻ്റെ കീഴിൽ തബല അഭ്യസിച്ച അരവിന്ദൻ പല വേദികളിലും സിനിമകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ രംഗത്തേക്ക് പോവാതെ തബല പഠനം തുടർന്നിരുന്നു എങ്കിൽ ഇന്ന് ഇന്ത്യയിലെ മികച്ച തബലിസ്റ്റുകളിലൊരാളായ അരവിന്ദൻ മാറുമായിരുന്നുവെന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു. 12 വർഷം നാടകത്തിലും 40 വർഷം സിനിമയിലും പ്രവർത്തിച്ച മാള അരവിന്ദൻ 650 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ അപ്രതീക്ഷിതമായി 2015 ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മാള അരവിന്ദൻ്റെ മരണം.
ഇപ്പോഴിതാ അദ്ദേഹം ഒരു പഴയ അഭിമുഖത്തിൽ തന്റെ ഭാര്യയെ കുറിച്ച് പറഞ്ഞിരുന്ന കാര്യങ്ങളാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അതിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും അദ്ദേഹം വളരെ രസകമായി പറയുന്നുണ്ട്. എന്റേത് ഒരു ദിവ്യ പ്രണയമായിരുന്നു. ഒറ്റ നോട്ടത്തിലൂടെ തന്നെയായിരുന്നു അത് സംഭവിച്ചത്. അതൊരു പ്രണയമല്ല ഇഷ്ടമാണ്. അന്ന് ഈ ഫോണൊന്നും ഇല്ലാത്തത് കൊണ്ട് കത്തിലൂടെയായിരുന്നു. മൂന്നാലഞ്ച് വര്‍ഷം പ്രണയലേഖനങ്ങള്‍ കൊടുത്തതിന് ശേഷം പോയി വിവാഹം രജിസ്റ്റര്‍ ചെയ്തു. അന്നക്കുട്ടിയുടെ വീട്ടുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ല. അവള് ക്രിസ്ത്യനും ഞാന്‍ ഹിന്ദുവും ആയിരുന്നു. ആദ്യമങ്ങനെ പിണക്കം ഉണ്ടായിരുന്നെങ്കിലും പിന്നെ എല്ലാം ശരിയായി. ഇപ്പോള്‍ അങ്ങനത്തെ പ്രശ്നങ്ങളൊന്നും ഇല്ല’ മാള അരവിന്ദന് പറയുന്നു.


ഇത് നടക്കുന്നത് 1971 ലായിരുന്നു. ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ വളച്ചെടുത്ത് വിവാഹം കഴിച്ച ആള് കൈയ്യടി അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു അവതാരകൻ്റെ മറുപടി. അതുപോലെ ഭിനയിക്കാന്‍ പോവുന്നതിനെ പറ്റി ഭാര്യയുടെ അഭിപ്രായത്തെ കുറിച്ചും അവതാരകൻ ചോദിച്ചു. ‘ജീവിക്കണ്ടേ, അതിനെ പറ്റി അഭിപ്രായം പറഞ്ഞിട്ട് എന്താ കാര്യം. പട്ടിണി ഇരിക്കേണ്ടി വരും. നാടകത്തില്‍ ആയിരുന്നപ്പോള്‍ ഒത്തിരി പട്ടിണി കിടന്നിരുന്നിട്ടുണ്ട്. ആരെങ്കിലും പേര് ചോദിക്കുമ്പോള്‍ അന്നക്കുട്ടി എന്ന് പറയും’. ങ്ങേ അന്നക്കുട്ടിയോ എന്നാവും അടുത്ത ചോദ്യം. അതുകൊണ്ടു മാത്രം ഞാൻ അവളെ ഗീത എന്ന് വിളിച്ചു, ആ പേര് എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു, അല്ലാതെ അവളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാൻ ഒരിക്കലും ഞാൻ പോയിട്ടില്ല.
കുറെ പേരെ പഞ്ചാര അടിച്ചിട്ടുണ്ടെങ്കിലും അന്നക്കുട്ടിയോട് തന്റെ ആദ്യ പ്രണയമായിരുന്നു. സ്നേഹം എന്ന് പറഞ്ഞാല്‍ അന്നും ഇന്നും അത് ഗീതയോട് മാത്രമാണെന്നും മരിക്കുന്നത് വരെയും അങ്ങനെ ആയിരിക്കും. അന്നക്കുട്ടിയാണ് ഭാഗ്യം കൊണ്ട് വന്നത്. അവരെ കെട്ടിയതിന് ശേഷമാണ് സിനിമയില്‍ സജീവമായത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല എന്നും അദ്ദേഹം പറയുന്നുണ്ട്….
Leave a Reply