
ആ കടുത്ത തീരുമാനം ഞാൻ എടുത്തിട്ട് ഇപ്പോൾ പത്ത് മാസമാകുന്നു ! എനിക്ക് ശെരിയെന്ന് തോന്നിയത്കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത് ! അർജുന്റെ വാക്കുകൾക്ക് കൈയടി !
മലയാളികൾക്ക് വളരെ പ്രിയങ്കരനായ നടനാണ് അർജുൻ അശോകൻ. മലയാള സിനിമയുടെ ഹാസ്യ ചക്രവർത്തി ഹരീശ്രീ അശോകന്റെ മകൻ എന്ന ലേബലിൽ നിന്നും മാറി സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ ഇതിനോടകം അർജുന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെ പറയത്തക്ക വലിയ വിജയ ചിത്രങ്ങൾ ഒന്നും അർജുന് പറയാൻ ഇല്ലങ്കിലും ഒരുപിടി ഫീൽ ഗുഡ് സിനിമകളുടെ ഭാഗമായികൊണ്ട് ഇതിനോടകം നിരവധി ആരാധകർ അർജുൻ സ്വന്തമാക്കി കഴിഞ്ഞു.
സിനിമയെ പോലെ തന്നെ കുടുംബത്തിനും തുല്യ പ്രാധാന്യം കൊടുത്താണ് അർജുൻ മുന്നോട്ട് പോകുന്നത്. ഈ അടുത്തിടെ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ താൻ നടപ്പാക്കിയ ഒരു കടുത്ത തീരുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. “ജീവിതത്തിൽ ഏതെങ്കിലും കടുത്ത തീരുമാനം എടുത്തിട്ട്, അത് നടപ്പിലാക്കാൻ പറ്റാതെ പാളിപ്പോയിട്ടുണ്ടോ” എന്ന അവതാരികയുടെ ചോദ്യത്തിനാണ് അർജുന്റെ മറുപടി ഇങ്ങനെ ഇല്ല പാളിയിട്ടില്ല, എന്ന് കരുതി ജീവിതത്തിൽ കടുത്ത തീരുമാനങ്ങൾ എടുക്കില്ല എന്നല്ല അതിന്റെ അർഥം.

അങ്ങനെ ഞാൻ എന്റെ ജീവിതത്തിലെ ആ കടുത്ത തീരുമാനം എടുത്തിട്ട് ഇപ്പോൾ പത്ത് മാസം ആകുന്നു എന്നും അർജുൻ പറയുന്നു. ഇന്ന് അത് ആരുടെ മുഖത്ത് നോക്കി വേണമെങ്കിലും ഞാൻ പറയും. ഞാൻ മദ്യപിക്കില്ല എന്ന തീരുമാനമാണ് പത്തുമാസം മുമ്പ് എടുത്തത്. എന്തുകൊണ്ടാണ് അങ്ങിനെ ഒരു തീരുമാനം എടുത്തത് എന്ന് ചോദിച്ചാൽ, ഇനി മ,ദ്യപിക്കണ്ട എന്ന് എനിക്ക് സ്വയം തോന്നിയത് കൊണ്ടാണ്. എന്ന് കരുതി ഭയങ്കര ഹെൽത്ത് കോൺഷ്യസ് ആണെന്നോ, ഫുഡ് ഒന്നും കഴിക്കുന്നില്ലന്നോ, എന്നൊന്നും കരുതണ്ടാ. നല്ല തീറ്റയാണ് ഞാൻ. ബിരിയാണി ഒക്കെ നല്ല പോലെ തിന്നുന്നുണ്ട് എന്നും അർജുൻ പറയുന്നു.
അർജുന്റെ ഈ തീരുമാനത്തിന് നിറവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്. അതേസമയം ഒരാൾ മദ്യപിക്കില്ല എന്ന് തീരുമാനിച്ചു എന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് എന്ന് ചോദിക്കുന്നത് ശരിയാണോ എന്ന രീതിയിൽ അവതാരികയ്ക്ക് എതിരെ വിമര്ശനം ഉയർത്തുന്ന കമെന്റ്സും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. അതുപോലെ അടുത്തിടെ ശ്രീനാഥ് ഭാസിയെ കുറിച്ച് അർജുൻ പറഞ്ഞ ചില കാര്യങ്ങളെയും ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാസിയെ കുറ്റം പറഞ്ഞ ഈ വ്യക്തി എന്റെ അച്ഛനെ ഒരു സിനിമയിലേക്ക് വിളിപ്പിച്ച് രണ്ടു ദിവസം ഷൂട്ട് കഴിഞ്ഞതിന് ശേഷം പിന്നെ ആ പടത്തിൽ നിന്നും അച്ഛനെ മാറ്റിയിട്ട് അത് ഒന്ന് വിളിച്ച് പറയാനുള്ള മര്യാദപോലും കാണിക്കാത്ത ആളാണ് ഭാസിയെ കുറ്റം പറയുന്നത്. സത്യത്തിൽ എനിക്കിതൊക്കെ കണ്ടപ്പോൾ ചിരിയാണ് വന്നത് എന്നും അർജുൻ പറഞ്ഞിരുന്നു.
Leave a Reply