ഇപ്പോൾ എന്നെ എല്ലാവരും മറന്ന് തുടങ്ങി ! ഇത്രയും നാളത്തെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു നിമിഷം അതാണ് ! തന്റെ ജീവിതത്തെ കുറിച്ച് ബാബു നമ്പൂതിരി പറയുന്നു !

മലയാള സിനിമക്കും മലയാളി പ്രേക്ഷകർക്കും അത്ര പെട്ടെന്ന് മറക്കാൻ കഴിയാത്ത ആളാണ് നടൻ ബാബു നമ്പൂതിരി. എത്ര എത്ര കഥാപാത്രങ്ങൾ അനശ്വരമാക്കിയ അദ്ദേഹം ഇപ്പോൾ സിനിമ രംഗത്തുനിന്നും വിട്ടുനിൽക്കുകയാണ്. മലയാള സിനിമ രംഗത്ത് 40 വർഷം, 215 സിനിമകൾ.. ഒരു സിനിമ നടൻ എന്നതിലുപരി ബാബു നമ്പൂതിരിക്ക് നാട്ടുകാർക്കിടയിൽ മറ്റൊരു പേരുകൂടിയുണ്ട്. വലിയ തിരുമേനി അഥവാ മേൽശാന്തി. ഇത് എന്തെങ്കിലും കഥാപത്രങ്ങൾ അഭിനയിപ്പിച്ചു ഭലിപ്പിച്ചത്കൊണ്ട് വിളിക്കുന്നതല്ല, യഥാർഥത്തിൽ ഒരു വലിയ തിരുമേനി തന്നെയാണ് ബാബു നമ്പൂതിരി. കോട്ടയം കുറവിലങ്ങാടിനടുത്ത് മണ്ണനയ്‌ക്കാട് വലിയപാറചിറ എന്ന ഗണപതി ക്ഷേത്രത്തിൽ എത്തിയാൽ അവിടെ പൂജാരിയായ ബാബു നമ്പൂതിരിയെ കാണാം.

ഏകദേശം  300 വർഷം പഴക്കമുള്ള ഈ കുടുംബ,ക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാരന് എന്തെങ്കിലും അസൗകര്യം വരുമ്പോൾ മാത്രമാണ് ബാ,ബു നമ്പൂ,തിരി വലിയ തിരുമേനിയാവുക. ചെറുപ്പം മുതൽ പൂജ വിധികൾ അറിയാം. ശാന്തിക്കാരന് അസൗകര്യം വരുമ്പോൾ ആ കടമ ഞാൻ ഏറ്റെടുക്കും, അതെന്റെ കടമയാണ് എന്നും അദ്ദേഹം പറയുന്നു. നടൻ, പൂജാരി എന്നതിലുപരി   അദ്ദേഹം ഒരു  അധ്യാപകൻ കൂടിയാണ്. ജീവിതത്തെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ക്രിസ്ത്യൻ കോളേജായ കുറുവിലങ്ങാട് ദേവമാതാ കോളജിൽ ഞാൻ വർഷങ്ങളോളം പഠിപ്പിച്ചിട്ടുണ്ട്.

ഞാൻ അഭിനയിച്ച തൂവാനത്തുമ്പികൾ റിലീസായത്തിന് ശേഷം കോളജിൽ ചെല്ലാൻ ഒരു മടി ഉണ്ടായിരുന്നു. പ്രിൻസിപ്പൽ പടം കണ്ടിട്ടുന്നോ ഇല്ലയോ എന്നറിയില്ലല്ലോ, ഏതായാലും പേടിച്ചാണ് ഒപ്പിടാൻ ചെന്നത്, എന്നെ മാറ്റി നിർത്തി അദ്ദേഹം പറഞ്ഞു.. നന്നായിരുന്നു, അഭിനന്ദനം ഞങ്ങളുടെ എല്ലാ സഹായവും എന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അത് വളരെ ശെരിയാണ് അവരൊക്കെ എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുപോലെ ഡെന്നീസ് ജോസഫിനോടും ഗായത്രി അശോകിനോടും ഛായാഗ്രഹകൻ സണ്ണി ജോസഫിനോടും ചോദിച്ചാൽ അറിയാം…

അവരെയെല്ലാം ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ വളരെ കർക്കശക്കാരനായ ഒരു  മാഷ് ആയിരുന്നു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഇടയിൽ ഞാൻ  അറിയപ്പെട്ടിരുന്നത് ‘ടെറർ’ എന്ന പേരിലായിരുന്നു. ഒരു പീരിയഡ് മുഴുവൻ ഡെന്നീസിനെയൊക്കെ എഴുന്നേൽപ്പിച്ചു നിർത്തിയിട്ടുണ്ട്. അതേ ടെന്നീസിന്റെ തിരക്കഥയിലാണ് ഞാൻ നിറക്കൂട്ടിൽ അഭിനയിച്ചത്. ഒരുപാട് പേര് മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന് പറഞ്ഞ് അടുത്ത് വരാറുണ്ട്. മെസേജ് ആയക്കാറുണ്ട്. വിളിക്കാറുണ്ട്. ഈ ജന്മത്തിൽ എനിക്ക് കിട്ടിയഭാഗ്യമാണ് ഇതെല്ലം… അധ്യാപകൻ എന്ന നിലയിൽ ശിഷ്യ സമ്പത്ത് എന്നത് വലിയൊരു സമ്പാദ്യം തന്നെയാണ്. സാറിന്റെ ശിഷ്യനാണെന്ന് സ്നേഹത്തോടെ നേരിട്ടും വിളിച്ചുമൊക്കെ ലോകത്തെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ പറഞ്ഞു കേൾക്കുന്നത് വലിയ സന്തോഷമാണ്.

എന്നാൽ ജീവിതത്തിൽ മറക്കാൻ കഴിയാത്തതും, വിഷമിച്ചു പോയതുമായ ഒരു അനുഭവം ഉണ്ടായത്, ഒരിക്കൽ 80 ഓളം കുട്ടികളുള്ള പ്രീഡിഗ്രി ക്ലാസിൽ. ഒരു പെൺകുട്ടി എന്തോ പഠിച്ചുകൊണ്ട് വന്നില്ല. ഞാൻ ആ കുട്ടിയെ ഒരുപാട് വഴക്ക് പറഞ്ഞു, നാണമില്ലേ എന്നൊക്കെ ചോദിച്ചു, ആ കുട്ടി പെട്ടന്ന് തലകറങ്ങി വീണു. ഞാൻ ഒരുപാട് വിഷമിച്ചുപോയി. സ്റ്റാഫ്‌ റൂമിൽ കൊണ്ടുപോയി കുറച്ച് റെസ്റ്റ് എടുത്തപ്പോൾ കുട്ടി ഒക്കെയായി. അതിൽ ഞാൻ ഒരുപാട് വേദനിച്ചു…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *