എൻ്റെ അറിവോടെ ആയിരുന്നില്ല മകളുടെ സിനിമ അരങ്ങേറ്റം !! വിജയ കുമാർ മനസ്സ് തുറക്കുന്നു
ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന അഭിനേതാവാണ് വിജയ കുമാർ. നായകനായും വില്ലനായും നിരവധി ചിത്രങ്ങൾ താരം അഭിനയിച്ചിരുന്നു 90 കളിൽ വിജയകുമാർ വളരെ തിരക്കുള്ള താരമായിരുന്നു , നിരവധി നായകന്മാരുടെ കൂട്ടാളിയായും സഹോദരനായും വിജയ കുമാർ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് വിജയകുമാർ. ഒരു സിനിമയെ വെല്ലുന്ന ജീവിത കഥയാണ് വിജയകുമാറിന് പറയാനുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിജയ കുമാറിന്റെ മകൾ സിനിമ താരം അർത്ഥനയുമായിരുന്നു സംസാര വിഷയം. അതിനു കാരണം അർത്ഥന ഇപ്പോൾ അമ്മയും സഹോദരിയും വിജയകുമാറുമായി വേർപിരിഞ്ഞാണ് താമസം.
ആകാരണത്താൽ മകൾ അർത്ഥന പറഞ്ഞിരുന്നു, അച്ഛനുമായി തനിക്ക് യാതൊരു ബന്ധവുമില്ല അയാൾ ഞങ്ങളുടെ അച്ഛൻ അല്ലെന്നും വിജയകുമാറിന്റെ മകൾ എന്നറിയാൻ തനിക്ക് യാതൊരു താല്പര്യവുമില്ലന്നും, അച്ഛന്റെ പേര് പറഞ്ഞല്ല താൻ സിനിമയിൽ വന്നതെന്നും താരം തുറന്ന് പറഞ്ഞിരുന്നു… ഗോകുൽ സുരേഷ് ഗോപി ആദ്യമായി നായകനായി എത്തിയ മുദ്‌ഗൗ എന്ന ചിത്രത്തിൽ നായിക അർത്ഥനയായിരുന്നു. അതിനു ശേഷം താരം നിരവധി തമിഴ് ചിത്രങ്ങളിലും പിന്നീട് മമ്മൂട്ടി നായകനായ ഷൈലോക്കിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോൾ മകൾ പറഞ്ഞതിനും സോഷ്യൽ മീഡിയിൽ നടക്കുന്ന ചർച്ചകൾക്കും എം ജി ശ്രീകുമാറിന്റെ ചാറ്റ് ഷോ ആയ പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ വിജയ കുമാർ തുറന്ന് പറഞ്ഞിരുന്നു…
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, മകൾ മുദ്‌ഗൗ എന്ന ചിത്രത്തിൽ സുരേഷേട്ടന്റെ മകന്റെ കൂടെ അഭിനിച്ചിരുന്നു, പക്ഷെ ദൗർഭാഗ്യമെന്ന് പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്. മകളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷൻ എന്നു പറയുന്ന പഠന വിഷയംപോലും താൻ അറിഞ്ഞിരുന്നില്ല എന്നും അതിനെ കുറിച്ച് അന്വേഷിക്കാൻ താൻ മാർ ഇവാനിയോസ് കോളേജിൽ പോയിരുന്നു എന്നും അപ്പോൾ അവർ പറയുകയുണ്ടായി, വിജയകുമാറെ ഇതൊരു കോഴ്സാണ്, മീഡിയ കമ്മ്യൂണിക്കേഷൻ, തന്റെ മകളുടെ സ്വപ്നം സിനിമ ആന്നെന്നും. മാത്രമല്ല കൂട്ടുകാർ പറയുമല്ലോ അച്ഛൻ നടൻ ആണല്ലോ അപ്പോൾ നിനക്കും സിനിമയിൽ അഭിനയിക്കാല്ലോ എന്ന് പക്ഷെ അപ്പോഴും ഞാൻ അപ്പോഴും പറഞ്ഞു വേണ്ട മോളെ നമുക്ക് ഇനി ഈ സിനിമ വേണ്ടന്ന് അത് ശരിയാകില്ല എന്നും പക്ഷെ അതിന്റെ പേരിൽ പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടായെന്നുമാത്രമാണ് മിച്ചം….
പക്ഷെ ഇപ്പോൾ അതെല്ലാം തീർത്തു പിണക്കങ്ങൾ എല്ലാം മാറി ഞങ്ങൾ ഇപ്പോൾ വളരെ സന്തോഷത്തിലാണെന്നും മറ്റുള്ളവർ പറയുന്നതുപോലെ ഞങ്ങൾക്കിടയിൽ യാതൊരു പ്രേഷനങ്ങളും ഇല്ലന്നും വിജയ കുമാർ തുറന്ന് പറയുന്നു… വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു പ്രധാനകേസിൽ പ്രതിയായിരുന്നു വിജയകുമാർ .. അദ്ദേഹം പണം തട്ടിയെടുത്തു എന്ന പേരിൽ ഒരു കേസ് ഉണ്ടായിരുന്നു, കൃത്യമായി പറഞ്ഞാൽ 2009 ൽ ഏറണാകുളം സൗത്ത് റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം കണ്ണിൽ മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ വിജയകുമാറിനെ കളമശേരി പോലീസ് അന്വേഷണത്തിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു…
Leave a Reply