‘എന്റെ വിലപ്പെട്ട സമയം നഷ്ടമായി’ ! വിവാഹ മോചന വാർത്തകളോട് ആദ്യമായി പ്രതികരിച്ച് അസിൻ ! സന്തോഷം അറിയിച്ച് ആരാധകരും !

മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായിട്ടുള്ള നടിയാണ് അസിൻ, മലയാളി നടിയാണ്, തുടക്കവും മലയാള സിനിമാതന്നെ പക്ഷെ അവർക്ക് ഇതുവരെ നല്ലൊരു മലയാള സിനിമ കിട്ടിയിട്ടില്ല, തിളങ്ങിയതും കൂടുതൽ മികച്ച അവസരങ്ങളും ലഭിച്ചത് മറ്റു ഭാഷകളിൽ ആയിരുന്നു.  ഗജിനി മെഗാഹിറ്റ് ആയതോടെ അസിൻ തമിഴിലെ ഭാഗ്യനായികമാരിൽ ഒരാളായി അറിയപ്പെടാൻ തുടങ്ങി.ഗജിനിയിലെ അഭിനയത്തി ന് തമിഴ് ഫിലിം ഫെയർ അവാർഡും നടിക്ക് ലഭിച്ചു. വിജയ്, അജിത്, വിക്രം, ഉലകനായകൻ കമലഹാസൻ എന്നിവർക്കൊപ്പമെല്ലാം വിജയചരിത്രങ്ങൾ കുറിച്ച അസിൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദക്ഷിണേന്ത്യൻ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായികയായി മാറുകയും ചെയ്തു.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അവർ സിനിമ ഉപേക്ഷിച്ച് വിവാഹിതയാകുന്നത്. മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയുമായുള്ള വിവാഹത്തോടെ അക്ഷരാർത്ഥത്തിൽ അസിൻ ഒരു മഹാറാണിയായി മാറുകയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അസിനും രാഹുലും വിവാഹ മോചിതരാകാൻ പോകുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചാ വിഷയം. ഭർത്താവിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തതാണ് ഇങ്ങനെ ഒരു വാർത്തക്ക്  കാരണമായി മാറിയത്.

എന്നാൽ ഇപ്പോഴിതാ പ്രചരിക്കുന്ന ഡിവോഴ്‌സ് വാർത്തക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അസിൻ, ഇൻസ്റ്റാ സ്റ്റോറി ആയിട്ടാണ് അസിൻ കുറിച്ചത്, അവരുടെ വാക്കുകൾ ഇങ്ങനെ, ‘ഞങ്ങളുടെ വേനൽ അവധിയുടെ മധ്യത്തിൽ, അക്ഷരാർത്ഥത്തിൽ പരസ്പരം ഇരുന്ന് പ്രഭാതഭക്ഷണം ആസ്വദിക്കുമ്പോൾ വളരെ ഭാവനാത്മകവും തീർത്തും അടിസ്ഥാനരഹിതവുമായ ചില ‘വാർത്തകൾ’ കാണാനിടയായി. ഞങ്ങൾ വീട്ടുകാരോടൊപ്പം കല്യാണം ആസൂത്രണം ചെയ്തിരുന്ന സമയത്തെ ഓർമ്മപ്പെടുത്തുന്നു, ഞങ്ങൾ പിരിഞ്ഞുവെന്ന് കേട്ടു. ദയവായി നിങ്ങൾ നല്ലത് ചെയ്യുക. (അത്ഭുതകരമായ ഞങ്ങളുടെ ഒരു അവധിക്കാലത്തെ 5 മിനിറ്റ് പാഴാക്കിയതിൽ നിരാശയുണ്ട്!) നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു’ എന്നുമാണ് അസിൻ കുറിച്ചത്.

താന്‍ കുടുംബവുമൊത്ത് ഒരു അവധിക്കാലയാത്രയിലാണെന്നാണ്, പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമാണ്. ഈ വാര്‍ത്ത നശിപ്പിച്ചുകളഞ്ഞ അഞ്ച് മിനിറ്റ് ഒഴിച്ചുനിര്‍ത്തിയാല്‍ അവധിയാഘോഷം ഗംഭീരമായിരുന്നെന്നും അസിന്‍ പറയുന്നു. അസിൻ ഒരു ഭാഗ്യ നായികയായിട്ടാണ് സിനിമ ലോകത്ത് അറിയപ്പെടുന്നത്. അസിൻ മൈക്രോമാക്സ് സഹസ്ഥാപകൻ രാഹുൽ ശർമ്മയുമായുള്ള വിവാഹത്തോടെ അക്ഷരാർത്ഥത്തിൽ അസിൻ ഒരു മഹാറാണിയായി കൂടി മാറി. ആറുകോടിയുടെ വിവാഹ മോതിരം അണിഞ്ഞാണ് രാഹുൽ അസിനെ പ്രൊപ്പോസ് ചെയ്തത്.

അങ്ങനെ ഇവരുടെ വിവാഹ ശേഷം രാ,ഹുലിന് ബിസ്നെസ്സിൽ വലിയ നേട്ടങ്ങളും പുരസ്കാരങ്ങളും, പുതിയ ബിസിനെസ്സ് സംഭാരങ്ങളും എന്ന് വേണ്ട രാഹുലിന്റെയും ഭാഗ്യമായി അസിൻ മാറുകയായിരുന്നു. 2023 ലെ കണക്കുകൾ പ്രകാരം, ആയിരത്തി മുന്നൂറു കോടി രൂപയാണ് രാഹുൽ ശർമ്മയുടെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. ഭർത്താവിനെ ബിസിനെസ്സിലും സഹായിക്കുന്ന അസിൻ ഇതുകൊണ്ടു ഒക്കെ തന്നെയാണ് സിനിമ ജീവിതം ഉപേക്ഷിച്ചത്. ഇവർക്ക് എറിൻ എന്ന അഞ്ചു വയസുള്ള ഒരു മകളുമുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *