എന്റെ ആഗ്രഹം അതാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ ആദ്യം തന്ന ഉപദേശം ആതായിരുന്നു ! ഹരീശ്രീ അശോകന്റെ മകൻ അർജുൻ തുറന്ന് പറയുന്നു !

മലയാള സിനിമ ലോകത്ത് ഹരിശ്രീ അശോകൻ എന്ന നടന്റെ സ്ഥാനം അത് വളരെ വലുതാണ്. കോമഡി രാജാക്കന്മാരിൽ ഒരാളായ നടന്റെ സ്ഥലം എറണാകുളത്ത് കൊച്ചിയിലാണ്. ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയ ആളുകൂടിയാണ് ബാബു എന്ന വിളിപ്പേരുള്ള അശോകൻ, ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷമാണ് അദ്ദേഹം ഹരിശ്രീ അശോകൻ ആയത്. കൊച്ചിയിൽ ടെലികോം ഡിപ്പാർട്ട്‌മെന്റിൽ അസിസ്റ്റന്റ് ലൈൻമാനായി ജോലി ചെയ്യുന്നതിനടിയാണ് അദ്ദേഹം വീണ്ടും കലാഭവനിൽ അംഗമാകുന്നതും മിമിക്രി വേദികളിൽ കയ്യടി നേടി സിനിമ ലോകത്ത് സ്ഥാനം ഉറപ്പിക്കുന്നതും. 1989-ൽ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ അശോകൻ തനറെ സിനിമ ചരിത്രത്തിന് തുടക്കം കുറിച്ചത്.

നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തുവന്ന നടൻ പഞ്ചാബി ഹൗസ് എന്ന സിനിമയാണ് വഴിത്തി്തിരിവായത്. അതിലെ ഇതിലെ രമണൻ എന്ന ഹാസ്യകഥാപാത്രം സൂപ്പർ ഹിറ്റാകുകയും.തുടർന്ന് അശോകനെത്തേടി ഒട്ടേറെ അവസരങ്ങളെത്തി. സംഭാഷണശൈലിയുടെ പ്രത്യേകതയായാണ് അശോകനിലെ ഹാസ്യനടനെ കൂടുതൽ ശ്രദ്ധേയനാക്കിയത്.2007-ൽ ആകാശം എന്ന ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അശോകൻ സീരിയസ് വേഷങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയത്. എന്നാൽ അദ്ദേഹത്തിന്റെ മകൻ അർജുൻ അശോകൻ സിനിമയിൽ വളരെ സജീവമാണ്, ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് നടൻ അർജുൻ അശോകൻ. അർജുൻ പലർക്കും അറിയാം എങ്കിലും അശോകന്റെ മകനാണ് എന്ന കാര്യം പലർക്കും അറിയില്ല. ഇപ്പോഴിതാ തന്റെ അച്ചനെ കുറിച്ച് സംസാരിക്കുകയാണ് അർജുൻ.

എന്റെ ലക്ഷ്യവും സിനിമ ആണെന്നറിഞ്ഞപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല. പക്ഷെ എന്റെ സിനിമകൾ റിലീസ് ചെയ്ത ശേഷം അച്ഛൻ എന്നോട് പലതും പറഞ്ഞു തരാൻ തുടങ്ങി. എന്റെ സിനിമകൾ കണ്ട ശേഷം അച്ഛൻ പറഞ്ഞ പല ഉപദേശങ്ങലും നിർദേശങ്ങളും തനിക്ക് ഒരു അവാർഡ് പോലെയാണ് തോന്നുന്നത് എന്നാണ് അർജുൻ പറയുന്നത്. അതിൽ പ്രധാനമായ ഒരു കാര്യം അച്ഛൻ പറഞ്ഞത് ‘നിനക്ക് അഭിനയിച്ച് ഭലിപ്പിക്കൽ കഴിയും എന്ന ഉറച്ച വിശ്വാസമുള്ള കഥാപാത്രങ്ങൾ മാത്രം തിരഞ്ഞെടുക്ക’. ഈ ഒരൊറ്റ ഉപദേശം മാത്രമാണ് അച്ഛൻ തനിക്ക് നൽകിയത്. എന്റെ ഓരോ സിനിമയും കണ്ടു കഴിയുമ്പോൾ അച്ഛൻ അതിലെ തെറ്റുകളും കുറ്റങ്ങളും എന്നോട് പറഞ്ഞു തരാറുണ്ട്. അതുമാത്രവുമല്ല നിന്റെ അടുത്ത സിനിമയിൽ ഇത് ആവർത്തിക്കരുത് എന്ന് താക്കീതും നൽകും.

ചെറുപ്പം മുതൽ താൻ അച്ഛനോടൊപ്പം സിനിമ ലൊക്കേഷനുകളിൽ പോയിട്ടുണ്ട്, ആ ഓർമകൾ ഇപ്പോഴും മനസ്സിൽ മായാതെ നിൽപ്പുണ്ട്.അച്ഛന്റെ സിനിമകൾ വലിയ സ്‌ക്രീനിൽ കാണുമ്പോൾ എനിക്ക് വലിയ അഭിമാനം ആയിരുന്നു. വൃദ്ധൻമാരെ സൂക്ഷിക്കുക, പട്ടാഭിഷേകം, ഈ പറക്കും തളിക, പാണ്ടിപ്പട ഈ സിനിമകളുടെ ലൊക്കേഷനിൽ ഞാനും ഉണ്ടായിരുന്നു അതിൽ വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിൽ ഖുശ്‌ബു മേടം അന്ന് തന്നെ ഒക്കത്ത് ഇരുത്തിയിരിക്കുന്ന ഒരു ചിത്രം ഇപ്പോഴും തന്റെ വീട്ടിൽ ഉണ്ടെന്നും അർജുൻ പറയുന്നു. പ്രണയ വിവാഹമായിരുന്നു തന്റേത് എട്ട് വർഷത്തെ പ്രണയ സാഫല്യം ആയിരുന്നു. ഇപ്പോൾ ഒരു മകളുണ്ട്. ‘അൻവി’. അപ്പൂപ്പനോടും അമ്മമ്മയോടുമൊത്തുള്ള കുഞ്ഞിന്റെ ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ വൈറലാണ്

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *