അതെനിക്ക് ഭയമാണ് ! പ്രിത്വിരാജിനെയും അസിനേയും വെച്ച് ഞാൻ ഒരു പുതിയ പ്രൊജക്റ്റ് പ്ലാൻ ചെയ്തിരുന്നു ! എന്നാൽ !! ഫാസിൽ പറയുന്നു !
മലയാള സിനിമക്ക് ലഭിച്ച പ്രതിഭകളിൽ ഒരാളിന് സംവിധായകനും നിർമാതാവുമായ ഫാസിൽ. അദ്ദേഹം നമുക്ക് ഒരുപാട് മികച്ച ചിത്രങ്ങൾ സമ്മാനിച്ചിരുന്നു. ഇന്ന് അദ്ദേഹം തന്റെ മകനെ ഓർത്തും അഭിമാനിക്കുന്നു. ഫാസിൽ നായകനായിനിയെത്തിയ ഏറ്റവും പുതിയ ചിത്രം മലയൻകുഞ്ഞ് നിർമിച്ചത് ഫാസിൽ ആയിരുന്നു. ഇപ്പോഴിതാ തന്റെ മകനെ കുറിച്ചും അതുപോലെ ചെയ്യാൻ ആഗ്രഹിച്ച ഒരു സിനിമയെ കുറിച്ചും അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ, ഫഹദിന്റെ ആദ്യ ചിത്രം ഒരു പരാജയമായിരുന്നു, അത് പക്ഷെ അവന്റെ അരങ്ങേറ്റം പെട്ടെന്ന് ഒരു ദിവസം തീരുമാനിച്ചത് അല്ലായിരുന്നു, അവനെ പലതവണ ഇന്റർവ്യൂ ചെയ്‌ത്, അത് പലരേയും കാണിച്ചു. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെ പലരേയും. ഈ പയ്യൻ കൊള്ളാമല്ലോയെന്ന് അവരെല്ലാം പറഞ്ഞതിന് ശേഷമാണ് ഫഹദിനെ സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്തത്. പക്ഷെ അത് പരാജയം ആയിരുന്നു. പിന്നാലെ ഫഹദ് പഠിക്കാനായി അമേരിക്കയിലേയ്ക്ക് പോകുകയും ചെയ്തു.
എന്നാൽ ആ ചിത്രത്തിന്റെ പരാജയം കാരണം ഫഹദ് ഒളിച്ചോടി പോയതാണോ എന്ന് പോലും ചോദിച്ചവരുണ്ട്. അപ്പോൾ ഞാൻ അവരോട് പറഞ്ഞു അവന്റെ മേഖല സിനിമയാണ്, അവൻ തിരിച്ചുവരും എന്ന്. ഞാൻ പറഞ്ഞത് പോലെ അവൻ തിരിച്ചുവന്നു. അവന് കഴിവ് ഉണ്ടെന്ന് കണ്ടെത്തിയത് കൊണ്ടാണ് അവനെ വെച്ച് ഞാനും സിനിമ എടുത്തത്. അതൊരു നിമിത്തമാണ്. ഫഹദിലൂടെ ഞാൻ തിരിച്ചു വന്നു. ഒരു പിതാവിന് കിട്ടുന്ന വലിയൊരു ഭാഗ്യമാണിത് എന്നും അദ്ദേഹം പറയുന്നു.
കൂടാതെ തന്റെ നടക്കാതെ പോയ ഒരു സിനിമയെ കുറിച്ചും അദ്ദേഹം പറയുന്നു. ഒരുപാട് ആഗ്രഹിച്ച് ഒരു പടം ചെയ്യാൻ സ്ക്രിപ്റ്റ് റെഡിയാക്കിയിരുന്നു. അതിനായി നായകനായി ഞാൻ പൃഥ്വിരാജിനെയും നായികയായി അസിനെയുമാണ് ആദ്യമായി ഇന്റർവ്യൂ ചെയ്യാൻ വിളിച്ചത്. പക്ഷെ അവരെ വച്ച് പ്ലാൻ ചെയ്‌ത ആ കഥ ഡെവലപ്പ് ചെയ്യാൻ പറ്റിയില്ല. ആ പ്രോജക്‌ട് നടന്നില്ല. ഒരാളെ സിനിമയിലേക്ക് പരിചയപ്പെടുത്താൻ എനിക്ക് സത്യത്തിൽ ,ഭയമാണ്. അയാളുടെ ഭാവി നശിപ്പിക്കുകയാണോ എന്ന് തോന്നും. അനിയത്തി പ്രവിലേക്ക് കുഞ്ചാക്കോ ബോബനെയൊക്കെ ഇൻട്രഡ്യൂസ് ചെയ്യാൻ പേടിയായിരുന്നു. അമിതാഭ് ബച്ചനെപ്പോലെയോ രജനീകാന്തിനെപ്പോലെയോ കൊച്ചുകൊച്ചു വേഷം ചെയ്‌ത് പൃഥ്വിരാജ് വലിയ ആളാവണമെന്നാണ് ഞാൻ ആഗ്രഹിച്ചത്.
Leave a Reply