
മകൾക്ക് 30 കോടി ലോട്ടറി അടിച്ചപ്പോഴും ഞാൻ അവരോട് പറഞ്ഞത് ഒരേ ഒരു കാര്യമാണ് ! മറ്റുള്ളവർക്ക് സന്തോഷം കൊടുക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ് ! ഹരിശ്രീ അശോകൻ !
മലയാള സിനിമ രംഗത്തെ കോമഡി രാജാക്കന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. ഇന്നും നമ്മൾ ഓർത്ത് ചിരിക്കുന്ന ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ച അദ്ദേഹം ഇന്നും മലയാള സിനിമ രംഗത്ത് വളരെ വ്യത്യസ്തമായ പല വേഷങ്ങളും ചെയ്യുന്നു. ഇപ്പോൾ മകൻ അർജുൻ അശോകനും അച്ഛന്റെ പാത പിന്തുടർന്ന് സിനിമ രംഗത്ത് എത്തിയിരുന്നു. ആദ്യമൊക്കെ ഒന്ന് പതറി എങ്കിലും ഇന്ന് യുവ താര നിരയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ അർജുൻ അശോകൻ എന്ന നടന് സാധിച്ചു…
ഇപ്പോഴിതാ അശോകൻ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ കൂടിയാണ് കടന്ന് വന്നത്, ഒരു നേരത്തെ ആഹാരം പോലും നല്ല രീതിയിൽ കഴിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ജീവിതത്തിലെ കഷ്ടപാടുകളൂം, ബുദ്ധിമുട്ടുകളും എല്ലാം അറിയിച്ചും പറഞ്ഞുകൊടുത്തുമാണ് മക്കളെ വളർത്തിയത്. അർജുന്റെ കുട്ടിക്കാലത്ത് ഉണ്ടായ ഒരു സംഭവം പറയാം. ഞങ്ങള്‍ എറണാകുളത്ത് ഒരു ഫ്ളാറ്റിലാണ് താമസിക്കുന്നത്. അര്ജുന് എന്നോട് പറഞ്ഞു, കൂട്ടുകാര്‍ക്കൊക്കെ സൈക്കിള്‍ ഉണ്ട്, ഞാന്‍ പറഞ്ഞു നിനക്കും ഒരു സൈക്കിള്‍ വാങ്ങാം. ഞാന്‍ ഒരു സൈക്കിള്‍ വാങ്ങി കൊടുത്തു.

കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ആ സൈക്കിൾ അവിടെ കണ്ടില്ല, അവനോട് ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു, എന്റെ സൈക്കിൾ ഒരു കൂട്ടുകാരന് കൊടുത്തു. രാവിലെ പത്രം ഇടാന്‍ പോയാണ് അവൻ അവന്റെ കുടുംബത്തെ നോക്കുന്നത്. അതിന് ശേഷമാണ് അവന് സ്കൂളില്‍ വരുന്നത്. സൈക്കിള്‍ വാങ്ങാന്‍ നിവൃത്തിയില്ല. സൈക്കില്‍ ഇല്ലെങ്കില്‍ ജീവിതം വഴിമുട്ടും’ ഞാൻ തടസം പറയുമോ എന്ന് പേടിച്ചാണ് ഈ കാര്യം അവൻ എന്നോട് പറയാതിരുന്നത് എന്നും പറഞ്ഞു. അത് കേട്ട് സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു, അവനെ ചേർത്ത് പിടിച്ചു…
അതുപോലെ എന്റെ മകൾക്കും മരുമകനും നല്ല മനസാണ്, അടുത്തിടെ അവർക്ക് ഗൾഫിൽ നിന്നും 30 കോടി രൂപ ലോട്ടറി അടിച്ചിരുന്നു. ഞാന്‍ അവരോടും പറഞ്ഞു അതില്‍ ഒരു കോടി രൂപ എങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് കൊടുത്താല്‍ നന്നായിരിക്കുമെന്ന്. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ ദുരിതം അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്, അവരെ കൂടി സഹായിക്കേണ്ടതാണ് എന്ന്’. അവർ അത് ചെയ്യും മകൾക്കും വലിയ മനസാണ് എന്നും ഹരിശ്രീ അശോകന്പറയുന്നു.
നമ്മളുടെ ചെറിയ ജീവിതമാണ്, ഞാൻ മക്കളോട് എപ്പോഴും പറയാറുണ്ട്, ഭക്ഷണം കഴിക്കുമ്പോൾ ബാക്കി വയ്ക്കരുത്. ആരെങ്കിലും വിശന്നിരിക്കുന്നതു കണ്ടാൽ കഴിയുമെങ്കിൽ ആഹാരം വാങ്ങി കൊടുക്കണം. പിന്നെ, അവസരം തരുന്ന നിർമാതാവിന് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യരുത്. നിന്നെ കൊണ്ട് മറ്റൊരാൾക്ക് സന്തോഷം നൽകാൻ കഴിയുന്ന പ്രവർത്തികൾ ചെയ്യാൻ കഴിവതും നോക്കണമെന്നും…
Leave a Reply