
ഒരുപാട് തവണ ഇത് സഹിച്ചു ! വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയാണ് ! എന്നെ കുറിച്ച് മോശമായ കാര്യങ്ങൾ പറയുന്നു ! വിജയകുമാറിനെതിരെ മകൾ !
മലയാള സിനിമ രംഗത്ത് ഏറെ പ്രശസ്തനായ ആളാണ് നടൻ വിജയകുമാർ. വില്ലനായും നായകനായും സഹ നടനായും നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള വിജയകുമാർ ഇപ്പോഴും സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ്. അദ്ദേഹത്തിന്റെ മകൾ അർത്ഥനയും ഇപ്പോൾ സിനിമ രംഗത്ത് ശ്രദ്ധ നേടുന്ന യുവ താരമാണ്. വിജയകുമാറും ഭാര്യയും ഇപ്പോൾ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്, അദ്ദേഹത്തിന്റെ രണ്ടു പെൺമക്കളും അമ്മയുടയും അമ്മയുടെ അച്ഛനോടും അമ്മയോടും കൂടിയാണ് താമസിക്കുന്നത്. അച്ഛനുമായി തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലന്ന് അർത്ഥന പലപ്പോഴായി പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിജയകുമാര്‍ വീട്ടില്‍ അ,തി,ക്രമിച്ച് കയറി ഭീ,ഷ,ണി,പ്പെടുത്തിയെന്നും പറഞ്ഞുകൊണ്ട് അർത്ഥന പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. വീടിന്റെ മതില് ചാടി വിജയകുമാര്‍ വീട്ടിലേക്ക് വരുന്ന വീഡിയോ സഹിതം പങ്കുവച്ചാണ് അര്‍ഥനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സഹായത്തിനായി പൊ,ലീ,സ് സ്റ്റേഷനില്‍ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതുകൊണ്ടാണ് പോസ്റ്റിടുന്നതെന്നും അവർ പറയുന്നു.
വീഡിയോക്ക് ഒപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഏകദേശം 9.45ന് ഞങ്ങള്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനില്‍ വിളിച്ചിരുന്നു. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. എന്റെ അച്ഛന് കൂടിയായ മലയാള സിനിമയിലെ നടന് വിജയകുമാറാണ് ഈ വീഡിയോയിലുള്ളത്. 10 വര്‍ഷം മുമ്പ് എനിക്കും അമ്മയ്ക്കും സഹോദരിക്കും സംരക്ഷണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നിട്ടും അയാള്‍ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുന്ന വീഡിയോയാണിത്.

ഈ പറയുന്ന വിജയകുമാർ എന്ന എന്റെ അച്ഛനും, എന്റെ അമ്മയും നിയമപരമായി വിവാഹമോചിതരാണ്. ഞാനും സഹോദരിയും അമ്മയും 85 വയസുള്ള എന്റെ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്. വര്‍ഷങ്ങളായി അയാള്‍ ഇങ്ങനെ അ,തി,ക്ര,മി,ച്ച് കടക്കുന്നുണ്ട്. നിരവധി കേ,സു,കളും പൊ,ലീ,സില് ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇന്നും അതിക്രമിച്ച് കടന്ന്, ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊ,ല്ലു,മെന്ന് ഭീ,ഷ,ണി,പ്പെടുത്തി. അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്ത്തിപ്പിക്കുമെന്നും അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു.

എനിക്ക് അഭിനയ രംഗം തുടരണം എന്നുണ്ടെങ്കിൽ അയാള്‍ പറയുന്ന സിനിമ ചെയ്യണമെന്ന് പറഞ്ഞു. ജീവിക്കാന്‍ വേണ്ടി എന്റെ മുത്തശ്ശി എന്നെ വിറ്റുവെന്ന് പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ എന്റെ സിനിമാ ടീമിനെ തെറിവിളിച്ചു. എന്റെയും അമ്മയുടെയും ജോലി സ്ഥലത്ത് വന്ന് ശല്യപ്പെടുത്തിയതിനും സഹോദരിയുടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വന്ന് തടസങ്ങള്‍ സൃഷ്ടിച്ചതിനും ഞാനും അമ്മയും അയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ആ കേ,സ് കോടതിയില്‍ ഇരിക്കെയാണ് ഇതൊക്കെ സംഭവിക്കുന്നത്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്റെ ഇഷ്ടപ്രകാരമാണ്. എന്റെ ആരോഗ്യം സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ അത് തുടരും.
ഞങ്ങളെ ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അമ്മയ്ക്ക് നല്‍കാനുള്ള പണവും സ്വര്‍ണവും തിരിച്ചു പിടിക്കാന്‍ ഞങ്ങള്‍ കേ,സ് കൊടുത്തിട്ടുണ്ട്. ഇനിയും ഒരുപാട് എഴുതാനുണ്ട് പക്ഷെ ഇവിടെ അതിനുള്ള സ്പേസ് ഇല്ലന്നും അർത്ഥന പറയുന്നു. പോസ്റ്റ്
Leave a Reply