തുണികള്‍ തയ്ച്ചും, ഡേ കെയറും, ബ്യൂട്ടി പാര്‍ലർ നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളര്‍ത്തിയത് ! അർത്ഥന പറയുന്നു !

മലയാള സിനിമയിൽ വളരെ ശ്രദ്ധേയനായ നടനാണ് വിജയകുമാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ കുടുബ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വർത്തയാകുന്നത്. ഭാര്യയും മക്കളുമായി അകന്ന് കഴിയുന്ന വിജയ കുമാറിനെതിരെ കഴിഞ്ഞ ദിവസം മകളും  യുവ നടിയുമായ അർത്ഥന പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ അതിന് മറുപടിയുമായി വിജയകുമാറും എത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും അച്ഛനെതിരെ ഗുരുതര ആരോപണങ്ങളുമായി അർത്ഥന വീണ്ടും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

അർത്ഥനയുടെ വാക്കുകൾ ഇങ്ങനെ, ഞാനും എന്റെ കുടുംബവും എന്റെ ബയോളജിക്കല്‍ ഫാദര്‍ ആയ മിസ്റ്റര്‍ വിജയകുമാറിന്റെ സാമ്പത്തികത്തിന്റെയോ പ്രശസ്തിയുടെയോ ഇമോഷനല്‍ സപ്പോര്‍ട്ടിന്റെയോ തണലില്‍ ജീവിച്ചിട്ടുള്ളവരല്ല. എന്റെ ‘അമ്മ തുണികള്‍ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാര്‍ലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് എന്നെയും അനിയത്തിയെയും വളര്‍ത്തിയത്. അതുകൊണ്ടു തന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാള്‍ എനിക്കിഷ്ടം. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടത് തന്നെ പൊലീസ് പോലും പ്രൊട്ടക്ഷന്‍ ചെയ്യാനില്ലാല്ലോ എന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പൊലീസ് ആക്ഷന്‍ എടുക്കട്ടെ എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം.

ഞങ്ങളെ ശല്യം ചെയ്യരുത്, മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്നാ ഒരു കേസ് നിലനിൽക്കുമ്പോൾ തന്നെ ഞങ്ങൾക്ക് വീണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് വളരെ ഭയപ്പെടുത്തുന്നതാണ്. ഞാൻ ഓര്‍മവച്ച കാലം തൊട്ടേ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലാണ് ഞങ്ങളുടെ താമസം. എന്റെ ജീവിതത്തില്‍ ആകെ രണ്ടു വര്‍ഷങ്ങള്‍ മാത്രമാണ് അച്ഛനൊപ്പം ഉണ്ടായിരുന്നത്. അന്നൊരിക്കല്‍ ആത്മഹത്യയുടെ വക്കില്‍ നിന്ന് അമ്മയെ ഒന്ന് പിന്തിരിപ്പിച്ച് സഹായിക്കാന്‍ ഞാന്‍ കാലുപിടിച്ചു പറഞ്ഞിട്ടു പോലും ഒന്ന് അനങ്ങാത്ത വ്യക്തിയാണ് എന്റെ അച്ഛന്‍. ആ സമയത്ത് അമ്മയുടെ ജോലി സ്ഥലത്ത് പോലും ഇദ്ദേഹം ബഹളം വച്ചിട്ടുണ്ട്. ഭക്ഷണത്തിനും വാടകയ്ക്കും പൈസ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് തിരിച്ച് അമ്മയുടെ വീട്ടിലേക്ക് ഞങ്ങള്‍ താമസമാക്കിയത്.

ഇതൊന്നും കൂടാതെ ഒരിക്കല്‍ ജോലിക്ക് പോകുന്ന ഒരു ഭാര്യയെ വേണ്ട എന്നു പറഞ്ഞ് അമ്മയുടെ അടുത്ത് ബഹളം വച്ച് കുഞ്ഞായിരുന്ന എന്റെ അനിയത്തിയെ ബലംപ്രയോഗിച്ച് എടുത്തുകൊണ്ടു പോയി. ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് 2015 ല്‍ നിയമപരമായി ബന്ധം വേര്‍പെടുത്താന്‍ അമ്മ കുടുംബ കോടതിയെ സമീപിച്ചത്. അതിനു ശേഷം 2017ല്‍ ഇദ്ദേഹം വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി എല്ലാവരെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസുകാര്‍ ലാഘവത്തോടെ പെരുമാറുന്നത് കണ്ട ധൈര്യത്തില്‍ അവരുടെ മുന്നില്‍ വച്ചുപോലും എന്റെ മുഖത്തടിച്ചു മിസ്റ്റര്‍ വിജയകുമാര്‍. മരണം വരെയും അയാളെ എന്റെ അച്ഛനായി ഞാൻ കാണില്ല എന്നും അർത്ഥന പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *