
ഏതൊരു അച്ഛന്റെയും അഭിമാന നിമിഷം, എന്റെ മകൾ ആ നേട്ടം കൈവരിച്ചു ! ഈ വിജയം അവൾക്കായി സമർപ്പിക്കുന്നു ! ബൈജു പറയുന്നു !
മലയാളികൾ എക്കാലവും ഏറെ ഇഷ്ടപെടുന്ന നടനാണ് ബൈജു. ബാലതാമയി സിനിമയിലെത്തിയ ബൈജു ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്. അദ്ദേഹത്തെ മലയാളി പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ആ സംസാര രീതി തന്നെയാണ്, മുഖം മൂടി ഒന്നും ഇല്ലാതെ അദ്ദേഹം താൻ എങ്ങനെയാണോ അങ്ങനെത്തന്നെയാണ് സംസാരിക്കാറുള്ളത്. തഗ് ഡയലോഗുകൾ ബൈജുവിന്റെ രീതിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ തന്റെ കുടുംബത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് ബൈജു. എന്റെ മകൾ ഐശ്വര്യ സന്തോഷിനു ഡോക്ടർ സോമർവെൽ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്നും എംബിബിഎസ് ബിരുദം ലഭിച്ചു. ഇതോടൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നു. കൂടാതെ ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയ Dr. വന്ദനക്ക് ഈ വിജയം ദു:ഖത്തോടുകൂടി സമർപ്പിക്കുന്നു, ബൈജു സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്..

ഈ അടുത്തിടെയായിരുന്നു ബൈജു തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞിരുന്നത്, മകൾ ഹൗസ് സർജൻസി ചെയ്യുന്ന വിവരം ബൈജു പങ്കുവച്ചത്. കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നാണ് ഐശ്വര്യ ഹൗസ് സർജൻസി പൂർത്തിയാക്കിയത്. ബൈജുവിന്റെ മകൻ ലോകനാഥ് പ്ലസ് ടുവിന് പഠിക്കുന്നു. തന്റെ കുടുംബത്തെ കുറിച്ച് പലപ്പോഴും വളരെ രസകരമായിട്ടാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്,
എന്റെ ജീവിതത്തിൽ എനിക്ക് വളരെ ചെറുപ്പത്തിലെ താരപരിവേഷം കിട്ടിയതിന്റെ എല്ലാ പ്രശ്നങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നു. എന്റെ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. എംജി കോളേജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞതോടെ ആ പരിപാടി ഞാൻ നിര്‍ത്തി. എന്നാൽ ഇരുപത്തിനാല് വയസൊക്കെ ആയപ്പോള്‍ ആകെ കുഴപ്പത്തിലായി. സിനിമയും ശരിയാകുന്നില്ല. എനിക്കാണെങ്കിൽ വേറെ ഒന്നും ചെയ്യാനും അറിയില്ലെന്ന അവസ്ഥയിലേക്ക് എത്തി.
അതിനുശേഷം പല മേഖലകളിലേക്കും തിരിഞ്ഞു, വസ്തുക്കച്ചവടം, വണ്ടിക്കച്ചവടം, അങ്ങനെ പല പരിപാടികളും സിനിമ ഇല്ലാതിരുന്ന സമയത്ത് ചെയ്തിരുന്നു. എന്നാലും സിനിമയില്ലാത്തതിന്റെ നിരാശയുണ്ടായിരുന്നു. അറിയാവുന്ന ജോലിയ്ക്കായി ആരും വിളിക്കുന്നില്ലെന്നത് സങ്കടകരമാണല്ലോ. പക്ഷേ അതൊന്നും പുറത്ത് കാണിച്ചില്ല. ഇതിനിടയില്‍ നമ്മളോട് ഇഷ്ടമുള്ളവര്‍ വിളിച്ച് നല്ല വേഷങ്ങള്‍ തന്നുവെന്നും, ഏറെ നന്ദിയോടെ ബൈജു പറയുന്നു.
പാരമ്പര്യമായി വളരെ അധികം സ്വത്തുള്ള തറവാട്ടിലാണ് ജനിച്ചത്, പക്ഷെ അതെല്ലാം അറിയാത്ത ബിസിനെസ്സ് ചെയ്തു അച്ഛൻ നശിപ്പിച്ചു. അങ്ങനെ അതെല്ലാം നശിപ്പിച്ചു. ഇന്ന് ആ വസ്തുവകൾ ഒക്കെ ഉണ്ടായിരുന്നു എങ്കിൽ 200 കോടിയുടെ ആസ്തിയായേനെ. നാട്ടുകാർക്കെല്ലാം അറിയാം. അച്ഛനോട് ദേഷ്യമില്ല. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ഓരോ മനുഷ്യർ ഓരോ സ്വഭാവക്കാരാണ് എന്നും അദ്ദേഹം പറയുന്നു.
Leave a Reply