വിജയകുമാറിന്റെ മകൾ എന്ന നിലയിൽ അറിയപ്പെടാൻ താരപര്യമില്ല ! അര്‍ദ്ധന !!

90 കളിൽ മലയാള സിനിമയിൽ തിളങ്ങിനിന്ന നടനായിരുന്നു വിജയകുമാർ, നടനായും സഹനടനായും, വില്ലനായും നിരവധി ചിത്രങ്ങളിൽ നിറ സാന്നിധ്യമായിരുന്നു വിജയകുമാർ.. ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച വിജയകുമാർ പെട്ടന്ന് സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.. സിനിമയിലെപോലെ നിരവധി ദുരൂഹതകൾ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതവും, ഒരു നടൻ എന്നതിലുപരി അദ്ദേഹം മികച്ചൊരു എഡിറ്ററും നിര്മാതാവുമാണ്,  പ്രൊഡ്യൂസര്‍ എസ് ഹെന്‍ഡ്രിയുടെയും ലിസിയുടെയും മകനായി തിരുവനന്തപുരതാണു അദ്ദേഹം ജനിച്ചത്.. നിനച്ചിരിക്കാതെ അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു ദുരന്തം കടന്നുവന്നിരുന്നു…

വര്ഷങ്ങള്ക്ക് മുമ്പ് നടന്ന ഒരു പ്രധാനകേസിൽ പ്രതിയായിരുന്നു വിജയകുമാർ .. അദ്ദേഹം പണം തട്ടിയെടുത്തു എന്ന പേരിൽ ഒരു കേസ് ഉണ്ടായിരുന്നു, കൃത്യമായി പറഞ്ഞാൽ 2009  ൽ ഏറണാകുളം സൗത്ത് റെയിൽവേ ഓവർ ബ്രിഡ്ജിനു സമീപം കണ്ണിൽ മുളകുപൊടി വിതറി 25 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ വിജയകുമാറിനെ കളമശേരി പോലീസ് അന്വേഷണത്തിനായി സ്റ്റേഷനിലേക്ക്വിളിപ്പിച്ചിരുന്നു, ചോദ്യം ചെയ്യലിനൊടുവിൽ അദ്ദേഹം കയ്യിൽ ഒളിപ്പിച്ചിരുന്ന ബ്ലൈഡ് ഉപയോഗിച്ച് കയ്യിലെ നരമ്പ് മുറിക്കുകയായിരുന്നു…

ഏറെ ഞെട്ടലോടെയായിരുന്നു സിനിമാലോകവും പ്രേക്ഷകരും ഈ വാർത്ത അറിഞ്ഞത് , അപ്പോൾ പെട്ടെന്ന്തന്നെ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചത്കൊണ്ട് അദ്ദേഹത്തിന്റെ ജീവന് അപായമൊന്നും സംഭവിച്ചിരുന്നില്ല..എറണാകുളം സ്വദേശിയായ ഹെന്‍ട്രി എന്നയാള്‍ ബാഗില്‍ പണവുമായി പോകുമ്ബോള്‍ എതിരെ വന്ന നാലംഗ സംഘം കണ്ണില്‍ മുകളക്‌ പൊടിയെറിഞ്ഞ്‌ പണം തട്ടിയെന്നാണ്‌ പരാതി. ഇതേ തുടര്‍ന്നാണ് നടനെ ചോദ്യം ചെയ്തിരുന്നത്…

തിരുവനതപുരാത്തായിരുന്നു  വിജയകുമാറിൻെറ സ്കൂൾ പഠനവും കോളജ് പഠനവും, ബിനു ഡാനിയൽ ആയിരുന്നു വിജയകുമാറിന്റെ ഭാര്യ, ഇവർക്ക് രണ്ടു പെൺ മക്കളാണ് അർദ്ധനയും എൽസയും,, പക്ഷെ ഇവരുടെ വിവാഹ ജീവിതം ഒരുപാട് നാൾ നീണ്ടുനിന്നില്ല, വളരെ പെട്ടന്ന് തന്നെ ഇവർ വിവാഹമോചിതർ ആയിരുന്നു.. മൂത്ത മകൾ അര്‍ത്ഥന ഇന്ന് സിനിമയിൽ സജീവമാണ്, ഗോകുൽ സുരേഷ് ഗോപി ആദ്യമായി നായകനായി എത്തിയ മുദ്‌ഗൗ എന്ന ചിത്രത്തിൽ അര്‍ത്ഥനയായിരുന്നു നായിക..

ആ ചിത്രത്തിനു ശേഷം താരം  തമിഴിലും തെലുങ്കിലും ഇപ്പോൾ തിരക്കുള്ള താരമാണ് മലയാളത്തിൽ പിന്നീട് മമ്മൂട്ടി ചിത്രം ഷൈലോക്കിൽ താരം അഭിനയിച്ചിരുന്നു, താൻ സിനിമയിലേക്ക് വന്നത് ഒരിക്കലും അച്ഛന്റെ പേരിൽ അല്ല എന്നും വിജയകുമാറുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലായെന്നുമാണ് ഈ മക്കൾ പറയുന്നത്, അച്ഛന്റെ പേരില്‍ അറിയാന്‍ എനിക്ക് താല്പര്യമില്ലയെന്നും ഇപ്പോൾ വിജയകുമാർ എവിടെയാണെന്ന് ഞങ്ങൾക്ക് അറിയില്ലയെന്നും താൻ വിജയകുമാറിന്റെ മകള്‍ അല്ലാ  എന്നും ബിനുവിന്റെ മാത്രം മകളാണ് എന്നുമാണ് താരം പറയുന്നത്… തന്റെ പേര് അർധന വിജയകുമാർ എന്നല്ല എന്നും ഒഫീഷ്യലി അത് അർധന ബിനു എന്നാക്കിയെന്നും താരം എടുത്തുപറയുന്നു…. തിരുവനന്തപുരം മാര്‍ ഇവനിയസ് കോളേജ് വിദ്യാര്‍ത്ഥിനിയാണ്‌ താരമിപ്പോൾ….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *