ഒരച്ഛന് സ്വന്തം മക്കളുടെ കാര്യങ്ങൾ തിരക്കേണ്ടേ ! എന്റെ ശത്രുക്കൾ എന്റെ മക്കളെ അ,പ,ക,ടപ്പെടുത്താൻ സാധ്യത ഉണ്ട് ! വിശദീകരണവുമായി നടൻ വിജയ കുമാർ !

മലയാള സിനിമയിൽ ഏറെ ശ്രദ്ധേയനായ നടനാണ് വിജയകുമാർ.  അദ്ദേഹത്തിന്റെ കുടുംബ വിഷയങ്ങൾ ഇതിന് മുമ്പും പലപ്പോഴും വർത്തയായിട്ടുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം അച്ഛൻ തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയെന്നും അസഭ്യം പറഞ്ഞു എന്നും മകൾ അർത്ഥന സമൂഹ മാധ്യമങ്ങളിൽ കൂടി തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിന്റെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിജയ കുമാർ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഇളയ മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നതിനാണ് ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിൽ എത്തിയത്.

അവർ എന്റെ മക്കൾ ആണ് അതുകൊണ്ട് തന്നെ അവരുടെ കാര്യങ്ങൾ തുറക്കാനും അത് അറിയുവനയുമുള്ള അവകാശം എനിക്കുണ്ട്. ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല, ഭാര്യയുമായി അകന്നാണ് കഴിയുന്നതെങ്കിലും ഇപ്പോഴും വിവാഹ മോചിതർ ആയിട്ടില്ല. കേസ് നടന്നുകൊണ്ടിരിക്കുകയാണ്, മക്കൾ എന്നെ ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്. വിദേശത്ത് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞ അർത്ഥന ഞാൻ അറിയാതെ എന്നോട് ചോദിക്കാതെ സിനിമയിൽ അഭിനയിച്ചു.

അതും എന്നോട് ശത്രുത ഉള്ള ചില സിനിമാക്കാരുടെ ഒപ്പമാണ് അവൾ വർക്ക് ചെയ്തത്. അത് അറിഞ്ഞ് ഞാൻ തിരക്കിയപ്പോൾ, ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും എന്നായിരുന്നു മറുപടി. എന്റെ ശത്രുക്കൾ എന്റെ മക്കളോട് അടുപ്പം കാണിക്കുമ്പോൾ അതിൽ എന്തെങ്കിലും ചതി കാണും. അതെനിക്ക് തടയണം. അവർ രണ്ടു പെണ്മക്കളാണ് അവരുടെ കാര്യത്തിൽ അച്ഛൻ എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്വമുണ്ട്. ഇളയ മകൾ പ്ലസ് ടു കഴിഞ്ഞു. ഇനി എന്താണ് പഠിക്കാൻ ആഗ്രഹം എന്നും മറ്റും ചോദിക്കാനാണ് അന്ന് ഞാൻ അവിടെ ചെന്നത്.

ഇളയ മകൾ തന്നെയാണ് ഗേറ്റ് തുറന്ന് തന്നത്. പക്ഷെ വീടിന് അകത്തേക്ക് കയറ്റിയില്ല. ഞാൻ ൪൦൦൦൦ രൂപ ഭാര്യയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തിരുന്നു. അത് കിട്ടിയോ എന്ന് അറിയാനും കൂടിയാണ് പോയത്. വിളിച്ചാൽ ആരും ഫോൺ എടുക്കാറില്ല എന്നും അദ്ദേഹം പറയുന്നു. അതേസമയം ഈ സംഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് മൂത്ത മകളും നടിയുമായ അർത്ഥന പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ഞാനും സഹോദരിയും അമ്മയും 85 വയസുള്ള എന്റെ അമ്മൂമ്മയുടെ കൂടെയാണ് താമസിക്കുന്നത്.

കഴിഞ്ഞ കുറെ  വര്‍ഷങ്ങളായി അയാള്‍ ഇങ്ങനെ അ,തി,ക്ര,മി,ച്ച് കടക്കുന്നുണ്ട്. നിരവധി കേ,സു,കളും പൊ,ലീ,സില്‍ ഞങ്ങള്‍ കൊടുത്തിട്ടുണ്ട്. ഇന്നും അതിക്രമിച്ച് കടന്ന്, ജനലിലൂടെ ഞങ്ങളെ ഭീഷണിപ്പെടുത്തി. എന്റെ സഹോദരിയെയും മുത്തശ്ശിയെയും കൊ,ല്ലു,മെന്ന് ഭീ,ഷ,ണി,പ്പെടുത്തി. അനുസരിച്ചില്ലെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിപ്പിക്കുമെന്നും അതിന് വേണ്ടി ഏതറ്റം വരെയും പോകുമെന്നും പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *