
ഇത് ക,ള്ളക്കേ,സാണ് ! ഇതുമായി ഒരു ബന്ധവും ഇല്ലാത്ത വാണിയെ വരെ പ്ര,തി,യാക്കി ! നി,യമപരമായി തന്നെ നേരിടും ! ബാബുരാജ് പ്രതികരിക്കുന്നു !
കഴഞ്ഞ കുറച്ച് നാളുകളായി ബാബുരാജ് നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കുക ആയിരുന്നു. ഇതിനും മുമ്പും തന്റെ റിസോർട്ടിന്റെ പേരിൽ അദ്ദേഹം ചില കേ,സു,കൾ നേരിട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വ,ഞ്ച,നാകുറ്റത്തിന് കേ,സ് വന്നിരിക്കുകയാണ്, തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊ,ലീ,സാണ് കേസെടുത്തിരിക്കുന്നത്.
കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി താരദമ്ബതികള്‍ 3.14 കോടി രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. കൂദാശയുടെ നിര്‍മാണത്തിനായി താര ദമ്പതികൾ വാങ്ങിയ 3.14 കോടി രൂപ, സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉള്‍പ്പെടെ തിരിച്ചുനല്‍കാമെന്നായിരുന്നു ഇടപാട് എന്നും, എന്നാല്‍ ബാബുരാജും വാണി വിശ്വനാഥും ഈ പണം തിരികെ താരത്തെ തങ്ങളെ വഞ്ചിച്ചു എന്നാണ് കേ,സ്.
ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞുകൊണ്ട് ബാബുരാജ് തന്നെ വന്നിരിക്കുകയാണ്, അദ്ദേഹം തന്റെ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇതിനെ കുറിച്ച് പ്രതികരിച്ചത്. ബാബുരാജിന്റെ വാക്കുകൾ ഇങ്ങനെ.. 2017 കാലത്തെ ഇതുപോലുള്ള കേസുകള്‍ കുത്തിപ്പൊക്കി എന്നെ അപമാനിക്കാന്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ എനിക്ക് അറിയാം… ഒരു കാര്യം ഞാന്‍ പറയാം ഇനി ആകാശം ഇടിഞ്ഞു വീണാലും എന്റെ ‘നിലപാടുകളില്‍ ‘ഞാന്‍ ഉറച്ചു നില്ക്കും എന്നാണ് നടന് ബാബുരാജ് പറയുന്നു.

ഡി,നു തോമസ് സംവിധാനം ചെയ്ത്, ഒമര്‍, റിയാസ് എന്നിവര്‍ നിര്‍മാതാക്കളായ OMR productions 2017 ഇല് പുറത്തിറക്കിയ സിനിമ ആയിരുന്നു ‘കൂദാശ’. ഈ സിനിമ മൂന്നാര്‍ വച്ചാണ് ഷൂട്ടിംഗ് നടന്നത് , താമസം ഭക്ഷണം എല്ലാം എന്റെ റിസോര്‍ട്ടില്‍ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചിലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴി ആണ് ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ്ചിലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാന്‍ അഭിനയിച്ചതിന് പ്രതിഫലം ഒന്നും വാങ്ങിയില്ല. കൂടാതെ താമസം ഭക്ഷണം ചിലവുകള്‍ ഒന്നും തന്നില്ല എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്.
\നിര്‍മാതാക്കള്‍ക്കു അവരുടെ നാട്ടില്‍ ഏതോ പോ,ലീ,സ് കേ,സു,ള്ളതിനാല്‍ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോള്‍ ‘വി ബി ക്രീയേഷൻ’ എന്ന എന്റെ നിര്‍മാണ കമ്ബനി വഴി ആണ് റിലീസ് ചെയ്തത് കൂടാതെ കേരളത്തില്‍ ഫ്ളക്സ് ബോർഡ് വക്കാന്‍ 18 ലക്ഷത്തോളം ഞാന്‍ ചിലവാകുകയും ചെയ്തു. ഒടുവിൽ സാറ്റിലൈറ്റ് അവകാശം വിറ്റുതരണം എന്ന നിര്‍മാതാക്കളുടെ ആവശ്യപ്രകാരം ഞാന്‍ കുറെ പരിശ്രമിച്ചു എന്നാല്‍ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോള്‍ ഞാന്‍ ആലുവ SP ഓഫീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ അവർ പോലീസ് വിളിച്ചിട്ടും അവിടേക്ക് വന്നിരുന്നില്ല.
ഇപ്പോഴിതാ മനഃപൂർവം എന്നെ അപമാനിക്കാൻ ഈ പ്രശ്നവുമായി ഒരു ബന്ധവും ഇല്ലാത്ത വാണിയുടെ പേരുമായി ചേർത്ത് കള്ളാ കേസ് കൊടുത്തിരിക്കുകയാണ് എന്നും നിയമപരമായി തന്നെ ഇതിനെ നേരിടും എന്നും ബാബുരാജ് പറയുന്നു.
Leave a Reply