
ചാൻസ് ചോദിച്ച് ഞാന്‍ പലയിടത്തും ചെന്നപ്പോള്‍ കിട്ടിയ മറുപടികള്‍ അത്ര സുഖമുള്ളതായിരുന്നില്ല ! സാമ്പത്തികമായി ഞങ്ങൾ ഏറെ തകർന്ന് പോയിരുന്നു ! അർജുൻ അശോകൻ പറയുന്നു !
മലയാള സിനിമ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരനാണ് ഹരിശ്രീ അശോകൻ. മലയാള സിനിമയുടെ ഹാസ്യ രാജാക്കന്മാരിൽ ഒരാളായിരുന്ന അദ്ദേഹം ഇപ്പോൾ സിനിമ ലോകത്ത് അത്ര സജീവമല്ല. പക്ഷെ മകൻ അർജുൻ അശോകൻ ഇന്ന് യുവ താരങ്ങളിൽ ഏറെ തിളങ്ങി നിൽക്കുന്ന നടനാണ്. സിനിമയിലേക്കുള്ള തന്റെ വരവ് അത്ര എളുപ്പമായിരുന്നില്ല എന്ന് അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ അതിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. താരപുത്രന് എന്ന ലേബല്‍ ഉണ്ടായിരുന്നെങ്കിലും താന്‍ ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ കിട്ടിയ മറുപടികള്‍ സുഖമില്ലാത്തതായിരുന്നു എന്നാണ് അർജുൻ പറയുന്നത്. എന്റെ ആദ്യത്തെ രണ്ട് പടങ്ങള്‍ വലിയ രീതിയില്‍ ഓടിയില്ല. അച്ഛന് തിളങ്ങി നില്ക്കുന്ന സമയത്താണ് ഞാന്‍ വന്നതെങ്കില്‍ കുറച്ചൂകൂടി എളുപ്പമായിരുന്നേനെ. പക്ഷേ ആ സമയം അച്ഛനും സിനിമകള്‍ കുറവായിരുന്നു. ഞാന്‍ പലയിടത്തും ചാന്‍സ് ചോദിച്ച് ചെന്നപ്പോള്‍ കിട്ടിയ മറുപടികള്‍ സുഖമില്ലാത്തതായിരുന്നു.
ആ സമയത്ത് അച്ഛനും സിനിമകൾ കുറവ്, മറ്റു വരുമാനമൊന്നുമില്ല, കുടുംബം സാമ്പത്തികമായി ഏറെ തകർന്നു പോയിരുന്നു. അച്ഛന് ഒരു വീട് വെച്ചിരുന്നു. പക്ഷേ അത് പാല് കാച്ചിന് മുമ്പ് തന്നെ അത് വില്‍ക്കേണ്ടി വന്നു. സാമ്പത്തികമായി ഞങ്ങൾ വളരെ അധികം താഴെപ്പോയി. ഫ്രസ്ട്രേഷന്‍ കാരണം അച്ഛന് മ,ദ്യ,ത്തി,ന് അടിമപ്പെട്ടു. പിന്നീട് ഒരു മൊമന്റില്‍ പുള്ളി തന്നെ അത് ബ്രേക്ക് ചെയ്തു, മ,ദ്യ,പാ,നം ഉപേക്ഷിച്ചു. കുടുംബം ഇത്രത്തോളം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചേച്ചിയും അമ്മയും അച്ഛനുമൊന്നും എന്നെ അറിയിച്ചില്ല. ആ സമയത്ത് വീട്ടില്‍ എനിക്കൊരു റിബല്‍ ഇമേജായിരുന്നു.

ഈ അടുത്ത കാലത്താണ് അമ്മയും ചേച്ചിയുമൊക്കെ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞ് കൃത്യമായി ഞാന്‍ കാര്യങ്ങൾ ഒക്കെ അറിയുന്നത്. പക്ഷെ അന്ന് ആ വീട് വിറ്റെങ്കിലും അച്ഛന് പിന്നീട് വീണ്ടുമൊരു വീട് വെച്ചു. ചേച്ചിയുടെ കല്യാണം നടത്തി. ഫുള്‍ ലൈഫ് സെറ്റില്ഡായിട്ടാണ് അച്ഛന് ഇപ്പോള്‍ ചില് ചെയ്യുന്നത് എന്നും അർജുൻ പറയുന്നു. അതുപോലെ സിനിമയിലേക്കാണ് എന്ന് പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഉപദേശത്തെ കുറിച്ചും അർജുൻ പറഞ്ഞിരിന്നു. ‘നിനക്ക് അഭിനയിച്ച് ഭലിപ്പിക്കൽ കഴിയും എന്ന ഉറച്ച വിശ്വാസമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്ക’. ഈ ഒരൊറ്റ ഉപദേശം മാത്രമാണ് അച്ഛൻ തനിക്ക് നൽകിയത്. എന്റെ ഓരോ സിനിമയും കണ്ടു കഴിയുമ്പോൾ അച്ഛൻ അതിലെ തെറ്റുകളും കുറ്റങ്ങളും എന്നോട് പറഞ്ഞു തരാറുണ്ട്. അതുമാത്രവുമല്ല നിന്റെ അടുത്ത സിനിമയിൽ ഇത് ആവർത്തിക്കരുത് എന്ന് താക്കീതും നൽകും എന്നും അർജുൻ പറയുന്നു.
Leave a Reply