
സിനിമ ജീവിതം അവസാനിപ്പിച്ചതിന് കാരണമുണ്ട് ! പ്രണയവും വിവാഹവും; ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നടി അസിന്റെ ഇപ്പോഴത്തെ ജീവിതം !
മലയാളത്തിൽ തുടക്കം കുറിച്ച് ബോളിവുഡിൽ തിളങ്ങിയ അസിൻ തോട്ടുങ്കൽ ഒരു സമയത്ത് ഇന്ത്യൻ സിനിമയുടെ തന്നെ ക്രഷ് ആയിരുന്നു. ജനിച്ചതും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും കൊച്ചിയിലാണ് തുടർന്ന് സെൻറ് തെരേസാസ് കോളേജിൽ ആയിരുന്നു ഡിഗ്രി പഠനം, അസിൻറെ അച്ഛൻ ഒരു ബിസിനസ്സുകാരനാണ് അമ്മ ഒരു ശാസ്ത്രജ്ഞയും. ഇവരുടെ ഏക മകളാണ് അസിൻ. അസിൻ ജനിച്ചതും വളർന്നതും എല്ലാം സമ്പന്നതിയിലാണ്. ആദ്യ ചിത്രം കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ‘നരേന്ദ്രൻ മകൻ ജയകാന്തൻ’ ആയിരുന്നു.. ആദ്യ ചിത്രം മലയാളത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും താരം അവിടുന്ന് നേരെ തെലുങ്ക് ചിത്രത്തിലേക്കാണ് പോയത്.
ശേഷം ഗജിനി എന്ന തമിഴ് ചിത്രമാണ് അസിന്റെ കരിയറിൽ വഴിത്തിരിവായത്. ഗജിനി മെഗാഹിറ്റ് ആയതോടെ അസിൻ തമിഴിലെ ഭാഗ്യനായികമാരിൽ ഒരാളായി അറിയപ്പെടാൻ തുടങ്ങി.ഗജിനിയിലെ അഭിനയത്തി ന് തമിഴ് ഫിലിം ഫെയർ അവാർഡും നടിക്ക് ലഭിച്ചു. വിജയ്, അജിത്, വിക്രം, ഉലകനായകൻ കമലഹാസൻ എന്നിവർക്കൊപ്പമെല്ലാം വിജയചരിത്രങ്ങൾ കുറിച്ച അസിൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദക്ഷിണേന്ത്യൻ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായി മാറുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ നിന്നും ബോളിവുഡിലേയ്ക്ക് ചുവടു വെച്ചതോടെ അസിൻ എന്നാൽ നൂറു കോടി ക്ളബ് സിനിമകളുടെ നായിക എന്നൊരു പരിവേഷവും നടിക്ക് ലഭിച്ചു.

അക്കാലത്ത് അവർ ഭാഗ്യ നായിക എന്ന ലേബലയിൽ അറിയപ്പെട്ടു. കേവലം ഇരുപത്തഞ്ചോളം സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളൂ എങ്കിലും, ഏതൊരു അഭിനേതാവും കൊതിക്കുന്ന താരസിംഹാസനത്തിൽ ഇരുപ്പുറപ്പിക്കാൻ അസിന് സാധിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ് തുടങ്ങിയ വിവിധ ഭാഷകൾ സംസാരിക്കുന്ന അസിൻ; ഒരുപക്ഷേ ഫ്രഞ്ച് ഭാഷയിൽ ബ്ലോഗ്‌സ്‌പോട്ട് ഉള്ള ഒരേയൊരു ഇന്ത്യൻ നടിയായിരിക്കാം. അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്നു എങ്കിലും പൊതുപരിപാടികളിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും അസിൻ ഇന്നും സജീവമാണ്.
ഭാഗ്യ നായികയായ അസിൻ മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയുമായുള്ള വിവാഹത്തോടെ അക്ഷരാർത്ഥത്തിൽ അസിൻ ഒരു മഹാറാണിയായി കൂടി മാറി. ആറുകോടിയുടെ വിവാഹ മോതിരം അണിഞ്ഞാണ് രാഹുൽ അസിനെ പ്രൊപ്പോസ് ചെയ്തത്. ശേഷം ഇവരുടെ വിവാഹ ശേഷം രാഹുലിന് ബിസ്നെസ്സിൽ വലിയ നേട്ടങ്ങളും പുരസ്കാരങ്ങളും, പുതിയ ബിസിനെസ്സ് സംഭാരങ്ങളും എന്ന് വേണ്ട രാഹുലിന്റെയും ഭാഗ്യമായി അസിൻ മാറുകയായിരുന്നു. 2023 ലെ കണക്കുകൾ പ്രകാരം, ആയിരത്തി മുന്നൂറു കോടി രൂപയാണ് രാഹുൽ ശർമ്മയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. ഭർത്താവിനെ ബിസിനെസ്സിലും സഹായിക്കുന്ന അസിൻ ഇതുകൊണ്ടു ഒക്കെ തന്നെയാണ് സിനിമ ജീവിതം ഉപേക്ഷിച്ചത്. ഇവർക്ക് എറിൻ എന്ന അഞ്ചു വയസുള്ള ഒരു മകളുമുണ്ട്.
Leave a Reply