ഭാസിയുടെ സ്വഭാവം അതാണ്, അവനെ ഉൾകൊള്ളാൻ കഴിയാത്തവർ അവനെ വിളിക്കാതെ ഇരിക്കുന്ന ! ആസിഫ് അലി പറയുന്നു ! വാക്കുകൾ ശ്രദ്ധ നേടുന്നു !

ഇപ്പോൾ മലയാള സിനിമ ലോകത്ത് പല രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്, അതിൽ പ്രധാനമായും, യുവ നടന്മാരുടെ അച്ചടക്കമില്ലായിമയും, സിനിമ സെറ്റിലെ ലഹരി ഉപയോഗവും അതുപോലെ താരങ്ങൾ വാങ്ങുന്ന പ്രതിഫലവും അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ. നടൻ ശ്രീനാഥ്‌ ഭാസിയെയും ഷെയിൻ നിഗത്തെയും മലയാള സിനിമയിൽ നിന്നും വിലക്ക് ഏർപെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നടനെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.

അത്തരത്തിൽ ഇപ്പോഴിതാ ശ്രീനാഥ്‌ ഭാസിയെ കുറിച്ച് നടൻ ആസിഫ് അലി പറഞ്ഞ ചില കാരങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീനാഥിനെ ഏറ്റവും നന്നായി മനസ്സിലാക്കിയ ആളാണ് താന്‍ എന്നാണ് ആസിഫ് അലി പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന്റെ അഭിമുഖത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇത്തരം ഒരു വിഷയം ഉണ്ടായപ്പോള്‍ ഒരു സഹോദരന്‍ എന്ന നിലയില്‍, ഒരു സുഹൃത്ത് എന്ന നിലയില്‍ ശ്രീനാഥിനെ വിളിച്ച് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ആസിഫിന്റെ മറുപടി ഇങ്ങനെ..

നമ്മൾ ഓരോരുത്തർക്കും വ്യത്യസ്തമായ പല സ്വഭാവങ്ങളാണ് നമുക്ക് എല്ലാവര്‍ക്കും നമ്മളുടേതായ സ്വഭാവങ്ങളുണ്ട്. അതില്‍ എന്തെങ്കിലും നമുക്ക് മോശമായി തോന്നിയാല്‍ നമ്മളത് മനസ്സിലാക്കി തിരുത്തണം. അത് മോശമാണ് എന്ന് സ്വയം തോന്നില്ല എങ്കില്‍ തുടര്‍ന്ന് കൊണ്ടു പോകാം. അങ്ങിനെ ഒരു മോശം സ്വഭാവം ഉണ്ട് എന്ന് അറിഞ്ഞാല്‍ അയാളെ വിളിക്കുന്നവര്‍ അത് മനസ്സിലാക്കി വിളിക്കുന്നതാവും നല്ലത്.

ഒരാളുടെ മോശം സ്വഭാവം മനസിലായാൽ അത് സഹിക്കാൻ കഴിയാത്തവർ പിന്നെ അയാളെ വിളിക്കരുത്. ഭാസി അങ്ങിനെയാണ്, ഭാസയുടെ സ്വഭാവം മനസ്സിലാക്കി അവനെ ഉപയോഗിക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം. അല്ല എങ്കില്‍, ഭാസിയുടെ സ്വഭാവം ഇങ്ങനെയാണ്, എന്റെ ലൊക്കേഷനില്‍ വന്നാല്‍ പ്രശ്‌നം ഉണ്ടാക്കും എന്ന് തോന്നുന്നവര്‍ വിളിക്കേണ്ട ഭാസിയുടെ സ്വഭാവത്തെ കുറിച്ച് ഇത്രയും പറയുക എന്നതല്ലാതെ, മറ്റ് കാര്യങ്ങളെ കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. ഭാസിയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അവന്റെ സ്വഭാവം മനസ്സിലാക്കി, അവന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സിനിമ ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ മാത്രം അവനെ വിളിക്കുക. അത്രയേ എനിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാനുള്ളൂ എന്നും ആസിഫ് അലി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *